സംവാദം:പാറപ്പുറത്ത്

(സംവാദം:കെ.ഇ. മത്തായി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കെ.ഈശോ മത്തായി എന്നല്ലേ ലേഖനത്തിനു പേരു വരേണ്ടത്. പാറപ്പുറത്ത് എന്ന പേരിനാണോ ലേഖനം? ആൾക്കല്ലേ. --ചള്ളിയാൻ ♫ ♫ 16:35, 14 സെപ്റ്റംബർ 2008 (UTC)Reply

എന്റെ അഭിപ്രായം മറിച്ചാണ്‌. ഏതു പേരിൽ പ്രശസ്തനായോ ആ പേരിലല്ലേ ലേഖനം വരേണ്ടത്? --ജേക്കബ് 21:41, 14 സെപ്റ്റംബർ 2008 (UTC)Reply
ആൾ പ്രശസ്തനായ നാമം തന്നെ വേണമെന്നാണ്‌ എന്റെയും അഭിപ്രായം :) --ജ്യോതിസ് 23:36, 14 സെപ്റ്റംബർ 2008 (UTC)Reply

പലരുടേയും യഥാർത്ഥനാമങ്ങളും തൂലികാനാമങ്ങളും ഒരേ പോലെ പ്രശസ്തമാണ്. അല്ലെങ്കിൽ വിലാസിനി എന്ന പേരുവേണ്ടിവരും തലക്കെട്ടായി. അപ്പോഴുള്ള പ്രശ്നം വിലാസിനി എന്ന ചിത്രശലഭമാണ്(Common jezebel) പിന്നെ വിലാസിനിക്ക് റീഡയറക്റ്റ് വേണ്ടിവരും, അതും വിലാസിനി (തൂലികാനാമം) എന്നതിൽ നിന്ന്. ????

ആൾ പ്രശസ്തനായ പേര്‌ ഉപയോഗിക്കുന്നതിൽ വിരോധമില്ല. ഉദാ. കൊച്ചിൻ ഹനീഫ, മമ്മുട്ടി തുടങ്ങിയവർ പക്ഷെ അവിടങ്ങളിലൊക്കെ മമ്മൂട്ടി എന്ന പേരു തന്നെയാണ്‌ വീണ്ടും ലേഖനത്തിന്റെ ഉള്ളടക്കങ്ങളിലും ഉപയോഗിക്കുന്നത്. --ചള്ളിയാൻ ♫ ♫ 02:57, 15 സെപ്റ്റംബർ 2008 (UTC)Reply

തലക്കെട്ട് മാറ്റം തിരുത്തുക

ഇദ്ദേഹത്തെ കെ.ഇ. മത്തായി അല്ലെങ്കിൽ പാറപ്പുറത്ത് എന്നാണ് അറിപ്പെടുന്നത്. അതിനാൽ കെ. ഈശോ മത്തായി എന്ന തലക്കെട്ടു കെ.ഇ. മത്തായി എന്നാക്കാമോ? -Johnchacks 01:41, 7 സെപ്റ്റംബർ 2011 (UTC)Reply

  അവലംബത്തിലെ കണ്ണിയിലും അങ്ങനെയാണ്. പേരു മാറ്റി --Vssun (സുനിൽ) 02:41, 7 സെപ്റ്റംബർ 2011 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:പാറപ്പുറത്ത്&oldid=1633293" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പാറപ്പുറത്ത്" താളിലേക്ക് മടങ്ങുക.