ലേഖനത്തിന്റെ പ്രസക്തി തിരുത്തുക

മുടിയേറ്റ് : രണ്ടും ഒന്നു തന്നെയല്ലെ....

മുടിയെടുപ്പ്, മുടിയേറ്റ്, കാളിയൂട്ട് എല്ലാം പ്രദേശിക പേരുകളിൽ അറിയപ്പെടുന്ന ഭദ്രകാളി ക്ഷേത്രങ്ങളോട് അനുബന്ധിച്ചു നടത്താറുള്ള ദ്രാവിഡീയ പൂജാ ചടങ്ങുകളാണ്. ഇത് മുടിയേറ്റിനോട് ലയിപ്പിക്കാം എന്നു തോന്നുന്നു. --രാജേഷ് ഉണുപ്പള്ളി Talk‍ 11:05, 2 നവംബർ 2011 (UTC)Reply

  തോന്നുന്നില്ല. രണ്ടും രണ്ടായിട്ടാണ് എനിക്ക് തോന്നിയത്.(അവലംബം കാണുക) --വൈശാഖ്‌ കല്ലൂർ 11:30, 2 നവംബർ 2011 (UTC)Reply
  • മുടിയേറ്റ്

ദാരികനും കാളിയുമായി നടന്ന ഐതീഹ്യകഥകളെ ക്ഷേത്രപൂജയോട് അനുബന്ധിച്ചപ്പോൾ കൈവന്ന പേർ. ഇതിലെ പ്രധാന ചടങ്ങുകൾ പോർവിളിയും കാളിയുടെ പുറപ്പാടും, കലിതുള്ളലും, ശമനവും എല്ലാം ഉൾപ്പെടുന്നു. മുടിയെടുപ്പിനേയും കാളിയൂട്ടിനേയും അപേക്ഷിച്ച് ലളിതമായ ചടങ്ങാണ് ഇത്.

  • മുടിയെടുപ്പ്

വാഴപ്പള്ളിയിൽ മാത്രം ഈ കാളിനാടകത്തിനു മുടിയെടുപ്പ് എന്നറിയപ്പെടുന്നു. ഇത് ശാർക്കര ക്ഷേത്രത്തിലെ കാളിയൂട്ടിനോട് വളരെ സാമ്യമുള്ളതാണ്. കാളിയും ദാരികനും കഥകളിയോട് സാമ്യമുള്ള (അല്ലങ്കിൽ കഥകളി) വേഷത്തിലാണ് പടക്കളത്തിൽ എത്തുന്നതും, മറ്റു ചടങ്ങുകളിൽ പങ്കെടുക്കുന്നതും. ഇവിടെയും കാളിയെ തൃപ്തിപ്പെടുത്താനായി നടത്തിയ ദ്രാവിഡപൂജയുടെ തനിയാവർത്തനമാണ് അരങ്ങേരുന്നത്. തിരുമുടി എഴുന്നള്ളിക്കുന്നതിനാലാവാം ഈ കലാരൂപത്തിനു മുടിയെടുപ്പ് എന്നപേർ വന്നത്.

  • കാളിയൂട്ട്

ദാരികനും ഭദ്രകാളിയും തമ്മിലുള്ള പോരാട്ടമാണ് കാളിയൂട്ടായി നടത്തുന്നത്. ആറ്റിങ്ങൽ ശാർക്കര ഭഗവതിക്ഷേത്രമാണിതിനു പ്രശസ്തം. വെള്ളായണി കാളിയൂട്ടു പ്രശസ്തമാണ്, അവിടെ മൂന്നു വർഷം കൂടുമ്പോഴാണു നടത്താറുള്ളത്. ഇതിലും ദാരികനായും ഭദ്രകാളിയായും രണ്ടുപേർ വേഷം കെട്ടുന്നു. ഇരുവരും പോരിനായി പടക്കളമാവുന്ന മൈതാനത്തിറങ്ങുകയും മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന വാഗ്-പോരാട്ടവും താളത്തിനൊത്തുള്ള ചുവടുകൾക്കും ഒടുവിൽ കാളിയൂട്ട് അവസാനിക്കുന്നു. പലപ്പഴായി ദേശത്തിനൊത്തു പല ചടങ്ങുകൾക്കും വിത്യാസം വന്നിട്ടുണ്ട്. ഈ ക്ഷേത്ര ദ്രാവിഡകലാരൂപങ്ങൾ (പൂജകൾ) ഏതെങ്കിലും ആവശ്യത്തിനായി തനതു ക്ഷേത്രങ്ങളോട് അനുബന്ധിച്ച് തുടങ്ങിയതും പിന്നീട് തുടർന്നു പോന്നതുമാണ്. കാളിനാടകത്തിലും ശിവൻ, നാരദർ, ഭദ്രകാളിക്ക് കൂട്ടുപോയ ഭൂതഗണങ്ങൾ തുടങ്ങിയവർ കഥാപാത്രങ്ങളാവുന്നുണ്ട്. കൂടാതെ ഈ ചടങ്ങുകളിൽ മുടിയെടുപ്പിന്റെ പേരിനു കാരണമായ തിരുമുടി എഴുന്നള്ളത്തും നടത്താറു പതിവുണ്ട്. കാളിയെ ഊട്ടുന്നു, അല്ലങ്കിൽ തൃപ്തിപ്പെടുത്തുന്നു എന്നുള്ളതിൽ നിന്നുമാവാം ഇവിടെ കാളിയൂട്ട് എന്നപേർ കൈവന്നത്. പക്ഷെ ചടങ്ങുകൾ മുടിയേറ്റിന്റെതിനും മുടിയെടുപ്പിന്റേതിനും സാമ്യമുള്ളവയാവുന്നു.

  • കാളിനാടകം

ഇതെല്ലാം ഒരു നാടകമായതിനാലാവാം ഇങ്ങനെയും ഇതിനു പേരുണ്ട്.— ഈ തിരുത്തൽ നടത്തിയത് RajeshUnuppally (സംവാദംസംഭാവനകൾ)

കാളിപൂജയുമായി ബന്ധപ്പെട്ട അനുഷ്ഠാനകലയാണ് എല്ലാം... എല്ലാം ചേർത്ത് ഒരു ലേഖനമാക്കുന്നത് വിക്കി വായിക്കുന്ന ആളിനു കൂടുതൽ പ്രയോജനമാവും. കേരളത്തിൽ പല പ്രദേശത്തും പലപേരിൽ അറിയപ്പെടുന്ന കഥാതന്തു ഒന്നായ ഒരു ക്ഷേത്രകലാരൂപമാണിത്. --രാജേഷ് ഉണുപ്പള്ളി Talk‍ 10:00, 3 നവംബർ 2011 (UTC)Reply

അങ്ങനെയെങ്കിൽ ലയിപ്പിക്കുന്നത് നല്ല പോംവഴി ആണോ? ഒരേ കഥാതന്തു ആണെന്നുകരുതി അനുഷ്ഠാനങ്ങൾ പലതല്ലേ? എല്ലാം ലയിപ്പിക്കുമ്പോൾ താളിന്റെ പേര് വേറെ കൊടുക്കേണ്ടിവരില്ലേ; അല്ല അതല്ലേ നല്ലത്? --വൈശാഖ്‌ കല്ലൂർ 12:17, 3 നവംബർ 2011 (UTC)Reply
ഓരോ ലേഖനങ്ങൾക്കും ഒറ്റയ്ക്കു നിൽക്കാൻ തക്കവണ്ണം പ്രസക്തിയും വിവരങ്ങളും ഉണ്ടെങ്കിൽ ലേഖനങ്ങൾ ഒറ്റയ്ക്ക് തന്നെ നിലനിർത്തണം. ആവശ്യമെങ്കിൽ ഇത്തരം 'കാളി ഉത്സവങ്ങളെക്കുറിച്ച്' ഒരു ലേഖനം തുടങ്ങി അവിടെ ഓരോന്നിനെക്കുറിച്ചും ചെറുവിവരണങ്ങൾ നൽകി {{main|ലേഖനം}} എന്നു പ്രധാനലേഖനത്തിലേക്ക് കണ്ണി നൽകുകയുമാവാം. --അനൂപ് | Anoop 12:38, 3 നവംബർ 2011 (UTC)Reply

 --രാജേഷ് ഉണുപ്പള്ളി Talk‍ 06:24, 7 നവംബർ 2011 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കാളിയൂട്ട്&oldid=1098929" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കാളിയൂട്ട്" താളിലേക്ക് മടങ്ങുക.