സംവാദം:കത്തോലിക്കാസഭയിലെ ലൈംഗികപീഡനക്കേസുകൾ

യാന്ത്രിക വിവർത്തനം തിരുത്തുക

ലേഖനത്തിന്റെ പല ഭാഗങ്ങളിലും യാന്ത്രിക വിവർത്തനത്തിന്റെ കല്ലുകടി ഉണ്ട്. വൃത്തിയാക്കുമല്ലോ.--Irshadpp (സംവാദം) 10:46, 24 സെപ്റ്റംബർ 2020 (UTC)Reply

എവിടെയെന്ന് ചൂണ്ടിക്കാണിച്ചാൽ നോക്കാം. അല്ലെങ്കിൽ തനിയെ ശരിയാക്കുക.--റോജി പാലാ (സംവാദം) 11:00, 24 സെപ്റ്റംബർ 2020 (UTC)Reply

ഇന്ത്യയിലേക്ക് എത്തുന്നത് വരെ മിക്കവാറും എല്ലാ വരികളിലും പ്രശ്നങ്ങളുണ്ട്. തനിയെ ശരിയാക്കാൻ അറിയാഞ്ഞിട്ടല്ല, മറിച്ച് യാന്ത്രിക വിവർത്തനത്തിനെതിരെ ശക്തമായി ശബ്ദിക്കുന്ന ആളായതുകൊണ്ട് സൂചിപ്പിച്ചെന്നേ ഉള്ളൂ. കുറച്ച് വരികൾ ഇതാ താഴെ.

  1. Members of religious orders എന്നാൽ മതപരമായ ഉത്തരവുകളിലൂടെ പദവി ലഭിക്കുന്ന അംഗങ്ങൾ എന്നാണോ വിവക്ഷിക്കപ്പെടുന്നത്. en:Religious order (Catholic) കാണുക.
  2. some as young as three years old, with the majority between the ages of 11 and 14. (ചില കേസുകൾ മൂന്ന് വയസ്സിന് താഴെയുള്ളവരും 11 നും 14 നും ഇടയിൽ പ്രായമുള്ളവരാണ്)
  3. Criminal cases for the most part do not cover sexual harassment of adults. (ക്രിമിനൽ കേസുകൾ മിക്കപ്പോഴും മുതിർന്നവരെ ലൈംഗികമായി ഉപദ്രവിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.)
  4. Many of these cases allege decades of abuse (ഈ കേസുകളിൽ പലതും പതിറ്റാണ്ടുകളുടെ ദുരുപയോഗം ആരോപിക്കുന്നു)
  5. reflecting worldwide patterns of long-term abuse as well as the Church hierarchy's pattern of regularly covering up reports of abuse. (ഇത് ലോകമെമ്പാടുമുള്ള ദീർഘകാല ദുരുപയോഗത്തെയും സഭാധികാരികൾ പതിവായി ഇത്തരം വിവരങ്ങൾ മറച്ചു വയ്ക്കുന്ന രീതിയെയും പ്രതിഫലിപ്പിക്കുവാൻ കാരണമായി.)
  6. Members of the Church's hierarchy have argued that media coverage was excessive and disproportionate, and that such abuse also takes place in other religions and institutions, a stance that dismayed critics who saw it as a device to avoid resolving the abuse problem within the Church (സഭാധികാരപരിധിയിലെ അംഗങ്ങൾ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ അമിതവും അനുപാതരഹിതവുമാണെന്നും ഇത്തരം ദുരുപയോഗം മറ്റ് മതങ്ങളിലും സ്ഥാപനങ്ങളിലും നടക്കുന്നുണ്ടെന്നും വാദിച്ചു. ഇത് സഭയ്ക്കുള്ളിലെ പ്രശ്നം പരിഹരിക്കാതിരിക്കാനുള്ള ഒരു ഉപായമായി കണ്ട വിമർശകരെ നിരാശരാക്കി)
  7. In 2002, Mathew N. Schmalz noted that Catholic Church sexual abuse cases in India are generally not spoken about openly (ഇന്ത്യയിൽ കത്തോലിക്കാസഭയിലെ ലൈംഗിക പീഡനക്കേസുകൾ പൊതുവായി പരസ്യമായി സംസാരിക്കുന്നില്ലെന്ന് 2002-ൽ മാത്യു എൻ. ഷ്മാൾസ് അഭിപ്രായപ്പെട്ടു)
  8. you would have gossip and rumors, but it never reaches the level of formal charges or controversies (നിങ്ങൾക്ക് ഗോസിപ്പുകളും കിംവദന്തികളും ഉണ്ടായിരിക്കും, പക്ഷേ ഇത് ഒരിക്കലും ഔപചാരിക ആരോപണങ്ങളുടെയും വിവാദങ്ങളുടെയും തലത്തിലെത്തുന്നില്ല)
  9. In a 2001 apology, John Paul II called sexual abuse within the Church "a profound contradiction of the teaching and witness of Jesus Christ". (2001-ലെ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ ക്ഷമാപണത്തിൽ സഭയ്ക്കുള്ളിലെ ലൈംഗിക പീഡനത്തെ യേശുക്രിസ്തുവിന്റെ ഉപദേശത്തിന്റെയും സാക്ഷ്യത്തിന്റെയും അഗാധമായ വൈരുദ്ധ്യമെന്ന് വിശേഷിപ്പിച്ചു.)
  10. and spoke of his "shame" at the evil of abuse (ദുരുപയോഗം മൂലമുള്ള തിന്മയിൽ നിന്നും തനിക്കുണ്ടായ നാണക്കേടിനെക്കുറിച്ച് സംസാരിച്ചു.)
  11. but by April, was apologizing for his "tragic error" (എന്നാൽ അതേ വർഷം ഏപ്രിൽ ആയപ്പോഴേക്കും തന്റെ പരിതാപകരമായ പിശകിന് അദ്ദേഹം ക്ഷമ ചോദിച്ചു.)
  12. and by August, was expressing "shame and sorrow" for the tragic history. (ഓഗസ്റ്റിൽ അദ്ദേഹം തന്റെ ലജ്ജയും സങ്കടവും പ്രകടിപ്പിച്ചു.)

വളരെ വളരെ ലഘുവായ ഇടപെടലുകൾ വിവർത്തനത്തിൽ ചെയ്തിട്ടുണ്ടെങ്കിലും അത് യാന്ത്രിക വിവർത്തനത്തിന്റെ സ്വഭാവത്തെ നീക്കം ചെയ്യാൻ പര്യാപ്തമായിരുന്നില്ല എന്ന് ചൂണ്ടിക്കാണിക്കുന്നു.--Irshadpp (സംവാദം) 12:44, 24 സെപ്റ്റംബർ 2020 (UTC)Reply

സാധാരണ ചെയ്യുന്ന പോലെ നീക്കം ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്.--റോജി പാലാ (സംവാദം) 12:51, 24 സെപ്റ്റംബർ 2020 (UTC)Reply
  • @Irshadpp:, ലേഖനത്തിൽ പിഴവുകളുണ്ടെങ്കിൽ, അത് താങ്കൾക്ക് തിരുത്താവുന്നതല്ലേയുള്ളൂ. സംവാദം താളിൽ ചെലവഴിക്കുന്ന സമയം കൊണ്ട് ലേഖനം മെച്ചപ്പെടുത്താമെന്നിരിക്കെ, //തനിയെ ശരിയാക്കാൻ അറിയാഞ്ഞിട്ടല്ല, മറിച്ച് യാന്ത്രിക വിവർത്തനത്തിനെതിരെ ശക്തമായി ശബ്ദിക്കുന്ന ആളായതുകൊണ്ട് സൂചിപ്പിച്ചെന്നേ ഉള്ളൂ.// തുടങ്ങിയ കമന്റുകളുടെ ആവശ്യമുണ്ടോ? ഇംഗ്ലീഷ് ഭാഷാ പാണ്ഡിത്യമുള്ളതിനാൽ, താങ്കൾ ഈ ലേഖനം മെച്ചപ്പെടുത്തണമെന്ന് ആഭ്യർത്ഥിക്കുന്നു. സഹകരിക്കുമല്ലോ?. എന്തായാലും, മായ്ക്കൽ ടാഗ് നീക്കം ചെയ്യുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} 13:31, 24 സെപ്റ്റംബർ 2020 (UTC)Reply
ഉപയോക്താവ്:Vijayanrajapuram   ഒരു താൾ പോലും നന്നാക്കാൻ നിൽക്കാതെ ... ബാക്കി അദ്ദേഹം ഊഹിച്ചു കൊള്ളും, കൊല്ലം കുറേ ആയില്ലേ?--റോജി പാലാ (സംവാദം) 13:43, 24 സെപ്റ്റംബർ 2020 (UTC)Reply
നീക്കം ചെയ്യാൻ വീണ്ടും നിർദ്ദേശിച്ചിട്ടുണ്ട്.--റോജി പാലാ (സംവാദം) 13:46, 24 സെപ്റ്റംബർ 2020 (UTC)Reply
@Vijayanrajapuram:, എവിടെയെന്ന് ചൂണ്ടിക്കാണിച്ചാൽ നോക്കാം. അല്ലെങ്കിൽ തനിയെ ശരിയാക്കുക. എന്നതിനുള്ള മറുപടിയാണ് അത്-ആ സന്ദർഭത്തിൽ നിന്ന് എന്റെ മറുപടിയെ അടർത്തരുത്. ലേഖനം നീകണമെന്ന് ഞാൻ പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല നിലനിൽക്കേണ്ടതാണെന്ന് അഭിപ്രായവുമുണ്ട്. ചില തിരുത്തുകൾ ഞാൻ തന്നെ ചെയ്തിട്ടുമുണ്ടല്ലോ. പാണ്ഡിത്യമൊന്നുമില്ലെങ്കിലും മെച്ചപ്പെടുത്താൻ ഞാനും കൈവെക്കാം, പക്ഷെ യാന്ത്രികവിവർത്തനം അത് ചെയ്തവരോട് സൂചിപ്പിക്കേണ്ടത് തന്നെയാണ് എന്ന് വിശ്വസിക്കുന്നു.--Irshadpp (സംവാദം) 13:52, 24 സെപ്റ്റംബർ 2020 (UTC)Reply
ഉപയോക്താവ്:Vijayanrajapuram, പഴയൊരു നാൾവഴി ഇവിടെയും കിടക്കട്ടെ. വാട്സാപ്പ് ഗ്രൂപ്പുകളെപ്പറ്റിയും സംവാദം ഇട്ടിരുന്നു.--റോജി പാലാ (സംവാദം) 14:02, 24 സെപ്റ്റംബർ 2020 (UTC)Reply
"കത്തോലിക്കാസഭയിലെ ലൈംഗികപീഡനക്കേസുകൾ" താളിലേക്ക് മടങ്ങുക.