ആനത്തിമിംഗലം എന്ന് translation "Elephant seal"-നു ൻൽകിയത് തെറ്റും misleading-ഉം ആൺ.--Peopledowhattheyoughttodo 11:27, 10 ഓഗസ്റ്റ് 2010 (UTC)Reply

സീൽ എങ്ങനെ തിമിംഗിലം ആകും?!--തച്ചന്റെ മകൻ 13:05, 10 ഓഗസ്റ്റ് 2010 (UTC)Reply

ആനകടൽനായ എന്ന വിശേഷണമയിരിക്കും മെച്ചം.--Peopledowhattheyoughttodo 13:21, 10 ഓഗസ്റ്റ് 2010 (UTC)Reply

ഹഹ! കടൽ-ആന-നായ ആയാലോ?--തച്ചന്റെ മകൻ 13:52, 10 ഓഗസ്റ്റ് 2010 (UTC)Reply

ആന നീർനായ എന്നായാലോ? --Vssun (സുനിൽ) 15:29, 10 ഓഗസ്റ്റ് 2010 (UTC)Reply

സംവാദം വായിക്കാൻ നല്ല രസമുണ്ട്. :-) തലക്കെട്ട് ഒരു മൊഴിമാറ്റം ആയിരുന്നില്ല. സർ.വി ലേഖനം നോക്കൂ--Habeeb | ഹബീബ് 15:42, 10 ഓഗസ്റ്റ് 2010 (UTC)Reply

താങ്കളുടെ ഈ ലിങ്ക് നേരത്തെ കണ്ടിരുന്ന്. അവിടെ ഈ സംവാദം paste ചെയ്യാൻ ശ്രമിചെന്ന്കിലും സാധിചില്ല. താങ്കളുടെ പ്രയ്ത്നം അപർമാൺ എന്ന തിരിർച്ചറിവിലണ ഇപ്പൊഴതെ തൽകെട്ട് മാറ്റാത്തത്, അത് എത്രയഉം പെട്ടന്ന് മാറ്റെണ്ട്തുണ്ട്.--Peopledowhattheyoughttodo 16:18, 10 ഓഗസ്റ്റ് 2010 (UTC)Reply

  1. സർ.വി.കോ-യെ ഇക്കാര്യത്തിൽ അത്രക്ക് ആശ്രയിണോ എന്ന് സംശയം, ആനത്തിമിംഗലം എന്ന് ലേഖനത്തിന് പേരുകൊടുത്തിട്ടുണ്ടെങ്കിലും കടലാന എന്ന ഉപയോഗമാണ് ലേഖനത്തിൽ വ്യാപകം. ആനത്തിമിംഗലം എന്ന പേര് എങ്ങനെ ഉണ്ടായി എന്ന കാര്യം വ്യക്തമല്ല. അന്റാർട്ടിക് മേഖലയിൽ കാണപ്പെടുന്നു എന്നതുകൊണ്ട് തദ്ദേശീയമായി ഉടലെടുത്ത പേരാവാൻ സാധ്യതയില്ലെന്ന് കരുതുന്നു. ആന നീർനായ പറ്റിയില്ലെങ്കിൽ കടലാന എന്ന പേരും നിർദ്ദേശിക്കുന്നു.
  2. കടൽ‌പ്പശു ആണ് കടലാന എന്നാണ് കരുതിയിരുന്നത്. കടലാന-ക്ക് അതിലേക്ക് റീഡയറക്റ്റും ഉണ്ട്.--Vssun (സുനിൽ) 16:22, 10 ഓഗസ്റ്റ് 2010 (UTC)Reply

നീർനായ എന്ന പദം വരുന്നതിൽ വിരോധമുണ്ട്.--Peopledowhattheyoughttodo 16:53, 10 ഓഗസ്റ്റ് 2010 (UTC)Reply

സർവ്വവിജ്ഞാനകോശത്തിൽ നൽകിയിരിക്കുന്ന ചിത്രം വാൽറസ്സിന്റേതാണല്ലോ :) --തച്ചന്റെ മകൻ 17:06, 10 ഓഗസ്റ്റ് 2010 (UTC)Reply

കടലാന പ്രധാന താളാക്കി, ആനത്തിമിംഗലത്തിൽ നിന്നും തിരിച്ചുവിട്ടാലോ? പിന്നെ, മുകളിൽ കാണുന്ന പ്രയ്ത്നം അപർമാൺ ന്റെ ശരിക്കും എന്താ?? --Habeeb | ഹബീബ് 17:13, 10 ഓഗസ്റ്റ് 2010 (UTC)Reply

@തച്ചന്റെ മകൻ, വാൽ‌റസ്സിന് കൊമ്പ് കാണുന്നുണ്ടേ...--Habeeb | ഹബീബ് 17:17, 10 ഓഗസ്റ്റ് 2010 (UTC)Reply

എന്റെ അഭിപ്രായതിൽ, ഈ ജീവി വലിയ ഒരു കടൽനായ (-യയുടെ വറ്ഗം, Seal) മത്രമാൺ. തിമിംഗിലം എന്ന പദം വരുന്നത് തന്നെ തെറ്റാൺ. ഏതെങ്കിലും താളുമയി ലയിപ്പിക്കണെമെങ്കിൽ അത് കടൽനായ എന്ന താൽ ആൺ. പ്രയ്ത്നം എന്ന് ഉദേശിച്ചത് താങ്കളുടെ contribution-നെ യാൺ, A compliment.--Peopledowhattheyoughttodo 17:34, 10 ഓഗസ്റ്റ് 2010 (UTC)Reply

വിക്കിനിഘണ്ടുവിൽ കടലാന‌യ്ക്ക് ഒരു കടൽ ജന്തു, തിമിങ്ഗലം എന്നാണ് അർഥം നൽകിയിരിക്കുന്നത്. ഇതിനു മുൻപും കടലാന എന്ന പേരിൽ ഈ ജന്തുവിനെ കണ്ടിട്ടുമുണ്ട്..... പിന്നെ, കോമ്പ്ലിമെന്റിന് താങ്ക്യു.. താങ്ക്യൂ... ഇനിയും പോരട്ടേ.. ;-)--Habeeb | ഹബീബ് 17:47, 10 ഓഗസ്റ്റ് 2010 (UTC)Reply

ആനത്തിമിംഗിലം = കടലാന; കടലാന = തിമിംഗിലം => ആനത്തിമിംഗിലം = തിമിംഗിലം (സംക്രമണം) --തച്ചന്റെ മകൻ 18:12, 10 ഓഗസ്റ്റ് 2010 (UTC)Reply

സുഹൃത്തുക്കളേ, കടലാന(elephant zeal), കടൽപശു തുടങ്ങിയ വാക്കുകൾ കുട്ടിക്കാലത്തേ കേട്ടിട്ടുള്ളതും മനസ്സിൽ ഒരു ബിംബമുള്ളതുമാണ്. തീർത്തും മലയാളത്തിന്റെ ഒരു പശ്ചാത്തലവുമില്ലാത്ത ഒരു ജീവിക്ക് (zeal)ഒരു മലയാളീ പേര് (ആനതിമിംഗലം)നല്കുമ്പോൾ ഒരു ബന്ധവുമില്ലാത്ത ചിത്രങ്ങളാണ് (നീലതിമിംഗലം)മനസ്സിൽ വരുന്നത്. ആന എന്ന വാക്ക് പലപ്പോഴും വലുപ്പത്തെ സൂചിപ്പിക്കാനല്ലേ ഉപയോഗിക്കുന്നത്? അതുപോലെ ഒരു വാക്കിനെ മലയാളീ"കരിക്കുന്ന"തിലും നല്ലത്, ആശയം മലയാളത്തിലാക്കുന്നതല്ലേ?... (എന്ന് സൂരജ് കേണോത്ത്)

ഈ താളിന്റെ പേര് കടലാന എന്ന് മാറ്റാനുദ്ദേശിക്കുന്നു. അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ അറിയിക്കുക. --Vssun (സുനിൽ) 17:05, 17 ഓഗസ്റ്റ് 2010 (UTC)Reply
കടലാന പ്രധാന താളാക്കി, ആനത്തിമിംഗലത്തിൽ നിന്നും തിരിച്ചുവിടുന്നതിനോട് യോജിക്കുന്നു (നേരത്തേ തന്നെ സം‌വാദത്തിൽ ഇത് പറഞ്ഞതാ... ന്നാലും ഒന്നു കൂടി കിടക്കട്ടെ;-)--Habeeb | ഹബീബ് 17:41, 17 ഓഗസ്റ്റ് 2010 (UTC)Reply

checkY ചെയ്തു --Vssun (സുനിൽ) 14:31, 18 ഓഗസ്റ്റ് 2010 (UTC)Reply

വാൽറസ് തിരുത്തുക

വാൽറസ് വേറെ ജീവിയായതുകൊണ്ട് വാൽറസ് എന്നറീയപ്പെടൂന്ന എന്ന വാചകം ഒഴിവാക്കി. --Vssun (സുനിൽ) 16:06, 23 ഓഗസ്റ്റ് 2010 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കടലാന&oldid=779095" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കടലാന" താളിലേക്ക് മടങ്ങുക.