സംവാദം:ഏലിയാസ് തൃതീയൻ ബാവ

Latest comment: 15 വർഷം മുമ്പ് by Tux the penguin

'ത്രിതീയൻ' എന്നാണോ ശരി?Georgekutty 10:34, 15 സെപ്റ്റംബർ 2008 (UTC)Reply

തൃതീയൻ (മൂന്നാമൻ) ആണ്‌ ശരി --ടക്സ് എന്ന പെൻ‌ഗ്വിൻ 11:06, 15 സെപ്റ്റംബർ 2008 (UTC)Reply

'ത്രിത്വം', 'ത്രിമാനം' എന്നീ പദങ്ങളിൽ ഉപയോഗിചിട്ടുള്ള അർത്ഥത്തിലാണ് മൂന്നാമൻ എന്നർത്ഥമുള്ള 'ത്രിതീയൻ'ഉം ഉപയോഗിക്കപ്പെടേണ്ടത്. ദയവായി തിരുത്തൽ പിൻ വലിക്കുമല്ലോ‌. Simon Cheakkanal 04:59, 16 സെപ്റ്റംബർ 2008 (UTC)Reply

ക്രിതി, കുറ്റക്രിത്യം എന്നൊക്കെ എഴുതുന്നതും ഇതുപോലെ ശക്തമായ വ്യാകരണന്യായങ്ങളെ ആശ്രയിച്ചാണെന്ന് കരുതുന്നു. മലയാള ഭാഷക്ക് കിട്ടിയ ഈ പുതിയ സംഭാവനകൾ ജുവനൈൽ ഡെലിംക്വൻസി എന്ന താളിലും ചള്ളിയാന്റെ സം‌വാദം താളിലും കാണാം.Georgekutty 09:46, 16 സെപ്റ്റംബർ 2008 (UTC)Reply

മഞ്ഞിനിക്കര ബാവ എന്ന പേരിൽ ഒരു താൾ നിലവിലുണ്ട്. --ലിജു മൂലയിൽ 14:03, 16 സെപ്റ്റംബർ 2008 (UTC)Reply


മഷിത്തണ്ട് നിഘണ്ടു തൃതീയം എന്നതിന്‌ അർത്ഥം തരുന്നുണ്ട്. തൃതീയന്റെ മൂലപദം അതായിരിക്കണം

തൃതീയം :
മൂന്നാമത്തേത്, മൂന്നിലൊന്ന്
the third, one hird

--ടക്സ് എന്ന പെൻ‌ഗ്വിൻ 14:07, 16 സെപ്റ്റംബർ 2008 (UTC)Reply

മൂന്നാമൻ എന്ന അർത്ഥത്തിൽ “തൃതീയൻ” ആണു ശരി. Umesh | ഉമേഷ് 14:27, 16 സെപ്റ്റംബർ 2008 (UTC)Reply
ത്രിമാനം, ത്രിത്വം എന്നിവിടങ്ങളിൽ “ത്രി” ആണു്. ത്രയോദശിയിൽ “ത്ര”യും. തൃ എന്ന ധാതുവിൽ നിന്നാണു് ഇതെല്ലാം. “ത്രി” എന്നതു മൂന്നു് എന്നതിന്റെ സംസ്കൃതവാക്കാണു്. അതിൽ നിന്നാണു് ത്രിത്വവും മറ്റും. തൃതീയ ഉണ്ടാകുന്നതിന്റെ നിയമം അല്പം മാറും. വേണമെങ്കിൽ ഇവിടെ എഴുതാം. Umesh | ഉമേഷ് 14:32, 16 സെപ്റ്റംബർ 2008 (UTC)Reply

ഒരു നല്ല കലണ്ടർ നോക്കിയാൽ മതിയല്ലോ ശരി കണ്ടുപിടിക്കാൻ. :) --ചള്ളിയാൻ ♫ ♫ 16:02, 16 സെപ്റ്റംബർ 2008 (UTC)Reply

തൃതീയൻ തന്നെ ശരി. വിശകലനത്തിനു സഹായിച്ച എല്ലാവർക്കും നന്ദി --ടക്സ് എന്ന പെൻ‌ഗ്വിൻ 17:22, 16 സെപ്റ്റംബർ 2008 (UTC)Reply
"ഏലിയാസ് തൃതീയൻ ബാവ" താളിലേക്ക് മടങ്ങുക.