എം.എഫ്.ഹുസൈൻ വരച്ച മദർ ഇന്ത്യ എന്ന ചിത്രം ഡിലീറ്റ് ചെയ്യാൻ ഉള്ള കാരണം വ്യക്തമല്ല.ഒരു ചിത്രം നല്ലതാണോ ചീത്തയാണൊ എന്നു നോക്കിയാണോ വിക്കിയിൽ നിലനിർത്തുന്നത്?മദർ ഇന്ത്യ എന്ന ചിത്രം ഏതു സമവായത്തിന്റെ പേരിൽ ആയാലും നീക്കിയത് ശരിയായില്ല.എങ്കിൽ ഇതേ കാരണം പറഞ്ഞ് മൈക്കലാഞ്ചലോയുടെ The creation of Adam എന്ന ചിത്രവും ഡിലീറ്റ് ചെയ്യണമല്ലോ?ഒന്നുകിൽ ആരെങ്കിലും ആക്ഷേപങ്ങൾ ഉന്നയിക്കുന്ന എല്ലാ ചിത്രങ്ങളും ഡിലീറ്റ് ചെയ്യുക.അല്ലെങ്കിൽ എല്ലാം നിലനിർത്തുക.ഇപ്പോൾ ചെയ്തത് ഇരട്ടത്താപ്പാണ്‌ --അനൂപൻ 03:55, 18 ഡിസംബർ 2007 (UTC)Reply

ചിത്രം നീക്കണമെന്ന് ഞാനും അനുകൂലിച്ചതാണ് (creation of adam കണ്ടപ്പോൾ പലർക്കുമുണ്ടായ മത സ്നേഹം പോലെ ആ ചിത്രം കണ്ടപ്പോഴുണ്ടായ ദേശസ്നേഹം മാത്രമായിരുന്നു കാരണം). അത് നീക്കേണ്ടിയിരുന്നില്ല :)--Arayilpdas 10:38, 23 ഡിസംബർ 2007 (UTC)Reply

ഇരട്ടത്താപ്പോ വിക്കിയിലോ? തിരുത്തുക

ഇരട്ടത്താപ്പോ,അങ്ങനെ പറയരുത് അനൂപൻ...മുൻപ് ഈ പദം ഞ്ഞാൻ മലയാളം വിക്കികെതിരെ ഉന്നയിച്ചപ്പോൾ താങ്കൾവരെ എനികെതിരെ തിരിഞ്ഞു..താങ്കൾക്കും അത് വളരെ വൈകിയെങ്കിലും ബോധ്യപെട്ടതിൽ സന്തോഷം..ഇരട്ടത്താപ്പ് ചൂണ്ടികാണിച്ചതിന് നന്ദി..ഈ നിഷ്പക്ഷത എപ്പോഴും വേണം..പക്ഷേ ഈ ചിത്രം നീക്കം ചെയ്തതിനോട് ഞ്ഞാൻ യോചിക്കുന്നു..അതു പോലൊത്ത മറ്റു ചിത്രങ്ങളും..സിദ്ധീഖ് | सिधीक

ഇരട്ടത്താപ്പിനൊരു അടിവര കൂടി തിരുത്തുക

കലാകാരന്മാരെ ആവശ്യമില്ലാതെ അനുകൂലിക്കരുത്‌. പണത്തിനും പ്രശസ്തിക്കു വേണ്ടി എന്തും ചെയ്യുകയും അതിനെ ന്യായീകരിക്കുന്നതും നന്നല്ല. പക്ഷെ വികിയിൽ നീക്കം ചെയ്യേണ്ട പടങ്ങൾ‌ വരുമ്പോൾ‌ ....അനീതി .... ഇരട്ടത്താപ്പ്‌.. --Caduser2003 15:32, 24 ഡിസംബർ 2007 (UTC)Reply


ഒരു കലാലയാദ്ധ്യാപകൻ സർവ്വീസിൽ ചേർന്ന കാലം മുതൽ എടുത്ത ക്ലാസ്സുകളുടെ എണ്ണം പറഞ്ഞ് ആളുകളെ അന്ധാളിപ്പിക്കാം.അതുപോലെ ചിത്രം വരക്കുന്നയാൾ ജീവിതകാലത്ത് വരച്ച ചിത്രങ്ങൾ കാണിച്ച് കേമത്തം കാണിക്കാം. ഈ ചിത്രം തിരിച്ചു കൊണ്ടു വരണം thump --ബ്ലുമാൻ‍ഗോ ക2മ 17:34, 24 ഡിസംബർ 2007 (UTC)Reply

  •   എതിർക്കുന്നു ഈ ചിത്രം ഒരിക്കൽ‍ വേണ്ടാന്ന് വച്ചതല്ലേ? പിന്നെ? കലാകാരനായാലും ആരായാലും മതസ്നേഹത്തേക്കാളും മറ്റെന്തിനെക്കാളും കൂടുതൽ വേണ്ടതാണ്‌ രാജ്യസ്നേഹം. ഈ ചിത്രം ഹുസൈൻ എന്ന വ്യക്തിക്കോ കലാകാരനോ പ്രശസ്തിയോ കൂടുതൽ പണമോ നേടിക്കൊടുത്തിരിക്കാം. അതുകൊണ്ട് ഈ ചിത്രം എല്ലാവരും അംഗീകരിക്കണം എന്ന് പറയുന്നതിൽ അർത്ഥമില്ല. അങ്ങനെ ഈ ചിത്രം കാണാൻ കൊതിയുള്ളവർക്ക് നെറ്റിലൂടെ വളരെയധികം സൈറ്റുകൾ ഇത്തരത്തിലോ ഇതിനെക്കാൾ കൂടുതൽ ആവശ്യമുള്ളവർക്ക് അങ്ങനെയോ കാണാൻ സാധിക്കുമല്ലോ? ഇവിടെ പലരും പറഞ്ഞ മറുപടി തന്നെ കാരണം. --സുഗീഷ് 19:11, 24 ഡിസംബർ 2007 (UTC)Reply


പ്രശസ്തനായാലും അല്ലെങ്കിലും ഏതു ചിത്രകാരന്റെയും വിവാദ ചിത്രങ്ങൾ വികിയിൽ നിന്നും നീക്കണം.--Caduser2003 07:48, 25 ഡിസംബർ 2007 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:എം.എഫ്._ഹുസൈൻ&oldid=664441" എന്ന താളിൽനിന്ന് ശേഖരിച്ചത്
"എം.എഫ്. ഹുസൈൻ" താളിലേക്ക് മടങ്ങുക.