'ങ്ങൾ' എന്തിന്? തിരുത്തുക

ഉത്തമഗീതങ്ങൾ ആകുന്നതെങ്ങനെ? ഉത്തമഗീതം എന്നല്ലേ വേണ്ടത്? ഞാൻ കണ്ടിട്ടുള്ള മലയാളം ബൈബിൾ പരിഭാഷകളിലെല്ലാം ഉത്തമഗീതം എന്നാണ്. ഇംഗ്ലീഷിൽ Song of Songs, Cantitle of Canticles എന്നൊക്കെ പറയും. അതിനെ പിന്തുടർന്ന് മലയാളത്തിൽ പാട്ടുകളുടെ പാട്ട് എന്നും പറയാറുണ്ട്. അതും ഏകവചനമാണ്. തലക്കെട്ട് മാറ്റുന്നതിൽ വിരോധമുണ്ടോ?Georgekutty 20:25, 26 മേയ് 2008 (UTC)Reply

വിരോധമില്ല. പി.ഓ.സി. ബൈബിളിലെ തലക്കെട്ടാൺ. --ജേക്കബ് 09:12, 27 മേയ് 2008 (UTC)Reply


പേരു മാറ്റാൻ ശ്രമിച്ചപ്പോൾ, ഉത്തമഗീതം എന്നതിനെ ഉത്തമഗീതങ്ങളിലേക്ക് നേരത്തേ re-direct ചെയ്തിരിക്കുന്നതായി മനസ്സിലായി. അങ്ങനെയാണോ വേണ്ടത്? ഉത്തമഗീതം എന്നേ ഞാൻ കേട്ടിട്ടുള്ളു. ഓശാന മലയാളം ബൈബിളിലും, പി.ഒ.സി. ബൈബിളിലും ഒക്കെ ഉത്തമഗീതം ആണ്. ഇംഗ്ലീഷിലും അത് പാട്ടുകളുടെ പാട്ടാണ്. അതായത്, പാട്ടുകളിൽ വച്ച് ഏറ്റവും നല്ല ഒരു പാട്ട്. ഹീബ്രൂ മൂലത്തിന്റെ പേരും singular ആണ്, പാട്ടുകളുടെ പാട്ട് എന്നു തന്നെ അർഥം വരുന്ന Shir-Ha-Shirim. അതുകൊണ്ട് ഗീതങ്ങൾ എന്ന് വച്ചിരിക്കുന്നതിന് ഒരു ന്യായവും കാണുന്നില്ല.Georgekutty 10:02, 27 മേയ് 2008 (UTC)Reply

  അതൊരു സാങ്കേതികപ്രശ്നമായിരുന്നു. ശരിയാക്കിയിട്ടുണ്ട്. --ജേക്കബ് 11:00, 27 മേയ് 2008 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഉത്തമഗീതം&oldid=663602" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഉത്തമഗീതം" താളിലേക്ക് മടങ്ങുക.