സംവാദം:ആധുനിക മലയാളസാഹിത്യം

Latest comment: 14 വർഷം മുമ്പ് by Anoopan in topic അവലബം
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സാഹിത്യം വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ആധുനിക മലയാളസാഹിത്യം എന്ന ഈ ലേഖനം.
C-Class article  C  ഗുണനിലവാര മാനദണ്ഡമനുസരിച്ച് ഈ ലേഖനം മൂന്നാം തരം ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു
 High  പ്രധാന്യത്തിനുള്ള മാനദണ്ഡമനുസരിച്ച് ഈ ലേഖനത്തിന്റെ പ്രാധാന്യം ഉയർന്നത് ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു



ആസന്നമരണചിന്താശതകം കേശവപ്പിള്ളയോ ശങ്കുണ്ണിയോ?

--ViswaPrabha (വിശ്വപ്രഭ) 11:37, 30 ജനുവരി 2006 (UTC)Reply

കേരള ഗവ. പബ്ലിക് റിലേഷൻസിനുവേണ്ടി ഡോ.അയ്യപ്പപണിക്കർ തയ്യാറാക്കിയ പഠനത്തിൽ അപ്രകാരമാണുള്ളതു്. ആ ലേഖത്തിന്റെ സ്വതന്ത്രവിവർത്തനമാണു് ഈ താളിൽ. ഈ ലിങ്ക് ശ്രദ്ധിക്കുക: http://www.prd.kerala.gov.in/prd2/mala/lit29.htm
പെരിങ്ങോടൻ 13:57, 30 ജനുവരി 2006 (UTC)Reply

ഏതു ശങ്കുണ്ണിയുടെ കാര്യമാണ് വിശ്വം അന്വേഷിക്കുന്നത്?  മംഗലാട്ട്  ►സന്ദേശങ്ങൾ 

ആസന്നമരണചിന്താശതകം തിരുത്തുക

ഭാഷാപോഷിണിസഭയുടെ 1895ലെ വാർഷികസമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ദ്രുതകവിതാമത്സരത്തിന് എഴുതിയ നൂറ് ശ്ലോകങ്ങളാണ് കെ.സി.കേശവപിള്ള ആസന്നമരണചിന്താശതകം എന്ന പേരിൽ പ്രസിദ്ധീകരിച്ചത്. ആസന്നമൃത്യുവായ ഒരാളുടെ ഉള്ളിൽ മിന്നി മറയുന്ന വിചാരവികാരങ്ങളായിരുന്നു പരീക്ഷകന്മാർ നല്കിയ വിഷയം. തിരുവന്തപുരത്തുവെച്ചായിരുന്നു സമ്മേളനവും മത്സരവും. കെ.സി.കേശവപിളിളയോടൊപ്പം അക്കാലത്തെ യുവകവികളായ മൂലൂർ എസ്. പത്മനാഭപ്പണിക്കർ, കൊട്ടാരത്തിൽ ശങ്കുണ്ണി, കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള, അമ്പലപ്പുഴ മാധവപ്പൊതുവാൾ എന്നിവരും പങ്കെടുത്തിരുന്നു. കെ.സി.കേശവപിള്ളയ്ക്കാണ് അന്ന് സമ്മാനം ലഭിച്ചത്. മത്സരത്തിൽ പങ്കെടുത്ത എല്ലാവരും രചനകൾ പുസ്തകമാക്കിയില്ല. എന്നാൽ വിഷയത്തിന്റെ നവീനതയിൽ ആകൃഷ്ടരായ വേറെ ചില കവികളും ഈ പ്രമേയം കവിതാരചനയ്ക്ക് ഉപയോഗിച്ചിട്ടുണ്ട്.  മംഗലാട്ട്  ►സന്ദേശങ്ങൾ 

തലക്കെട്ട് തിരുത്തുക

ഈ താളിന്റെ തലക്കെട്ട് ആധുനിക മലയാള സാഹിത്യം എന്നല്ലേ വേണ്ടത്.ആധുനിക മലയാളം സാഹിത്യം എന്നത് തെറ്റായ പ്രയോഗം ആണ്‌.--അനൂപൻ 15:32, 5 നവംബർ 2007 (UTC)Reply

ആധുനിക മലയാളസാഹിത്യം എന്നതാണോ ശരി?ShajiA 15:37, 5 നവംബർ 2007 (UTC)Reply

അവലബം തിരുത്തുക

ഈ ബ്ലോഗിൽ നിന്നും എടുത്തതാണോ ലേഖനം?Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 07:10, 30 നവംബർ 2009 (UTC)Reply

അല്ല തിരിച്ചാണ്‌. ഈ ലേഖനം അപ്പാടെ കോപ്പിയടിച്ചതാണ്‌ ആ ബ്ലോഗ് പോസ്റ്റ്. ഈ ലേഖനം തുടങ്ങിയത് 28 ജനുവരി 2006 -ന്‌ ആണ്‌. ലേഖനത്തിലെ അവസാന തിരുത്തൽ നടന്നതാകട്ടെ 2009 ജൂലൈ 29-നും. ബ്ലോഗ് പോസ്റ്റ് ഇട്ടത് 2009 സെപ്റ്റംബർ 7-ന്‌. അപ്പോൾ വിക്കിപീഡിയ ലേഖനം കോപ്പി ചെയ്ത് ബ്ലോഗ് പോസ്റ്റ് ആക്കിയതാവാനെ തരമുള്ളൂ --Anoopan| അനൂപൻ 07:18, 30 നവംബർ 2009 (UTC)Reply
"ആധുനിക മലയാളസാഹിത്യം" താളിലേക്ക് മടങ്ങുക.