സംവാദം:ആദ്യമവർ.......തേടിവന്നു...

Latest comment: 11 വർഷം മുമ്പ് by Jacob.jose

ആളുകൾ അവരുടെ ideological ചായ്‌വിനു ചേരും വിധം സൗകര്യം പോലെ ഉപയോഗിക്കുന്ന ഒരു പ്രസ്താവനയാണിത്. ആ കളിയിൽ, ഓരോരുത്തർക്ക് ഉപകാരപ്പെടുന്ന ഗ്രൂപ്പുകളുടെ പേരുകൾ ഏറ്റുപറയേണ്ട ഗതികേട് നീമോലെർക്ക് വന്നുപെടുന്നു. statement-ന്റെ തുടക്കം തന്നെ "ആദ്യമവർ സോഷ്യലിസ്റ്റുകളെ തേടിവന്നു" എന്നാണ് ഞാൻ കേട്ടിരിക്കുന്നത്. നീമൊലെർ ആരെയൊക്കയാണു പരാമർശിച്ചതെന്ന് ഉറപ്പില്ലാത്ത സ്ഥിതിക്ക്, ലേഖനത്തിന്റെ പേരിൽ ഒരു വിഭാഗത്തേയും ഉൾപ്പെടുത്താതിരിക്കുന്നതാവും ഔചിത്യവും മര്യാദയും. ഇംഗ്ലീഷ് വിക്കി ലേഖനത്തിൽ കൊടുത്തിരിക്കുന്ന പാഠത്തിന്റെ തുടക്കം "കമ്മ്യൂണിസ്റ്റുകളെ തേടിവന്നു" എന്നാണെങ്കിലും ലേഖനത്തിന്റെ പേര് "First they came...." എന്നു മാത്രമേയുള്ളു. മലയാളത്തിലും അതുപോലെയെന്തെങ്കിലുമാവും ശരി. തലക്കെട്ടിനുള്ളിൽ ആല്പം ഇടം വിട്ട് "ആദ്യമവർ......തേടിവന്നു" എന്ന പേരു സ്വീകരിക്കണം എന്നാണ് എന്റെ അഭിപ്രായം.ജോർജുകുട്ടി (സംവാദം) 11:23, 10 ജൂലൈ 2012 (UTC)Reply

ഈ അഭിപ്രായത്തോടു യോജിക്കുന്നു. ആദ്യമവർ......തേടിവന്നു എന്നതാവും നല്ലതലക്കെട്ട് - --Johnchacks (സംവാദം) 11:50, 10 ജൂലൈ 2012 (UTC)Reply

ഞാനും ഈ പ്രശ്നം അഭിമുഖീകരിച്ചിരുന്നു. ഇംഗ്ലീഷ് ലേഖനത്തിന് മേൽപ്പറഞ്ഞ ഒരു ആനുകൂല്യമുണ്ട്, ഭാഷാപരമായി. മലയാളത്തിൽ നേരെ തിരിച്ചുള്ള ഘടനയാണ് പ്രശനം ഉണ്ടാക്കിയത്. ജോൺസൺമാഷ് പറയുന്നതരത്തിലാക്കാനും ആലോചിച്ചതാണ്. പക്ഷേ ഒരു തലക്കെട്ടിന് അത് ഒരു അഭംഗിയായി തോന്നി. പിന്നെ, സെർച്ചിലും പ്രശ്നമുണ്ടാകാം. ഉചിതമായ മറ്റൊരു തലക്കെട്ട് നിർദ്ദേശിക്കാവുന്നതാണ്. --Adv.tksujith (സംവാദം) 16:31, 10 ജൂലൈ 2012 (UTC)Reply

മലയാളത്തിലേയും ഇംഗ്ലീഷിലേയും വാക്യഘടനകൾ വ്യത്യസ്തമായതു കൊണ്ടുതന്നെയാണ് മലയാളത്തിലെ ഘടനയ്ക്കു ചേരുന്ന പേരു നിർദ്ദേശിച്ചത്. ആദ്യമവർ......തേടിവന്നു എന്ന തലക്കെട്ടിൽ ഒരഭംഗിയുമില്ല. ഇപ്പോഴത്തെ ദീർഘിച്ച തലക്കെട്ടിനേക്കാൾ ശരിയും വിഷയത്തിന്റെ സന്ദിഗ്ദ്ധസ്വഭാവം പ്രതിഫലിപ്പിക്കുന്നതുമാണത്. സേർച്ചിലൊന്നും ഒരു പ്രശ്നവുമില്ല. "ആദ്യമവർ" എന്നെഴുതുമ്പോൾ തന്നെ പേരിന്റെ ബാക്കി സേർച്ചിൽ കാണാൻ കഴിയുന്നുണ്ട്.ജോർജുകുട്ടി (സംവാദം) 10:07, 11 ജൂലൈ 2012 (UTC)Reply

എതിർപ്പില്ലെങ്കിൽ ആദ്യമവർ......തേടിവന്നു എന്നു തലക്കെട്ട് മാറ്റാൻ നിർദേശിക്കുന്നു. --ജേക്കബ് (സംവാദം) 04:34, 27 ഒക്ടോബർ 2012 (UTC)Reply
"ആദ്യമവർ.......തേടിവന്നു..." താളിലേക്ക് മടങ്ങുക.