Rojypala എന്ന കാര്യനിർവ്വാഹകൻ ഞാൻ നടത്തിയ ഇടപെടലുകൾ എല്ലാം താങ്കൾ മാറ്റി തിരുത്തുന്നു . .ഈ താളിലും അത് നടത്തിയിരിക്കുന്നു . പ്രമാണങ്ങൾ നൽകിയാണ് ഞാൻ തിരുത്തിയത് . എന്താണ് അദ്ദേഹത്തിന്റെ പ്രശ്നമെന്ന് മനസ്സിലാകുന്നില്ല . ഇനി ഞാൻ നൽകിയ ഇംഗ്ളീഷ് അറബി അവലംബങ്ങൾ താങ്കൾക്കു വായിക്കാൻ കഴിയാത്തതാണ് പ്രശ്നമെങ്കിൽ ഞാൻ പരിഭാഷപ്പെടുത്തിത്തരാം അല്ലെങ്കിൽ കുറഞ്ഞപക്ഷം ഇതിന്റെ ഇംഗ്ളീഷ് താളെങ്കിലും വായിക്കുക . അധികാരം എന്നത് ഒരു പണിയുമില്ലാത്ത ആളുകൾക്ക് ബോറടി മാറ്റുന്ന പ്രവർത്തനമല്ല.. നിങ്ങളുടെ കാഴ്ചപ്പാട് പ്രചരിപ്പിക്കാൻ വിക്കിയെ നശിപ്പിക്കരുത് --(Samsameer (സംവാദം) 08:49, 23 ജനുവരി 2017 (UTC))Reply

ഉ:Samsameer, ഞാൻ കാര്യനിർവാഹകനല്ല. താങ്കളെപ്പൊലെ ഒരു ഉപയോക്താവാണ്. എന്താണ് കാരണമെന്ന് താങ്കളുടെ സംവാദതാളിൽ ഞാൻ നൽകിയിട്ടുണ്ട്. താങ്കൾ അതു ശ്രദ്ധിച്ചു കാണുമെന്ന് കരുതുന്നു. താങ്കൾ ഉൾപ്പെടുത്തിയിരിക്കുന്ന ഭാഗങ്ങൾ പകർപ്പവകാശമുള്ള ഈ സൈറ്റിൽ പകർത്തി എഴുതിയിരിക്കുന്നവയാണ്. യവനപരീഷന്മാർക്ക് അടിയറവു പറഞ്ഞിരുന്ന മുസ്ലിംജ്ഞാനികളെ കൂടി കൂടെക്കൂട്ടി അദ്ദേഹം സംവാദസദസ്സുകളിലേക്ക് നിർഭീതനായി കയറിച്ചെന്നു., സഹോദരന്റെ രഹസ്യവിജ്ഞാനങ്ങളുടെ വാതായനങ്ങളെ കുറിച്ചുള്ള അന്വേഷണം അദ്ദേഹത്തെ ആത്മജ്ഞാനത്തിന്റെ തുടങ്ങി നിരവധി വാചകങ്ങൾ അതേപടി ഇരു ലേഖനങ്ങളിലും കാണാം. --റോജി പാലാ (സംവാദം) 09:06, 23 ജനുവരി 2017 (UTC)Reply
റോജി പാലാ അങ്ങിനെയാണെങ്കിൽ താങ്കൾക്കു അത് മാത്രം മാറ്റിയാൽ പോരെ താങ്കൾ മമ്പുറം സയ്യിദ് അലവിയുടെ താളിലും ഇത് തന്നെ ചെയ്തിരിക്കുന്നു .കൂടാതെ ഞാൻ നിർമ്മിച്ച ബശ്രീയുടെ താളിലും നിങ്ങൾ ഇടപെടലുകൾ നടത്തുന്നു . ഇതൊക്കെ യാദൃഷികമാണോ !! മുൻപും എന്റെ തിരുത്തലുകൾ മറ്റുള്ള അംഗങ്ങൾ നടത്തിയിട്ടുമുണ്ട് അത് സാമ്യത തോന്നുന്ന വാചകങ്ങൾ മാത്രമാണ് . എന്നാൽ താങ്കളാവട്ടെ എന്റെ രണ്ടു തിരുത്തലുകൾ മുഴുവനായും നീക്കം ചെയ്തിരിക്കുന്നു . ആദ്യമായാണ് എനിക്കിങ്ങനെ ഒരനുഭവം . വാചകങ്ങളിൽ വാക്കുകളിൽ കുഴപ്പം തോന്നുന്നുവെങ്കിൽ അത് നീക്കാതെ ലേഖനം മുഴുവനായും മാറ്റം ചെയ്യാൻ താങ്കളെ എന്താണ് പ്രേരിപ്പിക്കുന്നത് ? താങ്കൾക്കു മുൻവിധികളും അജണ്ടകളും ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത് (Samsameer (സംവാദം) 09:16, 23 ജനുവരി 2017 (UTC))Reply
അത്തരം വിധികളൊന്നും ഇല്ല സോദരാ. കാരണം എനിക്ക് നിങ്ങളെയൊ നിങ്ങൾക്ക് എന്നെയോ പരിചയമില്ല. ഒരു ഉപയോക്താവ് ഒന്നിലധികം പ്രവാശ്യം മറ്റു സൈറ്റുകളിലെ വിവരങ്ങൾ പകർത്തിയെഴുതിയാൽ വീണ്ടും എഴുതുന്നവ അത്തരത്തിലെന്നൊരു ധാരണ എല്ലാവരിലും ഉണ്ടാകും. താങ്കളാണെങ്കിൽ അതിനെ ന്യായീകരിക്കും വിധം അത് നീക്കാതെ ലേഖനം മുഴുവനായും മാറ്റം ചെയ്യാൻ താങ്കളെ എന്താണ് പ്രേരിപ്പിക്കുന്നത് ഇങ്ങനെ ചോദിക്കുന്നു. ഒരാൾ പകർത്തിയെഴുതിയാൽ അയാളുടെ ലേഖനം മുഴുവൻ കുത്തിയിരുന്ന് വരിയടക്കം വായിക്കുക എന്നതൊന്നും മറ്റൊരാളുടെ പൂർണ്ണമായ ജോലിയല്ല. താങ്കൾ എഴുതിയ എല്ലാ ലേഖനങ്ങളിലും ഇത്തരം പകർത്തലുകൾ കാണാം. അതിനാൽ താങ്കളെ പൂർണ്ണമായും വിശ്വാസത്തിലേടുക്കേണ്ട കാര്യം മറ്റ് ഉപയോക്താക്കൾക്കില്ല. അങ്ങിനെയാണെങ്കിൽ താങ്കൾക്കു അത് മാത്രം മാറ്റിയാൽ പോരെ എന്നത് താങ്കൾ ചെയ്ത പ്രവർത്തി തെറ്റെന്ന് താങ്കൾ പറയാതെ തന്നെ സമ്മതിക്കുകയാണ് ചെയ്യുന്നത്. അത്തരം ഒരാൾ എഴുതിയ ലേഖനം മുഴുവൻ വായിച്ച് ഒരോ വാചകവും കോപ്പിയല്ല എന്നുറപ്പിക്കാനുള്ള ബാധ്യത മറ്റുപയോക്താക്കൾക്കല്ല താങ്കൾക്കാണുള്ളത്. പിന്നെ, വിക്കി എന്നത് എന്റെ സ്വന്തമല്ല. ഞാൻ കണ്ടൊരു തെറ്റ് തിരുത്താൻ ശ്രമിച്ചെന്നു മാത്രം. ഇനിയും താങ്കൾ ഈ പ്രവർത്തി തുടർന്നാൽ തടയാനൊന്നും ഞാൻ ആളല്ല. --റോജി പാലാ (സംവാദം) 09:50, 23 ജനുവരി 2017 (UTC)Reply

ഘസ്സാലി തിരുത്തുക

ഘസ്സാലി എന്നല്ലേ ശരിയായ പ്രയോഗം? --Vssun 09:55, 17 ഒക്ടോബർ 2009 (UTC)Reply

الغزالی ആണ്‌. ഗസ്സാലി എന്നുപയോഗിക്കുന്നതാണ്‌ കൂടുതൽ അടുത്തുനിൽക്കുന്നത് എന്ന് കരുതുന്നു. -- റസിമാൻ ടി വി 10:06, 17 ഒക്ടോബർ 2009 (UTC)Reply

ഗസാലി എന്നു പോരെ ഇരട്ടിപ്പ് വേണോ? --ജുനൈദ് (സം‌വാദം) 10:25, 17 ഒക്ടോബർ 2009 (UTC)Reply

ഇരട്ടിപ്പ് വേണ്ടതില്ല. കാരണം നൂൽ നിർമിക്കുക എന്നർഥമുള്ള 'ഗസല' എന്ന അറബി പദത്തിൽ നിന്നാണ് 'ഗസാലി' രൂപപ്പെട്ടത്. അദ്ദേഹത്തിൻറെ പിതാവ് നൂൽ നിർമിക്കുന്ന ആളായിരുന്നതിനാൽ കുലത്തൊഴിലിലേക്ക് ചേർത്താണ് ഈ വിശേഷണം വന്നിട്ടുള്ളത്. --Naseeftdy (സംവാദം) 06:39, 29 മാർച്ച് 2016 (UTC)Reply
Gha എന്ന ഉപയോഗം കണ്ടു ചോദിച്ചതാണ്. ഞാൻ ഏതോ ലേഖനത്തിൽ ഘസാലി/ഘസ്സാലി എന്നെഴുതിയതായി ഓർക്കുന്നു. :) --Vssun 11:55, 17 ഒക്ടോബർ 2009 (UTC)Reply


"കർമ്മശാസ്ത്രജ്ഞൻ" ആരാണ്?Georgekutty 07:02, 19 ഒക്ടോബർ 2009 (UTC)Reply

ഫിഖ്ഹ് = ഇസ്‌ലാമിക കർമ്മശാസ്ത്രം. ഫിഖ്ഹി പണ്ഡിതൻ എന്നാണുദ്ദേശിച്ചത്. വേറെ എന്ത് പേരാണുപയോഗിക്കുക? -- റസിമാൻ ടി വി 08:45, 19 ഒക്ടോബർ 2009 (UTC)Reply

ഇൻഫോ ബോക്സ് തിരുത്തുക

ഈ ലേഖനത്തിന്റെ വിവരപ്പെട്ടിയിൽ ചിത്രമോ ജനന-മരണത്തീയതികളോ പ്രത്യക്ഷപ്പെടുന്നില്ലല്ലോ--സുഹൈറലി 09:39, 22 നവംബർ 2011 (UTC)Reply

ഇദ്ദേഹം കേരളത്തിലെ എല്ലാ മുസ്ലിം സംഘടനകളും അംഗീകരിക്കുന്ന ഒരു ഇമാമാണ്. അത് കൊണ്ട് തന്നെ കുറെയേറെ പുസ്തകങ്ങളും ലേഖനങ്ങളും പരിഭാഷപ്പെടുത്തിയതും പഠനങ്ങളായുമുണ്ട് ആരെങ്കിലും അത് കൂടി ചേർക്കാൻ ശ്രമിച്ചാൽ സമഗ്രത ലഭിക്കും. ഉക്കാസ് 04.02, 06 ഫെബ്രുവരി 2016 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:അൽ-ഗസ്സാലി&oldid=4025488" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അൽ-ഗസ്സാലി" താളിലേക്ക് മടങ്ങുക.