സംവാദം:അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം

അമ്പലപ്പുഴ എവിടെയാണെന്ന് എഴുതണ്ടേ ആദ്യം? --ചള്ളിയാൻ ♫ ♫ 10:48, 26 ഒക്ടോബർ 2007 (UTC)Reply

  • "കേരളത്തിലെ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ പട്ടണത്തിലാണ് പ്രശസ്തമായ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം. കേരളത്തിലെ 14 മഹാക്ഷേത്രങ്ങളിൽ ഒന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം. കേരളത്തിലെ പ്രധാനപ്പെട്ട മൂന്നു ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഒന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം. ചരിത്രവും ഐതീഹ്യവും ലയിച്ച അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ്‌ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം."

- മുഴുവൻ ആശയങളും ക്രോഢികരിച് ഒരു വരിയിലാക്കിയാൽ നന്നായിരിക്കും. --KodamPuli 08:27, 12 മേയ് 2010 (UTC)Reply

 ശരിയാക്കിയിട്ടുണ്ട്. --സിദ്ധാർത്ഥൻ 14:35, 12 മേയ് 2010 (UTC)Reply

14 മഹാക്ഷേത്രങ്ങൾ തിരുത്തുക

  1. തെറ്റായ വിശദീകരണം.
  2. കേരളത്തിലെ 14 മഹാക്ഷേത്രങ്ങൾ...... ദിവ്യദേശങ്ങൾ ആണ് താങ്കൾ ഉദ്ദേശിച്ചത് എങ്കിൽ ഈ ക്ഷേത്രം അതിൽ വരുന്നില്ല.
  3. ഏതാണീ 14 ക്ഷേത്രങ്ങൾ ?
  4. പ്രധാനപ്പെട്ട മൂന്നു ശ്രീകൃഷ്ണസ്വാമിക്ഷേത്രം ഏതൊക്കെയാണ് ഉദ്ദേശിക്കുന്നത്; എഴുതുക.

--രാജേഷ് ഉണുപ്പള്ളി Talk‍ 12:13, 8 സെപ്റ്റംബർ 2011 (UTC)Reply

    • താങ്കളുടെ ചോദ്യങ്ങൾക്ക് മറുപടി നല്‌ക്കാൻ ഈയുള്ളവനാളല്ല എന്ന് പറയാൻ അല്‌പം ജാള്യതയില്ലാതില്ല. ഈ താളിന്റെ നാൾവഴി നോക്കുകയാണെങ്കിൽ, പല വാക്യങ്ങളിലായുള്ള ആശയം ക്രോഢികരിച്ച് ഒന്നു ഭംഗിക്കൂട്ടുവാൻ ആവശ്യപ്പെടുക മാത്രമായിരുന്നു എന്റെ ഉദ്ദേശ്യം. അതിലെ വാസ്തവികത എനിക്കറിയില്ല. ഇനി ഈ ചോദ്യശരം ഈയുള്ളവനായിരുന്നില്ലെങ്കിൽ താങ്കൾക്ക് ഈ കുറിപ്പ് മായ്ക്കാവുന്നതാണ്. --kodampuli 15:36, 13 സെപ്റ്റംബർ 2011 (UTC)Reply

ക്ഷേത്ര നിർമ്മാണം തിരുത്തുക

പല ബുക്കിലും പല രീതിയിൽ എഴുതി കാണുന്നു. പക്ഷെ ചമ്പക്കുളം മൂലം വള്ളംകളി അമ്പലപ്പുഴക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധമുള്ളതാണന്നും അത് തുടങ്ങിയത് 1545-ലാണന്നും (ക്രി.വർഷം 1545-ലാണ് അതായത് കൊ.വർഷം 720) എല്ലാവരും ഒന്നിക്കുന്നു. --രാജേഷ് ഉണുപ്പള്ളി Talk‍ 06:38, 23 നവംബർ 2011 (UTC)Reply

"അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം" താളിലേക്ക് മടങ്ങുക.