ഷുൻജി ഇവായി (ജനനം 24 ജനുവരി 1963) ഒരു ജാപ്പനീസ് ചലച്ചിത്ര സംവിധായകനും വീഡിയോ ആർട്ടിസ്റ്റും എഴുത്തുകാരനും ഡോക്യുമെന്ററി നിർമ്മാതാവുമാണ്.

ഷുൻജി ഇവായി
岩井 俊二
ജനനം (1963-01-24) 24 ജനുവരി 1963  (61 വയസ്സ്)
തൊഴിൽസംവിധായകൻ, വീഡിയോ ആർട്ടിസ്റ്റ്, തിരക്കഥാകൃത്ത്, സംഗീതസംവിധായകൻ

ആദ്യകാലജീവിതം തിരുത്തുക

ജപ്പാനിലെ മിയാഗിയിലെ സെൻഡായിയിലാണ് ഷുൻജി ഇവായി ജനിച്ചത്. യോക്കോഹാമ നാഷണൽ യൂണിവേഴ്സിറ്റിയിൽ പഠനത്തിന്ചേർന്ന അദ്ദേഹം 1987-ൽ അവിടെനിന്ന് ബിരുദം നേടി. 1988-ൽ ടിവി നാടകങ്ങളും സംഗീത വീഡിയോകളും സംവിധാനം ചെയ്തുകൊണ്ട് ഇവായി ജാപ്പനീസ് വിനോദ വ്യവസായത്തിലേയ്ക്ക് പ്രവേശിച്ചു. തുടർന്ന്, 1993-ൽ, ഫയർ വർക്ക്സ് എന്ന ടിവി നാടകത്തിലൂടെ ഇയോക പട്ടണത്തിലെ ഒരു കൂട്ടം കുട്ടികളുടെ ചിത്രീകരണം അദ്ദേഹത്തിന് നിരൂപക പ്രശംസയും ഡയറക്‌ടേഴ്‌സ് ഗിൽഡ് ഓഫ് ജപ്പാൻ ന്യൂ ഡയറക്‌ടേഴ്‌സ് അവാർഡും നേടിക്കൊടുത്തു.[1]

1995-ൽ ബോക്‌സോഫീസ് ഹിറ്റായ ലവ് ലെറ്ററിലൂടെ അദ്ദേഹം ഫീച്ചർ ഫിലിമുകളിലേയ്ക്ക് തന്റെ കരിയർ വ്യാപിപ്പിക്കുകയും, അതിൽ പോപ്പ് ഗായകൻ മിഹോ നകയാമയെ അദ്ദേഹം ഇരട്ട വേഷങ്ങളിൽ അവതരിപ്പിക്കുകയും ചെയ്തു. ഇറ്റ്‌സുക്കി ഫുജിയെ എന്ന പെൺകുട്ടിയെ അവതരിപ്പിച്ചതിന് ആ വർഷത്തെ പുതുമുഖമെന്ന നിലയിൽ ജാപ്പനീസ് അക്കാദമി അവാർഡ് നേടിയ മിക്കി സകായിയുടെ സിനിമാ ജീവിതവും ലവ് ലെറ്ററിലൂടെയാണ് ആരംഭിച്ചത്.

അവലംബം തിരുത്തുക

  1. "Nihon Eiga Kantoku Kyōkai Shinjinshō" (in ജാപ്പനീസ്). Directors Guild of Japan. Archived from the original on 22 November 2010. Retrieved 11 December 2010.
"https://ml.wikipedia.org/w/index.php?title=ഷുൻജി_ഇവായി&oldid=3799180" എന്ന താളിൽനിന്ന് ശേഖരിച്ചത്