ഷിക്കാഗോ സെന്റ് തോമസ് സീറോ-മലബാർ രൂപത

അമേരിക്കൻ ഐക്യനാടുകളിലെ സീറോ-മലബാർ കത്തോലിക്കർക്കായി സ്ഥാപിക്കപ്പെട്ടിട്ടുള്ള പൗരസ്ത്യകത്തോലിക്കാ രൂപതയാണ് ഷിക്കാഗോ സെന്റ് തോമസ് സീറോ-മലബാർ രൂപത. സീറോ-മലബാർ സഭയ്ക്ക് ഇന്ത്യയ്ക്ക് പുറത്ത് ഉള്ള ആദ്യ രൂപതയാണ് 2001 സ്ഥാപിതമായ ഈ രൂപത. അമേരിക്കയിലെ സീറോ-മലബാർ കത്തോലിക്കരുടെ മേൽ അധികാരമുള്ള രൂപതയുടെ ആസ്ഥാനം ഷിക്കാഗോയാണ്.

സെറ്റ് തോമസ് ദി അപ്പോസ്റ്റിൽ ഓഫ് ഷിക്കാഗോ (സീറോ-മലബാറീസ്) എപ്പാർക്കി
സ്ഥാനം
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
പ്രവിശ്യഒരു സീറോ-മലബാർ അതിരൂപതയുടെയും കീഴിലല്ലാതെ നേരിട്ട് റോമാഭരണത്തിൻകീഴിലുള്ള രൂപതകൾ
സ്ഥിതിവിവരം
ജനസംഖ്യ
- കത്തോലിക്കർ
(as of 2010)
86,000
ഇടവകകൾ18
വിവരണം
സഭാശാഖസീറോ-മലബാർ കത്തോലിക്കാ സഭ
ആചാരക്രമംപൗരസ്ത്യ സുറിയാനി
സ്ഥാപിതംമാർച്ച് 13, 2001 (23 വർഷം മുമ്പ്)
ഭദ്രാസനപ്പള്ളിമാർത്തോമാശ്ലീഹാ കത്തീഡ്രൽ
ഭരണം
Eparchജേക്കബ് അങ്ങാടിയത്ത്
വെബ്സൈറ്റ്
www.stthomasdiocese.org

മെത്രാൻ തിരുത്തുക

മാർ ജേക്കബ് അങ്ങാടിയത്ത് ആണ് രൂപതയുടെ ആദ്യ മെത്രാൻ. ഇദ്ദേഹം തന്നെയാണ് നിലവിലുള്ള മെത്രാനും. 2001ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയായിരുന്നു ഇദ്ദേഹത്തെ മെത്രാനായി നിയമിച്ചത്.[1] കാനഡയിലെ സീറോ-മലബാർ കത്തോലിക്കരുടെ സ്ഥിര അപ്പൊസ്തോലിക്ക് വിസിറ്റേറ്ററായും ഇദ്ദേഹം സേവനമനുഷ്ഠിക്കുന്നു.

അവലംബം തിരുത്തുക

  1. "Eparchy of Saint Thomas the Apostle of Chicago (Syro-Malabarese)". catholic-hierarchy.org.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

41°53′19″N 87°55′55″W / 41.88861°N 87.93194°W / 41.88861; -87.93194