ബി.സി.ആറാം ശതകത്തിനു മുൻപുതന്നെ ഭാരതീയ ഗണിതശാസ്ത്രം വളരേയേറെ പുരോഗതി കൈവരിച്ചിരുന്നു. ശുൽബസൂത്രങ്ങൾ(Sulba Sutras) എന്ന ക്ഷേത്രഗണിതഗ്രന്ഥങ്ങൾ ഇക്കാലത്താണു എഴുതപ്പെട്ടത്.

അളവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു ക്ഷേത്രഗണിതം. ഭാരതീയ ഋഷിമാർ ക്ഷേത്രഗണിതത്തെ സംബന്ധിച്ച സിദ്ധാന്തങ്ങൾ പ്രതിപാദിച്ചിരുന്ന ഗ്രന്ധങ്ങളാണ് ശുൽബസൂത്രങ്ങൾ. ഈ ഗ്രന്ധങ്ങളെക്കുറിച്ച് യജുർവേദത്തിൽ സൂചനയുണ്ട്. ബോധായനൻ, ആപസ്തംബൻ, കാത്യായനൻ എന്നിവർ ഈ രീതി അവലംബിച്ച് പോന്നിരുന്നതായി കാണപ്പെടുന്നു.

ഉള്ളടക്കം തിരുത്തുക

സാമാന്തരികം, സമലംബകം, ത്രികോണം എന്നിവയെക്കുറിച്ചും ഇവയുടെ നിർമ്മിതിയെക്കുറിച്ചും.

അപരിമേയസംഖ്യകളെപ്പറ്റിയും അവയ്ക്കു നല്കിയിരിയ്ക്കുന്ന ഏകദേശനങ്ങളും.

അവലംബം തിരുത്തുക

  • ഗണിതശാസ്ത്രത്തിലെ അതികായൻ‌മാർ
  • A Modern Introduction to Ancient Indian Mathematics
"https://ml.wikipedia.org/w/index.php?title=ശുൽബസൂത്രങ്ങൾ&oldid=2824448" എന്ന താളിൽനിന്ന് ശേഖരിച്ചത്