ശത്രു (ചലച്ചിത്രം)

മലയാള ചലച്ചിത്രം

കാർത്തികേയ നിർമ്മാണത്തിൽ ടി.എസ് മോഹൻ തിരക്കഥയും സംഭാഷണവും രചിച്ചു സംവിധാനം ചെയ്ത് 1985 ലെ ഒരു മലയാള ചലച്ചിത്രമാണ് ശത്രു[1]. വെള്ളിമൺ വിജയന്റെതാണ് ഈ ചിത്രത്തിലെ സംഭാഷണം. രതീഷ്, ഭീമൻ രഘു, ബാലൻ കെ നായർ, കുതിരവട്ടം പപ്പു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്[2]. പൂവച്ചൽ ഖാദർ എഴുതിയ ഗാനങ്ങൾക്ക് എ.ടി. ഉമ്മർ ഈണമിട്ടു.[3][4]

ശത്രു
സംവിധാനംടി.എസ് മോഹൻ
നിർമ്മാണംറഷീദ്
രചനടി.എസ് മോഹൻ
തിരക്കഥടി.എസ് മോഹൻ
സംഭാഷണംവെള്ളിമൺ വിജയൻ
അഭിനേതാക്കൾഉണ്ണിമേരി
, ബാലൻ കെ നായർ
രതീഷ്
കുതിരവട്ടം പപ്പു
സംഗീതംഎ.ടി. ഉമ്മർ
ഗാനരചനപൂവച്ചൽ ഖാദർ
ഛായാഗ്രഹണംബി ആർ ബാലകൃഷ്ണ
ചിത്രസംയോജനംകെ. രാജഗോപാൽ
സ്റ്റുഡിയോകാർത്തികേയ ഫിലിംസ്
വിതരണംഷൈനി ഫിലിംസ്
, ദിവ്യ ഫിലിംസ്
പ്രേമ കമ്പയിൻസ്
റിലീസിങ് തീയതി
  • 15 നവംബർ 1985 (1985-11-15)
രാജ്യം ഇന്ത്യ
ഭാഷമലയാളം

കഥാസാരം തിരുത്തുക

അധികാരമുള്ള ക്രൂരന്മാരായ മേലാളന്മാരോടുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ ശത്രുതയാണ് ചിത്രത്തിൻറെ ഇതിവൃത്തം. ട്രീസയെ അന്നത്തെ മന്ത്രിയും, എഞ്ചിനീയറും കലക്ടരും കോണ്ട്രാക്ടറും ചേർന്ന് നശിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്നു. അവളുടെ സഹോദരനെ ജയിലിലാക്കുന്നു. ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തിയ അവളുടെ സഹോദരൻ ഓരോരുത്തരോടായി വേട്ടയാടുകയും പ്രതികാരം നടത്തുകയും ചെയ്യുന്നു. ഭീമൻ രഘു ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമാകുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഒരു മറ്റൊരു പ്രത്യേകത.

അഭിനേതാക്കൾ[5] തിരുത്തുക

ക്ര.നം. താരം വേഷം
1 ഭീമൻ രഘു ജോണി
2 ഉണ്ണിമേരി സിസിലി
3 രതീഷ് സുധീന്ദ്രൻ
4 കുതിരവട്ടം പപ്പു കുറുപ്പ്
5 മാധുരി സുമ
6 അനുരാധ സാവിത്രി ശങ്കർ
7 ബാലൻ കെ നായർ യു. പി മേനോൻ
8 ദേവൻ എസ് ഐ രാജശേഖരൻ
9 മാള അരവിന്ദൻ താമരാക്ഷൻ/ കോട്ടട വാസു
10 തൊടുപുഴ രാധാകൃഷ്ണൻ എഞ്ചിനീയർ
11 പി ആർ മേനോൻ മന്ത്രി
12 വത്സല മേനോൻ അമ്മ
13 ടി എസ് മോഹൻ
14 ബാബു ആന്റണി നാട്ടുകാരിൽ ഒരാൾ
15 സത്താർ രാമകൃഷ്ണൻ (ചേരിനിവാസി)
16 സുരാസു കൊല്ലൻ

ഗാനങ്ങൾ[6] തിരുത്തുക

ഗാനങ്ങൾ :പൂവച്ചൽ ഖാദർ
ഈണം :എ.ടി. ഉമ്മർ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഗീതേ നിനക്ക്‌ കെ.പി. ബ്രഹ്മാനന്ദൻ, കല്യാണി മേനോൻ രാഗമാലിക തോടി,ശങ്കരാഭരണം
2 രാഗ തരളിതം കെ എസ് ചിത്ര
3 വരദയായ് വാഴുന്ന കെ ജെ യേശുദാസ്, കെ എസ് ചിത്ര

കുറിപ്പുകൾ തിരുത്തുക

ചില സൈറ്റുകളിൽ പ്രേം നസീർ, നെല്ലിക്കോട് ഭാസ്കരൻ എന്നിവർ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളതായി കാണുന്നു[7]. എന്നാൽ അവർ രണ്ടുപേരും ഈ ചിത്രത്തിലില്ല. അതുപോലെ യു.പി മേനോന്റെ പുത്രി ഗീത എന്ന കഥാപാത്രത്തേയും ജോണിയുടെ സഹോദരി ട്രീസ എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചത് ആരാണെന്ന് വിവരം ലഭിച്ചില്ല.

അവലംബം തിരുത്തുക

  1. "ശത്രു (1985)". www.m3db.com. Retrieved 2019-01-16.
  2. "ശത്രു (1985)". www.malayalachalachithram.com. Retrieved 2019-01-13.
  3. "ശത്രു (1985)". malayalasangeetham.info. Retrieved 2019-01-13.
  4. "ശത്രു (1985)". spicyonion.com. Archived from the original on 2014-10-16. Retrieved 2019-01-13.
  5. "ശത്രു (1985)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "ശത്രു (1985)". malayalasangeetham.info. Archived from the original on 16 മാർച്ച് 2015. Retrieved 4 ഡിസംബർ 2018.
  7. https://www.imdb.com/title/tt0275671/

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ശത്രു_(ചലച്ചിത്രം)&oldid=3645898" എന്ന താളിൽനിന്ന് ശേഖരിച്ചത്