ശക്തിഭദ്രൻ

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍

ആശ്ചര്യചൂഡാമണി എന്ന പ്രസിദ്ധമായ സംസ്കൃത നാടക കർത്താവാണ് ശക്തിഭദ്രൻ. പത്തനംതിട്ട ജില്ലയിലെ കൊടുമണ്ണാണ് ഇദ്ദേഹത്തിന്റെ ജന്മദേശം. എ.ഡി. 7-ആം നൂറ്റാണ്ടിനും 11-ആം നൂറ്റാണ്ടിനും ഇടയ്ക്ക് കേരളത്തിലെ ഒരു ബ്രാഹ്മണ കുടുംബത്തിൽ ഇദ്ദേഹം ജനിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു.[1]. കൂടിയാട്ടത്തിന് ആശ്ചര്യ ചൂഡാമണിയിലെ അങ്കങ്ങൾ (അദ്ധ്യായങ്ങൾ) ഉപയോഗിക്കുന്നു. കൊടുമണിൽ ഇപ്പോൾ ഒരു ശക്തിഭദ്ര സ്മാരകവും അദ്ദേഹത്തെ സംബന്ധിച്ച ഒരു പ്രാചീന ശിലാഫലകവും ഉണ്ട്. ഈ ശിലാഫലകം അദ്ദേഹത്തിന്റെ ജീവിതകാലത്തെക്കുറിച്ചുള്ള ഒരു ആധികാരിക രേഖയാണ്.

Śaktibhadra
ജന്മനാമം
शक्तिभद्रः
ജനനംbetween the 7th and 11th centuries
possibly near Kodumon, Adoor, Kerala
മരണംDOD unknown
തൊഴിൽPlaywright
ദേശീയതIndian
GenreSanskrit drama
വിഷയംHindu Puranas
ശ്രദ്ധേയമായ രചന(കൾ)Āścarya cūṭhāmaṇi

രാമായണ കഥയെ അവലംബിച്ചാണ് ആശ്ചര്യചൂഡാമണി രചിച്ചിട്ടുള്ളത്. ആശ്ചര്യചൂഡാമണിയെക്കൂടാതെ ഉന്മാദവാസവദത്ത എന്ന ഒരു നാടകം കൂടി അദ്ദേഹം രചിച്ചിട്ടുണ്ട്. എന്നാൽ ഈ നാടകം ഇന്നേവരെ കണ്ടുകിട്ടിയിട്ടില്ല.

ആശ്ചര്യചൂഡാമണിയിൽ ഏഴ് അങ്കങ്ങളാണ് ഉള്ളത്. ‘പർണശാലാങ്കം’, ‘ശൂർപ്പണാങ്കം’, ‘മായാസീതാങ്കം,’ ‘ജടായുവധാങ്കം,’ ’അശോകവനികാങ്കം’, ‘അങ്കുലീയാങ്കം.’ എന്നിവയാണ് അവ. [1]

പ്രസിദ്ധ സംസ്കൃത പണ്ഡിതനായ ശ്രീ. പറക്കോട് എൻ.വി നമ്പ്യാതിരി ആശ്ചര്യചൂഡാമണിയുടെ മലയാള വിവർത്തനം രചിച്ചിട്ടുണ്ട്.[2]

അവലംബം തിരുത്തുക

  1. 1.0 1.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2007-10-29. Retrieved 2008-06-22. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "hindu1" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. "എൻ.വി. നമ്പ്യാതിരി അന്തരിച്ചു". Retrieved 2022-01-31.
"https://ml.wikipedia.org/w/index.php?title=ശക്തിഭദ്രൻ&oldid=3709810" എന്ന താളിൽനിന്ന് ശേഖരിച്ചത്