ശകുന്തള ഹരക്സിംഗ് തിൽസ്റ്റഡ്

ജല ഭക്ഷണ വ്യവസ്ഥകളോടുള്ള പോഷകാഹാര-സെൻസിറ്റീവ് സമീപനങ്ങളിലെ സ്പെഷ്യലിസ്റ്റാണ്. ഇന്ത്യൻ വംശജയായ ശകുന്തള ഹരക്സിംഗ് തിൽസ്റ്റഡ് (ജനനം 1949). ട്രിനിഡാഡ്, ടൊബാഗോ, ഡെൻമാർക്ക് എന്നീ രാജ്യങ്ങളുടെ ഇരട്ട പൗരയാണ് അവർ. 2021 മേയ് 11 -ന് അവരെ 2021 -ലെ ലോക ഭക്ഷ്യ പുരസ്കാര ജേതാവ് ആയി പ്രഖ്യാപിച്ചു. ഏഷ്യൻ പൈതൃകത്തിൽ നിന്നുള്ള വ്യക്തികളിൽ ഈ സമ്മാനം ലഭിക്കുന്ന ആദ്യ വനിതയാണ് ശകുന്തള.

ശകുന്തള ഹരക്സിംഗ് തിൽസ്റ്റഡ്
ജനനം
ശകുന്തള ഹരക്സിംഗ്

1949
അറിയപ്പെടുന്നത്Work on nutrition-sensitive approaches to aquatic food systems
ജീവിതപങ്കാളി(കൾ)ഫിൻ തിൽസ്റ്റഡ്
കുട്ടികൾരണ്ട്
പുരസ്കാരങ്ങൾ2021 ലെ ലോകഭക്ഷ്യപുരസ്കാരം

മുൻകാലജീവിതം തിരുത്തുക

ശകുന്തള 1949 ൽ ട്രിനിഡാഡിൽ സാൻ ഫെർണാണ്ടോ പട്ടണത്തിനടുത്തുള്ള റിഫോം എന്ന ചെറിയ ഗ്രാമത്തിൽ ജനിച്ചു. അവരുടെ കുടുംബം പഞ്ചസാര തോട്ടങ്ങളിൽ ജോലി ചെയ്യാൻ ട്രിനിഡാഡിലേക്ക് പോകാൻ റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യൻ കുടിയേറ്റക്കാരുടെ പിൻഗാമികളാണ്. കുട്ടിക്കാലത്ത് അവർ മുത്തച്ഛന്റെ കടയിൽ ജോലി ചെയ്തിരുന്നു, കൂടാതെ പ്രാദേശിക തപാൽ സേവനം നടത്താൻ അമ്മയെ സഹായിക്കുകയും ചെയ്തു. പത്താം വയസ്സുമുതൽ സാൻ ഫെർണാണ്ടോയിലെ നാപരിമ ഗേൾസ് ഹൈസ്‌കൂളിൽ പഠിച്ചു.[1][2][3][4]

ശകുന്തള ട്രിനിഡാഡിലെ സെന്റ് അഗസ്റ്റിൻ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ് ഇൻഡീസിൽ പഠിച്ച് അവിടെ നിന്നും 1971 ൽ ഉഷ്ണമേഖലാ കൃഷിയിൽ ബിഎസ്‌സി നേടി. തുടർന്ന് അവർ ടൊബാഗോയിൽ ഒരു കൃഷി ഓഫീസറായി ജോലി ചെയ്തു. കാർഷിക മന്ത്രാലയത്തിലെ ആദ്യത്തേതും ഏക വനിതയുമായ അവർ അവിടെ വെച്ച് ഭർത്താവ് ഫിൻ തിൽസ്റ്റഡിനെ കണ്ടുമുട്ടി. വിവാഹശേഷം, അവർ ഡെൻമാർക്കിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് മാറി. അവിടെ അവർ ബിരുദാനന്തര ബിരുദം നേടിയ ശേഷം ഡാനിഷ് റോയൽ വെറ്ററിനറി ആൻഡ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നിന്ന് പോഷകാഹാര ഫിസിയോളജിയിൽ പിഎച്ച്ഡി നേടി. അതേ സർവകലാശാലയിൽ പഠിപ്പിച്ച അവർ അവിടെ ഒരു അസോസിയേറ്റ് പ്രൊഫസറായി.[1][2][3]

കരിയർ തിരുത്തുക

ശകുന്തള ബംഗ്ലാദേശിലും കംബോഡിയയിലും ജോലി ചെയ്തു, അവിടെ ആ രാജ്യങ്ങളിൽ കാണപ്പെടുന്ന ഭക്ഷ്യയോഗ്യമായ ചെറിയ നാടൻ മത്സ്യ ഇനങ്ങളുടെ പോഷക ഘടന അവർ പരിശോധിച്ചു. ബംഗ്ലാദേശിൽ അവർ ബംഗ്ലാദേശ് കാർഷിക സർവകലാശാലയും ഡെൻമാർക്കിലെ സർവ്വകലാശാലയും തമ്മിൽ ഒരു പങ്കാളിത്തം ആരംഭിച്ചു. ഈ മത്സ്യങ്ങളിൽ ഉയർന്ന അളവിലുള്ള അവശ്യ മൈക്രോ ന്യൂട്രിയന്റുകളും ഫാറ്റി ആസിഡുകളും ഉണ്ടെന്ന് അവർ തെളിയിച്ചു. മുലയൂട്ടുന്ന അമ്മമാർ ഇത് ഉപയോഗിക്കുന്നത് അമ്മമാരുടെ പോഷണവും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനൊപ്പം ജനിച്ച് ആദ്യ 1000 ദിവസങ്ങളിൽ കുട്ടികളുടെ വൈജ്ഞാനിക വികാസത്തിന് നേരിട്ടുള്ള ഉപഭോഗത്തിലൂടെയും അമ്മമാരുടെ പാലിലൂടെയും ഗുണം ചെയ്യും എന്ന് കണ്ടെത്തി. ഈ ഗവേഷണത്തിൽ നിന്ന്, ദശലക്ഷക്കണക്കിന് താഴ്ന്ന വരുമാനക്കാരുടെ പോഷകാഹാരം മെച്ചപ്പെടുത്തിയ പോഷകാഹാര-സെൻസിറ്റീവ് സമീപനങ്ങളും പുതുമകളും അവർ വികസിപ്പിച്ചെടുത്തു. മിക്ക ഗ്രാമീണ ജനങ്ങളും വരുമാനത്തിനും ഭക്ഷണത്തിനുമായി നെൽവയലിലെ മത്സ്യബന്ധനത്തെ ആശ്രയിക്കുന്ന കംബോഡിയയിൽ, വരൾച്ചയിലുടനീളം മത്സ്യം ഉത്പാദിപ്പിക്കാൻ നെൽവയൽ കുളങ്ങൾ സ്ഥാപിക്കാൻ അവർ സഹായിച്ചു.[1][3]

ശകുന്തള കുളങ്ങൾ വലിയ ജലാശയങ്ങൾ, നെൽപാടങ്ങൾ എന്നിവയിൽ ചെറുതും വലുതുമായ മീൻ വളരാൻ അനുവദിക്കുന്ന സിസ്റ്റം ആയ പോണ്ട് പോളി കൾച്ചർ സിസ്റ്റം വികസിപ്പിച്ചു. പതിവ് വിശ്വാസത്തിന് വിപരീതമായി, ചെറിയ മത്സ്യങ്ങൾ സ്ഥലത്തിനോ ഭക്ഷണത്തിനോ വേണ്ടി വലിയ മത്സ്യങ്ങളുമായി മത്സരിക്കുന്നില്ല. പകരം, പോളി കൾച്ചർ സമീപനം മൊത്തം ഉൽപാദനക്ഷമത അഞ്ച് മടങ്ങ് വർദ്ധിപ്പിച്ചു, ഇത് ബംഗ്ലാദേശിലെ പല പ്രാദേശിക സമൂഹങ്ങളിലും ലഭ്യമായ ഭക്ഷണത്തിന്റെ ഗുണനിലവാരം, വൈവിധ്യം, അളവ് എന്നിവ വർദ്ധിപ്പിക്കാൻ സഹായിച്ചു. 2004 ൽ ബംഗ്ലാദേശ് ഫിഷറീസ് ആൻഡ് ലൈവ്സ്റ്റോക്ക് മന്ത്രാലയം കുളങ്ങൾ വൃത്തിയാക്കുന്നത് നിരോധിച്ചു. പ്രകൃതിദത്ത മത്സ്യങ്ങളെ കൊല്ലാൻ കീടനാശിനികൾ ഉപയോഗിക്കുന്നതും നിരോധിച്ചിരിക്കുന്നു. പ്രാദേശിക കമ്മ്യൂണിറ്റികളുമായും സ്വകാര്യ മേഖലയുമായും ഒരുമിച്ച് പ്രവർത്തിക്കുന്നത് താങ്ങാനാവുന്നതും സാംസ്കാരികമായി സ്വീകാര്യവും ഉയർന്ന പോഷകഗുണമുള്ളതുമായ മത്സ്യ അധിഷ്ഠിത ഉൽപന്നങ്ങളുടെ വികസനം പ്രോത്സാഹിപ്പിച്ചു. ഇരുമ്പ്, സിങ്ക് തുടങ്ങിയ പച്ചക്കറികളിലും അരിയിലും കാണപ്പെടുന്ന മറ്റ് അവശ്യ മൈക്രോ ന്യൂട്രിയന്റുകളുടെ ആഗിരണം അല്ലെങ്കിൽ ജൈവ ലഭ്യത വർദ്ധിപ്പിക്കാൻ ഈ ഉൽപ്പന്നങ്ങൾ സഹായിക്കുമെന്നും അവർ കണ്ടെത്തി.[1][3]

2010 മുതൽ, ശകുന്തള തിൽസ്റ്റെഡ് മലേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ആഗോള CGIAR ഗവേഷണ കേന്ദ്രമായ വേൾഡ് ഫിഷിലെ പോഷകാഹാരത്തിനും പൊതുജനാരോഗ്യത്തിനുമുള്ള ആഗോള ലീഡാണ്. അവരുടെ ഗവേഷണ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര വികസന ഏജൻസി, ആഫ്രിക്കൻ ഡെവലപ്മെന്റ് ബാങ്ക്, കാർഷിക വികസനത്തിനുള്ള അന്താരാഷ്ട്ര ഫണ്ട്, യൂനിസെഫ്, ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ തുടങ്ങിയ സംഘടനകളുടെ ധനസഹായത്തിന് കാരണമായി. സുസ്ഥിരവും തുല്യവുമായ ഭക്ഷ്യ സംവിധാനങ്ങൾ കെട്ടിപ്പടുക്കുന്നതുമായി ബന്ധപ്പെട്ട ഉച്ചകോടിയുടെ പ്രവർത്തനങ്ങളെ നയിക്കുന്ന യുഎൻ ഫുഡ് സിസ്റ്റംസ് സമ്മിറ്റ് 2021 ന്റെ ഓർഗനൈസേഷനിൽ ശകുന്തളക്ക് അടുത്ത പങ്കാളിത്തമുണ്ട്. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള സുസ്ഥിര വികസനത്തിനായുള്ള യുഎൻ ഡീക്കേഡ് ഓഫ് ഓഷ്യൻ സയൻൻസ് ഫോർ സസ്സ്റ്റൈനബിൾ ഡവലപ്പ്മെൻ്റ് (2021-2030) യുഎൻ ഡീക്കേഡ് ഓഫ് ആക്ഷൻ ഓൺ ന്യൂട്രീഷൻ (2016-2025) എന്നീ ഗ്ലോബൽ ആക്ഷൻ നെറ്റ്‌വർക്കിലും അവർ പങ്കാളിയാണ്. [1][2][3][4]

അവാർഡുകളും ബഹുമതികളും തിരുത്തുക

  • 2021: ലോകഭക്ഷ്യപുരസ്കാരം[1]
  • 2020: കാർഷിക ശാസ്ത്രത്തിൽ ഓണററി ഡോക്ടറേറ്റ്, സ്വീഡിഷ് യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചറൽ സയൻസ്[5]

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 1.4 1.5 "Shakuntala Haraksingh Thilsted". World Food Prize. Retrieved 13 May 2021.
  2. 2.0 2.1 2.2 "World Food Prize 2021 Won By Shakuntala Haraksingh Thilsted Of Indian Descent". NDTV. Retrieved 13 May 2021.
  3. 3.0 3.1 3.2 3.3 3.4 "Nutrition scientist Dr. Shakuntala Thilsted awarded the 2021 World Food Prize". WorldFish. Retrieved 13 May 2021.
  4. 4.0 4.1 "Shakuntala Haraksingh Thilsted of Indian descent wins World Food Prize 2021". Tribune of India. Retrieved 13 May 2021.
  5. "Honorary doctors at SLU". Sveriges lantbruksuniversitet. Retrieved 14 May 2021.