വ്ലാദിമിർ വൈസോട്സ്കി

Russian actor-musician

ഇരുപതാം നൂറ്റാണ്ടിലെ റഷ്യൻ ഗായകനും സംഗീതജ്ഞനും നടനുമായിരുന്നു വ്ലാദിമിർ സെമ്യൊനോവിച്ച് വൈസോട്സ്കി (Russian: Влади́мир Семёнович Высо́цкий) (ജനുവരി 25, 1938 - ജൂലൈ 25, 1980). ജൂത-റഷ്യൻ[1] പാരമ്പര്യമുള്ള അദ്ദേഹം റഷ്യൻ സംഗീതസംസ്കാരത്തിൽ മായാത്ത മുദ്ര പതിപ്പിച്ചു. ബാർഡ് (бард) എന്ന പദമുപയോഗിച്ചാണ് സോവിയറ്റ് യൂണിയനിൽ ഗായകനും ഗിറ്റാറിസ്റ്റുമെല്ലാമായിരുന്ന അദ്ദേഹത്തിന്റെ സംഗീതപാടവം വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ സോവിയറ്റ് യൂണിയനിൽ പ്രത്യേക അർത്ഥം കൈവന്ന ഈ പദത്തെക്കുറിച്ച് വൈസോട്സ്കിക്ക് വലിയ മതിപ്പില്ലായിരുന്നു. താൻ പ്രധാനമായും ഒരു നടനും ഗാനരചയിതാവുമാണെന്നാണ് അദ്ദേഹം കരുതിയത്. അദ്ദേഹത്തിന്റെ രചനകളെ സോവിയറ്റ് യൂണിയനിലെ 'ഔദ്യോഗിക' സാംസ്കാരികപ്രസ്ഥാനം അവഗണിച്ചുവെങ്കിലും ജീവിതകാലത്തുതന്നെ അദ്ദേഹത്തിന് ധാരാളം പ്രശസ്തി ലഭിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ പാത പിൻതുടരാനാഗ്രഹിക്കുന്ന ധാരാളം റഷ്യൻ സംഗീതജ്ഞരിലൂടെയും നടന്മാരിലൂടെയും വൈസോട്സ്കി ഇന്നും റഷ്യൻ സാംസ്കാരികലോകത്തിൽ ഗണ്യമായ സ്വാധീനം ചെലുത്തുന്നു.

വ്ലാദിമിർ വൈസോട്സ്കി
വ്ലാദിമിർ വൈസോട്സ്കി, 1972.
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംമോസ്കോ, സോവിയറ്റ് യൂണിയൻ
തൊഴിൽ(കൾ)ഗായകൻ, ബാർഡ്, ഗാനരചയിതാവ്, നടൻ
ഉപകരണ(ങ്ങൾ)ഗായകൻ, ഗിറ്റാർ
വർഷങ്ങളായി സജീവം1959-1980

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-09-08. Retrieved 2009-09-04.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

English sources തിരുത്തുക

സ്റ്റേജിൽ എന്റെ ജീവിതം

(ആത്മകഥാപരമായ ഓർമക്കുറിപ്പുകൾ)

റഷ്യൻ സ്രോതസ്സുകൾ തിരുത്തുക

Vladimir Vysotsky. 1980. Moscow. Sampo, 1998. 272 p.


"https://ml.wikipedia.org/w/index.php?title=വ്ലാദിമിർ_വൈസോട്സ്കി&oldid=3906407" എന്ന താളിൽനിന്ന് ശേഖരിച്ചത്