float

വില്ല്യം ഡാൽറിമ്പിൾ എഴുതിയ ഒരു ചരിത്രപ്രധാനമായ പുസ്തകമാണ് വൈറ്റ് മുഗൾസ്. 2002-ൽ പുറത്തിറങ്ങി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കം വരെയുള്ള കാലത്ത് ഇന്ത്യൻ സംസ്കാരവുമായി ഇടകലർന്നുള്ള ബ്രിട്ടീഷുകാരുടെ ജീവിതവും ഈ സാംസ്കാരികമിശ്രണത്തിന് സംഭവിച്ച പൊടുന്നനെയുള്ള അന്ത്യവുമാണ് പുസ്തകത്തിലെ പ്രധാനപ്രമേയം. വൈറ്റ് മുഗൾസ് അഥവാ വെള്ള മുഗളർ എന്ന പേര്, ഇത്തരം മിശ്രസംസ്കാരത്തിൽ ജീവിച്ച പാശ്ചാത്യരെ സൂചിപ്പിക്കാനാണ് ഗ്രന്ഥകാരൻ ഉപയോഗിക്കുന്നത്.

വൈറ്റ് മുഗൾസ്
കർത്താവ്വില്ല്യം ഡാൽറിമ്പിൾ
രാജ്യംയു.കെ.
ഭാഷഇംഗ്ലീഷ്
വിഷയംകഥാരൂപത്തിലുള്ള ചരിത്രം
പ്രസാധകർപെൻഗ്വിൻ ബുക്സ്
പ്രസിദ്ധീകരിച്ച തിയതി
2002 മാർച്ച് 29
മാധ്യമംഅച്ചടിച്ചത് (ഹാഡ്കവറും പേപ്പർബാക്കും)
ഏടുകൾ512 pp (പേപ്പർബാക്ക് പതിപ്പിന്റേത്)
ISBNISBN 0-14-200412-X
OCLC55121980
മുമ്പത്തെ പുസ്തകംദ ഏജ് ഓഫ് കലി
ശേഷമുള്ള പുസ്തകംബീഗംസ് തഗ്സ് ആൻഡ് വൈറ്റ് മുഗൾസ്

ലവ് ആൻഡ് ബിട്രേയൽ ഇൻ എയ്റ്റീൻത്-സെഞ്ച്വറി ഇന്ത്യ എന്നാണ് പുസ്തകത്തിന്റെ ഉപശീർഷകമെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുള്ള സംഭവങ്ങളാണ് പ്രധാനമായും ഇതിൽ പരാമർശിക്കപ്പെടുന്നത്. ഹൈദരാബാദ് റെസിഡന്റായിരുന്ന ജെയിംസ് അക്കിലിയെസ് കിർക്പാട്രിക്കും നഗരത്തിലെ ഉന്നതപ്രഭുകുടുംബാംഗമായിരുന്ന ഖൈറുന്നിസയും തമ്മിലുള്ള പ്രണയമാണ് പ്രധാനകഥാതന്തു. ബ്രിട്ടീഷ് ഉന്നതോദ്യോഗസ്ഥരിൽ നിന്നും ഖൈറുന്നിസയുടെ കുടുംബാംഗങ്ങളിൽ നിന്നുമുള്ള എതിർപ്പുകളെ അതിജീവിച്ച അവരുടെ വിവാഹം, അവരുടെ കുടുംബാംഗങ്ങളുടെ ജീവചരിത്രം, പശ്ചാത്തലത്തിലെ രാഷ്ട്രീയചരിത്രം ഇവയെല്ലാം പുസ്തകത്തിൽ വിവരിക്കുന്നു. 1790-കൾ മുതൽ 1880-കൾ വരെയുള്ള ദശകങ്ങളാണ് പുസ്തകത്തിൽ വിവരണവിധേയമാകുന്നതെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യനൂറ്റാണ്ടാണ് പ്രധാനകഥാകാലം.

ജെയിംസ് കിർക്പാട്രിക്കിന്റെ ജീവിതകഥയുടെ പശ്ചാത്തലത്തിൽ മറ്റു വെള്ളമുഗളൻമാരായ ഡേവിഡ് ഒക്റ്റർലോണി, വില്ല്യം പാർമർ, ഹിന്ദു സ്റ്റ്യുവർട്ട്, ഗാർഡ്നർ കുടുബാംഗങ്ങൾ തുടങ്ങിയവരെക്കുറിച്ചും വിശദീകരിക്കുന്നു.

ഹൈദരാബാദും മറാഠരും തമ്മിൽ 1795-ൽ നടന്ന ഖർദ യുദ്ധത്തിലൂടെയാണ് ഹൈദരാബാദിനെ പുസ്തകത്തിൽ പരിചയപ്പെടുത്തുന്നത്. അന്നത്തെ നിസാംമാർ ആയിരുന്ന നിസാം അലി ഖാൻ, സിക്കന്ദർ ജാ, മന്ത്രിമാരായിരുന്ന അരിസ്റ്റു ജാ, മീർ ആലം തുടങ്ങിയവരെല്ലാം ഈ പുസ്തകത്തിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളാണ്.

"https://ml.wikipedia.org/w/index.php?title=വൈറ്റ്_മുഗൾസ്&oldid=3543333" എന്ന താളിൽനിന്ന് ശേഖരിച്ചത്