വെളിയം ഗ്രാമപഞ്ചായത്ത്

കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കൊല്ലം ജില്ലയിൽ ഏതാണ്ട് മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന കുന്നുകളും, പാറക്കെട്ടുകളും, വയലേലകളും, തെങ്ങിൻതോപ്പുകളും, റബ്ബർതോട്ടങ്ങളും, മിശ്രിതകാർഷികവിളകളും, കൈത്തോടുകളും, ചെറുപുഴകളും ഉൾപ്പെട്ട ഇത്തിക്കരയാറിനെ തൊട്ടുരുമ്മികിടക്കുന്ന ഹരിതാഭമായ ഭൂപ്രദേശമാണ് വെളിയം പഞ്ചായത്ത്. വെളിയം ഗ്രാമപഞ്ചായത്ത് കൊല്ലം ജില്ലയുടെ ഏതാണ്ട് മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു. കൊല്ലം ജില്ലയിലെ 71 പഞ്ചായത്തുകളിൽ വച്ച് വിസ്തീർണ്ണത്തിന്റെ കാര്യത്തിൽ 16-ം സ്ഥാനം വെളിയം പഞ്ചായത്തിനുണ്ട്. 30.28 ചതുരശ്ര കിലോമീറ്ററിൽ (3028 ഹെക്ടർ) വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന സാമാന്യം വലിപ്പമുള്ള ഒരു പഞ്ചായത്താണ് വെളിയം. ഇന്ത്യയുടെ ഭൂപടത്തിൽ ഭൂമിശാസ്ത്രപരമായി വളരെയധികം പ്രത്യേകതകളുള്ള മലയായ നമിക്കാംകുന്ന് വെളിയത്തിന്റെ തിലകക്കുറിയാണ്.

വെളിയം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
8°56′22″N 76°46′26″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം ജില്ല
വാർഡുകൾകലയക്കോട്, അമ്പലത്തുംകാല, മാരൂർ, കുടവട്ടൂർ, മണികണ്ഠേശ്വരം, ഓടനാവട്ടം, മുട്ടറ, ചെപ്ര, കളപ്പില, വാപ്പാല, കായില, മാലയിൽ, ആരൂർക്കോണം, വെളിയം ഠൌൺ, വെളിയം കോളനി, കൊട്ടറ, പടിഞ്ഞാറ്റിൻകര, പരുത്തിയറ, കട്ടയിൽ
ജനസംഖ്യ
ജനസംഖ്യ29,056 (2001) Edit this on Wikidata
പുരുഷന്മാർ• 14,167 (2001) Edit this on Wikidata
സ്ത്രീകൾ• 14,889 (2001) Edit this on Wikidata
സാക്ഷരത നിരക്ക്93.04 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221336
LSG• G020601
SEC• G02034
Map

അതിരുകൾ തിരുത്തുക

പഞ്ചായത്തിന്റെ വടക്ക് കൊട്ടാരക്കര, ഉമ്മന്നൂർ, നെടുവത്തൂർ പഞ്ചായത്തുകളും തെക്ക് പൂയപ്പള്ളി പഞ്ചായത്തും പടിഞ്ഞാറ് കരീപ്ര പഞ്ചായത്തും കിഴക്ക് ഇളമാട് പഞ്ചായത്തുമാണ് അതിരുകൾ.

വാർഡുകൾ തിരുത്തുക

  1. മുട്ടറ
  2. മണികണ്ഠേശ്വരം
  3. ഓടനാവട്ടം
  4. വാപ്പാല
  5. ചെപ്ര
  6. കളപ്പില
  7. മാലയിൽ
  8. കായില
  9. വെളിയം
  10. വെളിയം കോളനി
  11. ആരൂർക്കോണം
  12. പടിഞ്ഞാറ്റിൻകര
  13. കൊട്ടറ
  14. കലയക്കോട്
  15. പരുത്തിയറ
  16. കട്ടയിൽ
  17. കുടവട്ടൂർ
  18. അമ്പലത്തുംകാല
  19. മാരൂർ

സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

ജില്ല കൊല്ലം
ബ്ലോക്ക് കൊട്ടാരക്കര
വിസ്തീര്ണ്ണം 30.28 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 29056
പുരുഷന്മാർ 14167
സ്ത്രീകൾ 14889
ജനസാന്ദ്രത 360
സ്ത്രീ : പുരുഷ അനുപാതം 1051
സാക്ഷരത 93.04%

അവലംബം തിരുത്തുക

http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/veliyampanchayat Archived 2016-03-10 at the Wayback Machine.
Census data 2001

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക