കൂറ്റൻ വളർച്ച പ്രതീക്ഷിക്കുന്ന അത്യധികം ലാഭനഷ്ടസാധ്യതകളുള്ളതുമായ പുതിയ സംരംഭങ്ങൾക്ക് ആരംഭകാലത്ത് നൽകുന്ന സാമ്പത്തികമൂലധനമാണ് വെഞ്ച്വർ ക്യാപ്പിറ്റൽ അഥവാ ഉദ്യമസമാരംഭ മൂലധനം. ഇത്തരം സമാരംഭങ്ങൾക്ക് ധനസഹായം നൽകാൻ സാധാരണ ധനകാര്യ സ്ഥാപനങ്ങൾ മടിക്കും, ഇവിടെയാണ് വെഞ്ച്വർ ക്യാപ്പിറ്റലിന്റെ പ്രസക്തി. സാഹസികരായ സമാരംഭകരെ ഇവർ മൂലധനം നൽകി സഹായിക്കുന്നു അതിനാൽ ഇവരെ ഏയ്ഞ്ചൽ നിക്ഷേപകരെന്നും വിളിക്കാറുണ്ട്. ഇതൊരു പുതിയ ആശയമായതുകൊണ്ട് സാധാരണ ധനകാര്യ സ്ഥാപനങ്ങളുടെ കർക്കശമായ വ്യവസ്ഥകളൊന്നും ഇതിനില്ല. ഓഹരി പങ്കാളിത്തത്തിന്റെ രൂപത്തിലാണ് ഇവർ ധനസഹായം നൽകുക. വെഞ്ച്വർ ക്യാപ്പിറ്റൽകൊണ്ട് ആരംഭിക്കുന്ന സ്ഥാപനങ്ങൾ പൊതുവേ ആധുനിക സാങ്കേതിക വിഭാഗത്തിൽ പെട്ടതായിരിക്കും. ഉടമസ്ഥതയിൽ പങ്കാളിത്തം അനുവദിക്കുന്നതിനുള്ള പ്രതിഫലമായാണ് ഓഹരി മൂലധനം നൽകുക. ധനസഹായം നൽകുന്നതിനു പുറമെ, മാനേജ്മെന്റിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും ഇവർക്ക് സാധിക്കും.[1]. "സംഘാടക വളർച്ച ലക്ഷ്യം വെക്കുന്ന കമ്പനികൾക്കുള്ള നഷ്ടസാധ്യതയുള്ള ധനം" എന്നാണ് യൂറോപ്യൻ വെഞ്ച്വർ ക്യാപിറ്റൽ അസോസിയേഷൻ ഇതിനെ നിർവചിക്കുന്നത്.[2] വെഞ്ച്വർ ക്യാപ്പിറ്റൽ ഒരുതരം പ്രൈവറ്റ് ഇക്വിറ്റി ബിസിനസാണ്[3]. പൊതുവേ സീഡ് ഫണ്ടിംഗ് ഘട്ടത്തിനുശേഷമാണ് വെഞ്ച്വർ ക്യാപ്പിറ്റൽ നിക്ഷേപം നടത്തുന്നത്. ആദ്യ വെഞ്ച്വർ ക്യാപ്പിറ്റൽ നിക്ഷേപം സീരീസ് എ ഫണ്ടിംഗ് എന്നാണ് പൊതുവേ അറിയപ്പെടുന്നത്.

നൂതന സംരംഭങ്ങളുടെ മൂലധനസമാഹരണചക്രം

നൽകുന്ന സേവനങ്ങൾ തിരുത്തുക

വെഞ്ച്വർ ക്യാപ്പിറ്റൽ ഫണ്ടുകൾ ധാരാളം സേവനങ്ങൾ നൽകുന്നുണ്ട്;

  • പുതിയ സംരംഭങ്ങൾക്ക് ആരംഭ മൂലധനം നൽകുക
  • പുതിയ സംരംഭങ്ങൾക്ക് വളർച്ചയുടെ ഘട്ടങ്ങളിൽ അധിക മൂലധനം നൽകുക.
  • ബ്രിഡ്ജ് ഫിനാൻസിങ്ങ് നൽകുക
  • കമ്പനികൾക്ക് വികസനപ്രവർത്തനത്തിനുള്ള പണം നൽകുക
  • മറ്റു കമ്പനികളെ ഏറ്റെടുക്കാനുള്ള ധനം നൽകുക

വിവിധ തരങ്ങൾ തിരുത്തുക

ഇന്ത്യയിൽ പ്രധാനമായും 5 തരത്തിലുള്ള വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകളാണ് പ്രവർത്തിക്കുന്നത്.[4] ഇവയെല്ല്ലാം തന്നെ സെബിയുടെ നിയന്ത്രണത്തിനു കീഴിലാണ് പ്രവർത്തിക്കുന്നത്;

പ്രത്യേക ധനകാര്യ സ്ഥാപനങ്ങളുടെ ഫണ്ടുകൾ തിരുത്തുക

കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വിവിധ പ്രത്യേക ധനകാര്യ സ്ഥാപനങ്ങളോ, വികസന ധനകാര്യസ്ഥാപനങ്ങളോ നടത്തുന്ന വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകളാണ് ഇവ.

സംസ്ഥാനതല ധനകാര്യ സ്ഥാപനങ്ങളുടെ ഫണ്ടുകൾ തിരുത്തുക

വിവിധ സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലുള്ള വികസന ധനകാര്യസ്ഥാപനങ്ങൾ നടത്തുന്ന വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകളാണ് ഇവ. കേരള സംസ്ഥാന വികസന കോർപ്പറേഷൻ നടത്തുന്ന കേരള വെഞ്ച്വർ ക്യാപ്പിറ്റൽ ഫണ്ട് ഇതിന് ഉത്തമ ഉദാഹരണമാണ്.

വാണിജ്യ ബാങ്കുകളുടെ ഫണ്ടുകൾ തിരുത്തുക

എസ്.ബി.ഐ., കാനറാ ബാങ്ക് മുതലായ പൊതുമേഖലാ വാണിജ്യബാങ്കുകൾ നടത്തുന്ന വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകളാണ് ഇവ.

സ്വകാര്യ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകൾ തിരുത്തുക

സ്വകാര്യ മേഖലയിലുള്ള ബാങ്കുകളും, കമ്പനികളും നടത്തുന്ന വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകളാണ് ഈ വിഭാഗത്തിൽ പെടുന്നത്.

വിദേശ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകൾ തിരുത്തുക

വിദേശ ബാങ്കുകളും, കമ്പനികളും നടത്തുന്ന വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകളാണ് ഈ വിഭാഗത്തിൽ പെടുന്നത്

അവലംബം തിരുത്തുക

  1. പതിനൊന്നാം ക്ലാസ്സിലെ ബിസിനസ്സ് സ്റ്റഡീസ് SCERT പുസ്തകം, പേജ് നമ്പർ 4.5
  2. ഫിനാൻഷ്യൽ സർവീസസ് (1 ed.). പ്രകാശ് പബ്ലിക്കേഷൻസ്. p. 41. {{cite book}}: |access-date= requires |url= (help)
  3. "Private Company Knowledge Bank".
  4. ഫിനാൻഷ്യൽ സർവീസസ് (1 ed.). പ്രകാശ് പബ്ലിക്കേഷൻസ്. p. 49-50. {{cite book}}: |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=വെഞ്ച്വർ_ക്യാപ്പിറ്റൽ&oldid=3252921" എന്ന താളിൽനിന്ന് ശേഖരിച്ചത്