വെങ്കിടങ്ങ്

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് വെങ്കിടങ്ങ്.

വെങ്കിടങ്ങ്
ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ
ജനസംഖ്യ
 (2001)
 • ആകെ11,680
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
പിൻ
680510
വാഹന റെജിസ്ട്രേഷൻKL-46
അടുത്തുള്ള നഗരംപാവറട്ടി
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ

സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

2001-ലെ ജനസംഖ്യാ കണക്കനുസരിച്ച് ഇവിടുത്തെ ആകെ ജനസംഖ്യ 11,680 ആണ്. അതിൽ 5,441 പേർ പുരുഷന്മരും 6,239 പേർ വനിതകളുമാണ്.[1]

ഐതിഹ്യം തിരുത്തുക

വെങ്കിടങ്ങ് എന്ന പേർ നിലവിൽ വന്നതിന് ചരിത്രപരമായി രേഖകൾ ഇല്ല. വൻകിടങ്ങ് എന്ന വാക്ക് ലോപിച്ച് വെങ്കിടങ്ങ് എന്നായി മാറിയതാണെന്നതാണ് ഒരനുമാനം. പഴയ തലമുറക്കാരുടെ അഭിപ്രായപ്രകാരം ഈ പ്രദേശത്ത് ഒരു വൻകിടങ്ങ് ഉണ്ടായിരുന്നു. അങ്ങനെയാവാം ഇവിടം വൻകിടങ്ങ് എന്നറിയപ്പെടാൻ തുടങ്ങിയതും അതു പിന്നീട് ലോപിച്ച് വെങ്കിടങ്ങ് എന്നായി മാറിയതും. ഒരു ഫ്യുഡൽ വ്യവസ്ഥിതി നിലനിന്നിരുന്ന ഈ ദേശം ചേര രാജാക്കന്മാരുടെ ഭരണത്തിൻ കീഴിലായിരുന്നു. ചേര രാജാക്കന്മാരുടെ സ്ഥാനപ്പേരായ "ആതൻ" എന്നത് ഈ പ്രദേശത്തിലെ നെല്പ്പടങ്ങളുടെ പേരിൽ കാണപ്പെടുന്നു. എലാത, കണ്ണാതാ, പൊണ്ണാത എന്നിവ ഇതിനു ഉദാഹരണങ്ങളാണ്. ഫ്യുഡൽ വ്യവസ്ഥിതിക്ക് തെളിവായി നിരവധി നമ്പൂതിരി മനകൾ ഇവിടെ കാണാം. ചൂനാമന, പടേരിമന, മാന്തറ്റമന, ചേന്നാസ്മന, ഉള്ള്ന്നൂർമന എന്നിവ ഇവയിൽ ചിലതാണ്.

അവലംബം തിരുത്തുക

  1. "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)


"https://ml.wikipedia.org/w/index.php?title=വെങ്കിടങ്ങ്&oldid=4081413" എന്ന താളിൽനിന്ന് ശേഖരിച്ചത്