വെങ്കടവം

പൂച്ചെടിയുടെ സ്പീഷീസ്

ഇന്ത്യയിൽ കേരളം, തമിഴ്നാട്, ആൻഡമാൻ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരിനം വന്മരമാണ് വെങ്കടവം (ശാസ്ത്രീയനാമം: Lophopetalum wightianum). വെൺകൊട്ട, വെമ്പാല എന്നീ പേരുകളിലും അറിയപ്പെടുന്നു. 40 മീറ്റർ വരെ ഉയരം വയ്ക്കുന്ന വന്മരം[1]. ഇന്ത്യ കൂടാതെ കംബോഡിയ, ഇന്തോനേഷ്യ, മലേഷ്യ, മ്യാന്മർ, പാകിസ്താൻ, തായ്‌ലന്റ്, വിയറ്റ്നാം എന്നിവിടങ്ങളിലുംകാണപ്പെടുന്നു[2]. കേരളത്തിലെ നിത്യഹരിതവനങ്ങളിലും നനവാർന്ന മഴക്കാടുകളിലും ഇവ നന്നായി വളരുന്നു.

വെങ്കടവം
വെങ്കടവത്തിന്റെ പൂക്കൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
L. wightianum
Binomial name
Lophopetalum wightianum

വിവരണം തിരുത്തുക

നിത്യഹരിതമായ ഇവ 40 മീറ്റർ വരെ ഉയരത്തിൽ വളരുന്നു[3]. സമുദ്രനിരപ്പിൽ നിന്നും 300 മീറ്ററിലധികം ഉയരമുള്ള പ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്[4]. അനുപർണ്ണങ്ങളില്ലാത്ത ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്ന ഇലകൾക്ക് വളരെ വീതിയും നീളവുമുണ്ട്. ജനുവരിയിലാണ് സസ്യം പുഷ്പിക്കുന്നത്. ചെറിയ പൂക്കൾക്ക് ഇളം റോസ് നിറമാണ്. ഇവയിൽ അഞ്ചു വീതം ദളങ്ങളും ബാഹ്യദളങ്ങളും കേസരങ്ങളും ഉണ്ട്. മഴക്കാലത്താണ് കായ മൂപ്പെത്തുന്നത്. വിത്തുകൾക്ക് ജീവനക്ഷമത കുറവായതിനാൽ വനത്തിൽ സ്വാഭാവിക പുനരുത്ഭവം കുറവാണ്. തടിക്കു ഭാരവും ഈടും ഇല്ലാത്തതിനാൽ കളിപ്പാട്ടം, തീപ്പെട്ടി എന്നിവയുടെ നിർമ്മാണത്തിനായി ഉപയോഗിക്കുന്നു.

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=വെങ്കടവം&oldid=3808583" എന്ന താളിൽനിന്ന് ശേഖരിച്ചത്