പ്രസിദ്ധ പത്ര, മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമാണ് വി.കെ. മാധവൻകുട്ടി . പാലക്കാട് ജില്ലയിലെ കോട്ടായിക്കടുത്ത് പരുത്തിപ്പുള്ളി ഗ്രാമത്തിൽ 1934 ജനുവരി 17-ന്‌ ജനിച്ചു[1]. ഡൽഹി യൂനിവേഴ്‌സിറ്റിയിൽനിന്ന്‌ ധനതത്ത്വശാസ്‌ത്രത്തിൽ ബിരുദം നേടിയശേഷം 1956 മുതൽ ഡൽഹിയിൽ 'മാതൃഭൂമി'യുടെ പ്രതിനിധിയായി ജോലി ചെയ്തു. 1987-90 കാലഘട്ടത്തിൽ 'മാതൃഭൂമി' പത്രാധിപരായിരുന്നു. ‘94-ൽ മാതൃഭൂമി പത്രാധിപസ്ഥാനത്തുനിന്ന് വിരമിച്ചു. 'സൺഡേ', 'ടൈംസ്‌ ഒഫ്‌ ഇൻഡ്യ' എന്നീ പത്രങ്ങളിൽ ഇദ്ദേഹം ലേഖനങ്ങൾ എഴുതിയിരുന്നു. കേരള, കേന്ദ്ര ഗവൺമെന്റുകളുടെ ഫിലിംജൂറി അംഗമായിരുന്നു. 'ഏഷ്യാനെറ്റിൽ' ഡയറക്‌ടറായും ചീഫ്‌ കറസ്‌പോണ്ടന്റായും സേവനമനുഷ്‌ഠിച്ചിരുന്നു.

ജനനം1934 ജനുവരി 17
പാലക്കാട്
മരണം2005 നവംബർ 1,
ഡൽഹി[1]
തൊഴിൽപത്രപ്രവർത്തകൻ, എഴുത്തുകാരൻ
ദേശീയത ഇന്ത്യ
വിദ്യാഭ്യാസംധനതത്വശാസ്ത്രത്തിൽ ബിരുദം
ശ്രദ്ധേയമായ രചന(കൾ)പത്രപ്രവർത്തനം ഒരു യാത്ര.
അവാർഡുകൾകേരള സാഹിത്യ അക്കാദമി പുരസ്കാരം പുത്തേഴൻ അവാർഡ് സോവിയറ്റ്‌ ലാൻഡ്‌ അവാർഡ്‌

വ്യക്തിജീവിതം തിരുത്തുക

ഇദ്ദേഹത്തിന്റെ പിതാവ് വടക്കാഞ്ചേരി ഉള്ളാട്ടിൽ ഗോവിന്ദൻനായരും മാതാവ് ആയന്നൂർ വീട്ടിക്കാട്ട് ലക്ഷ്മിക്കുട്ടിഅമ്മയുമാണ്. വിവാഹിതനും രണ്ടു പെൺകുട്ടികളുടെ പിതാവുമാണ്.

കൃതികൾ തിരുത്തുക

യാത്രാവിവരണം ഉൾപ്പെടെ ഇംഗ്ലീഷിലും മലയാളത്തിലുമായി പതിനൊന്ന് കൃതികൾ.

  • പത്രപ്രവർത്തനം ഒരു യാത്ര
  • അപകടം എന്റെ സഹയാത്രികൻ (ആക്സിഡന്റ്, മൈ കമ്പാനിയൻ — 1975)
  • വി. കെ. ക്രിഷ്ണമേനോൻ - എ ബയോഗ്രഫി (ഇംഗ്ലീഷ്)
  • വി.കെ.കൃഷ്‌ണമേനോൻ (ജീവചരിത്രം) മലയാളത്തിൽ
  • പത്രപ്രവർത്തനം ഒരു യാത്ര — 1978
  • ഓർമ്മകളുടെ വിരുന്ന്‌ (ആത്മകഥാസ്വഭാവമുള്ള കാല്പനിക കഥ). ഇത് ദി വില്ലേജ് ബിഫോർ ടൈം എന്ന പേരിൽ ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്[1].
  • ഒരു മലയാളി പത്രപ്രവർത്തകന്റെ ഓർമ്മക്കുറിപ്പുകൾ
  • നിഴൽപോലെ അവൻ വീണ്ടും
  • ഓർത്തുചൊല്ലാൻ
  • അശ്രീകരം (നോവൽ). ഇത് ദി അൺസ്പോക്കൺ കേഴ്സ് എന്നപേരിൽ ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്[1].

പുരസ്കാരങ്ങൾ തിരുത്തുക

വി.കെ.കൃഷ്‌ണമേനോൻ (ജീവചരിത്രം) എന്ന കൃതിക്ക്‌ 1990-ൽ സോവിയറ്റ്‌ ലാൻഡ്‌ അവാർഡ്‌ ലഭിച്ചു. പത്രപ്രവർത്തനം ഒരു യാത്രയ്‌ക്ക്‌ 1991-ൽ പുത്തേഴൻ അവാർഡും 1992-ൽ കേരള സാഹിത്യ അക്കാദമി അവാർഡും[2] കിട്ടി.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=വി.കെ._മാധവൻകുട്ടി&oldid=3644941" എന്ന താളിൽനിന്ന് ശേഖരിച്ചത്