വിൽമ പേൾ മാൻകില്ലർ (Cherokee: ᎠᏥᎳᏍᎩ ᎠᏍᎦᏯᏗᎯ; നവംബർ 18, 1945 - ഏപ്രിൽ 6, 2010) ഒരു തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ സാമൂഹ്യ പ്രവർത്തകയും സാമൂഹ്യ പരിഷ്കർത്താവും ചെറോക്കി നേഷൻറെ പ്രിൻസിപ്പൽ ചീഫ് ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയുമായിരുന്നു. ഒക്‌ലഹോമയിലെ തഹ്‌ലെക്വയിൽ ജനിച്ച അവർ, ഒക്‌ലഹോമയിലെ അഡയർ കൗണ്ടിയിൽ അവളുടെ കുടുംബത്തിന്റെ അലോട്ട്‌മെന്റിൽ 11 വയസ്സ് വരെ താമസിക്കുകയും, തദ്ദേശീയ അമേരിക്കൻ ജനതയെ നഗരവൽക്കരിക്കാനുള്ള ഒരു ഫെഡറൽ ഗവൺമെന്റ് പദ്ധതിയുടെ ഭാഗമായി അവളുടെ കുടുംബം സാൻ ഫ്രാൻസിസ്കോയിലേക്ക് താമസം മാറ്റുകയും ചെയ്തു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം, ഒരു ഇക്വഡോർ പൌരനെ വിവാഹം കഴിച്ച അവർ രണ്ട് പെൺമക്കളെ വളർത്തുകയും ചെയ്തു. 1960 കളിലെ സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, മാൻകില്ലർ അൽകാട്രാസ് അധിനിവേശ പ്രക്ഷോഭത്തോടൊപ്പം പ്രവർത്തിക്കുകയും പിന്നീട് പിറ്റ് റിവർ ട്രൈബിനൊപ്പം ഭൂമി, നഷ്ടപരിഹാര സമരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. 1970 കളുടെ തുടക്കത്തിൽ അഞ്ച് വർഷക്കാലത്തോളം ഒരു സാമൂഹിക പ്രവർത്തകയായി ജോലി ചെയ്ത അവർ, പ്രധാനമായും കുട്ടികളുടെ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

വിൽമ മാൻകില്ലർ
Principal Chief of the Cherokee Nation
ഓഫീസിൽ
ഡിസംബർ 14, 1985 – ആഗസ്റ്റ് 14, 1995
മുൻഗാമിറോസ് സ്വിമ്മർ
പിൻഗാമിJoe Byrd
വ്യക്തിഗത വിവരങ്ങൾ
ജനനം
വിൽമ പേൾ മാൻകില്ലർ

(1945-11-18)നവംബർ 18, 1945
തഹ്‌ലെക്വ, ഒക്ലാഹോമ, യു.എസ്.
മരണംഏപ്രിൽ 6, 2010(2010-04-06) (പ്രായം 64)
near തഹ്‌ലെക്വ, ഒക്ലാഹോമ, യു.എസ്.
രാഷ്ട്രീയ കക്ഷിഡെമോക്രാറ്റിക്
പങ്കാളികൾ
Hugo Olaya
(m. 1963⁠–⁠1974)

Charlie Soap
(m. 1986)
കുട്ടികൾ2
വിദ്യാഭ്യാസംസ്കൈലൈൻ കോളജ്
സാൻ ഫ്രാൻസിസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി (ബി.എ.)
യൂണിവേഴ്സിറ്റി ഓഫ് അർക്കാൻസാസ്

1976 ലെ ശരത്കാലത്തിൽ ഒക്ലഹോമയിലേക്ക് മടങ്ങിയെത്തിയ മാൻകില്ലറെ ചെറോക്കി നേഷൻ ഒരു സാമ്പത്തിക ഉത്തേജക കോർഡിനേറ്ററായി നിയമിച്ചു. പ്രമാണങ്ങൾ തയ്യാറാക്കുന്നതിലെ വൈദഗ്ധ്യം കൊണ്ട്, അവർ ഒരു ഗ്രാന്റ് എഴുത്തുകാരിയായി മാറുകയും 1980-കളുടെ തുടക്കത്തിൽ ചെറോക്കി നേഷൻ പുതുതായി സൃഷ്ടിച്ച കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിന് നേതൃത്വം നൽകുകയും ചെയ്തു. ഡയറക്ടറെന്ന നിലയിൽ, ഗ്രാമീണ പൗരന്മാർക്ക് അവരുടെ സ്വന്തം വെല്ലുവിളികളെ തിരിച്ചറിയാനും അവരുടെതന്നെ അധ്വാനത്തിലൂടെ അവ പരിഹരിക്കുന്നതിൽ പങ്കാളികളാകാനും അനുവദിക്കുന്ന നൂതന കമ്മ്യൂണിറ്റി പ്രോജക്ടുകൾ രൂപകൽപ്പന ചെയ്ത അവർ അതിന് മേൽനോട്ടം വഹിക്കുകയും ചെയ്തു.

ആദ്യകാലം തിരുത്തുക

വിൽമ പേൾ മാൻകില്ലർ 1945 നവംബർ 18 ന് ഒക്‌ലഹോമയിലെ തഹ്‌ലെക്വയിലെ ഹേസ്റ്റിംഗ്സ് ഇന്ത്യൻ ഹോസ്പിറ്റലിൽ ക്ലാര ഐറിൻ (മുമ്പ്, സട്ടൺ) ചാർലി മാൻകില്ലർ എന്നിവരുടെ മകളായി ജനിച്ചു.[1][2] വംശശുദ്ധിയുള്ള ഒരു ചെറോക്കി വംശജനായിരുന്ന പിതാവിൻറെ പൂർവ്വികർ 1830-കളിലെ ട്രയിൽ ഓഫ് ടിയേർസ് കാലത്ത് ടെന്നസിയിൽ നിന്ന് ഇന്ത്യൻ ടെറിട്ടറിയിലേക്ക് മാറാൻ നിർബന്ധിതരായി.[3][4][5] അവരുടെ മാതാവ് 1700-കളിൽ വിർജീനിയയിലും നോർത്ത് കരോലിനയിലും ആദ്യമായി സ്ഥിരതാമസമാക്കിയ സ്കോട്ട്സ്-ഐറിഷ്, ഇംഗ്ലീഷ് കുടിയേറ്റക്കാരിൽ നിന്നുള്ള വനിതയായിരുന്നു.

സാൻ ഫ്രാൻസിസ്കോയിലേക്കുള്ള സ്ഥലംമാറ്റം (1956–1976) തിരുത്തുക

1955-ൽ, കടുത്ത വരൾച്ച പ്രദേശത്തെ കുടുംബത്തിൻറെ താമസം കൂടുതൽ ബുദ്ധിമുട്ടാക്കി.[6][7] ഇന്ത്യൻ ടെർമിനേഷൻ പോളിസിയുടെ ഭാഗമായി, 1956-ലെ ഇന്ത്യൻ റീലൊക്കേഷൻ ആക്ട് പ്രകാരം തദ്ദേശീയ കുടുംബങ്ങൾക്ക് നഗരപ്രദേശങ്ങളിലേക്ക് മാറ്റുന്നതിന് സഹായം നൽകിയിരുന്നു. താമസം മാറാൻ സമ്മതിച്ച കുടുംബങ്ങൾക്ക് മെച്ചപ്പെട്ട ജോലിയും ജീവിത സാഹചര്യങ്ങളും ബ്യൂറോ ഓഫ് ഇന്ത്യൻ അഫയേഴ്‌സിൽ നിന്നുള്ള ഏജന്റുമാർ വാഗ്ദാനം ചെയ്തു.[8] 1956-ൽ, അവൾക്ക് 11 വയസ്സുള്ളപ്പോൾ, പിതാവ് ചാർലിക്ക് BIA-യിൽ നിന്ന് വായ്പ നിഷേധിക്കപ്പെട്ടതോടെ സ്ഥിര വരുമാനവും സ്ഥിരമായ ജോലിയുമുള്ള ഒരു നഗരത്തിലേക്ക് മാറുന്നതാണ് തന്റെ കുടുംബത്തിന് നല്ലതെന്ന് തീരുമാനിക്കപ്പെട്ടു.[7][9] ഐറീന്റെ മാതാവ് റിവർബാങ്കിൽ താമസിച്ചിരുന്നതിനാൽ കുടുംബം കാലിഫോർണിയ താമസത്തിന് തിരഞ്ഞെടുത്തു. തങ്ങളുടെ സാധനങ്ങൾ വിറ്റ് അവർ ഒക്‌ലഹോമയിലെ സ്റ്റിൽവെല്ലിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് ട്രെയിനിൽ കയറി. നഗരത്തിൽ ഒരു അപ്പാർട്ട്മെന്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും, മാൻകില്ലേഴ്സ് എത്തുമ്പോൾ അവർക്ക് അപ്പാർട്ടുമെന്റുകളൊന്നും ലഭ്യമായിരുന്നില്ല. ടെൻഡർലോയിൻ ഡിസ്ട്രിക്ടിലെ ഒരു വൃത്തിഹീനമായ ഹോട്ടലിൽ ആഴ്ചകളോളം അവർ പാർപ്പിക്കപ്പെട്ടു[10] അവളുടെ പിതാവും സഹോദരൻ ഡോണും ജോലി കണ്ടെത്തിയ പോട്ടെറോ കുന്നിലേക്ക് കുടുംബം മാറിയപ്പോഴും കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടി. ഏതാനും തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ കുടുംബങ്ങൾ അയൽക്കാരായി ഉണ്ടായിരുന്ന അവർക്ക് തങ്ങളുടെ ജീവിതസാഹചര്യങ്ങൾ ഗോത്ര സ്വത്വങ്ങളിൽ നിന്ന് അന്യവൽക്കരണം സൃഷ്ടിക്കുന്നതായിരുന്നു.[11][12]

മാൻകില്ലറും സഹോദരങ്ങളും സ്കൂളിൽ ചേർന്നുവെങ്കിലും മറ്റ് വിദ്യാർത്ഥികൾ അവളുടെ കുടുംബപ്പേര്,[13][14] വസ്ത്രധാരണം സംസാര രീതി എന്നിവയെക്കുറിച്ച്റി കളിയാക്കിയതിനാൽ വിദ്യാലയജീവിതെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു.[15] സഹപാഠികളുടെ പെരുമാറ്റം മാൻകില്ലറിനെ വിദ്യാലയ ജീവിതം ഉപേക്ഷിക്കാൻ കാരണമാക്കി.[15] ഒരു വർഷത്തിനുള്ളിൽ, കുടുംബം പണം ലാഭിക്കുകയും ഡാലി സിറ്റിയിലേക്ക് മാറുകയും ചെയ്തുവെങ്കിലും മാൻകില്ലറിന് അപ്പോഴും ഒറ്റപ്പെടൽ അനുഭവപ്പെടുകയും വീട്ടിൽ നിന്ന് ഓടിപ്പോയ അവർ റിവർബാങ്കിലെ മുത്തശ്ശിയുടെ ഫാമിൽ അഭയം പ്രാപിക്കുകയും ചെയ്തു.

അവലംബം തിരുത്തുക

  1. Schwarz 1994, പുറം. 23.
  2. Wallis 1993, പുറം. xviii.
  3. Wallis 1993, പുറം. xvi.
  4. Glassman 1992, പുറം. 10.
  5. Dell 2006, പുറം. 18.
  6. Simon 1991, പുറം. 7.
  7. 7.0 7.1 Dell 2006, പുറം. 26.
  8. Schwarz 1994, പുറം. 14.
  9. Glassman 1992, പുറം. 23.
  10. Kallen 1999, പുറങ്ങൾ. 88, 90.
  11. Simon 1991, പുറം. 10.
  12. Glassman 1992, പുറം. 26.
  13. Kallen 1999, പുറം. 90.
  14. Dell 2006, പുറം. 29.
  15. 15.0 15.1 Schwarz 1994, പുറം. 42.
"https://ml.wikipedia.org/w/index.php?title=വിൽമ_മാൻകില്ലർ&oldid=3728049" എന്ന താളിൽനിന്ന് ശേഖരിച്ചത്