പ്രമുഖനായ ഒരു ഇന്ത്യൻ ചിത്രകാരനാണ് വിവാൻ സുന്ദരം (ജനനം:1943). ചിത്രങ്ങൾ, ശിൽപങ്ങൾ, പ്രിൻറുകൾ, ഫൊട്ടോഗ്രഫി, ഇൻസ്റ്റലേഷൻ, വിഡിയോ ആർട് എന്നിങ്ങനെ വിവിധ മുഖങ്ങളുണ്ട് വിവാന്റെ കലാലോകത്തിന്. സഫ്ദർ ഹാഷ്മി മെമ്മോറിയൽ ട്രസ്റ്റ്, കസൗലി ആർട് സെൻറർ തുടങ്ങിയവയുടെ സ്ഥാപകാംഗം കൂടിയാണു വിവാൻ.

വിവാൻ സുന്ദരം
ജനനം(1943-05-28)28 മേയ് 1943
മരണം29 മാർച്ച് 2023(2023-03-29) (പ്രായം 79)
ഡൽഹി, ഇന്ത്യ
ദേശീയതഇന്ത്യ
കലാലയംThe Doon School
Maharaja Sayajirao University of Baroda
Slade School of Fine Art, London
ജീവിതപങ്കാളി(കൾ)ഗീത കപൂർ

ജീവിതരേഖ തിരുത്തുക

മുൻ നിയമ കമീഷൻ ചെയർമാൻ കല്യാൺ സുന്ദരത്തിന്റെയും ഇന്ദിരയുടെയും മകനായി 1943ൽ ഷിംലയിലാണ്‌ വിവാൻ ജനിച്ചത്‌. ലണ്ടനിലെ ഡൂൺ സ്കൂളിലെ പഠനത്തിനു ശേഷം 1968ൽ ബറോഡ എംഎസ് യൂണിവേഴ്സിറ്റിയിൽ നിന്നു പെയിന്റിങ്ങിൽ ബിരുദം നേടിയ വിവാൻ, ലണ്ടനിലെ സ്ലേഡ് സ്കൂൾ ഓഫ് ആർട്സിൽ നിന്നാണ് ഉപരിപഠനം പൂർത്തിയാക്കിയത്. 1971ൽ ഇന്ത്യയിൽ മടങ്ങിയെത്തി. ശിൽപവും ഫൊട്ടോഗ്രാഫും ഉൾപ്പെടുന്ന ഇൻസ്റ്റലേഷനുകളിലൂടെയാണു വിവാൻ ശ്രദ്ധ നേടുന്നത്. രാജ്യത്തെ മുൻനിര ചിത്രകാരന്മാരിൽ ഒരാളായി വളർന്ന ഇദ്ദേഹത്തിൻറെ കല ഭിത്തിയിൽ തൂങ്ങുന്ന . ഫൊട്ടോഗ്രഫറായിരുന്ന ഉമ്രാവോ ഷേർഗിലാണ് മുത്തച്ഛൻ. അമ്മയുടെ സഹോദരിയും പ്രമുഖ ചിത്രകാരിയുമായ അമൃതാ ഷെർഗിലിന്റെ സൃഷ്ടികളും വിവാന്റെ കലാലോകത്തെ സ്വാധീനിച്ചതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്.[1][2] ഇന്ത്യയിലെ അടിയന്തരാവസ്ഥയുടെ ഘട്ടത്തിൽ വിദ്യാർഥി പ്രതിഷേധങ്ങളുടെയും കലാകാരന്മാരുടെ പ്രതിരോധക്കൂട്ടായ്‌മകളുടെയും സംഘാടകനായി.

1966 ൽ ലണ്ടനിൽ ആദ്യ പ്രദർശനം നടത്തി."ദ "ഹൈറ്റ്സ് ഓഫ് മാച്ചു പീച്ചു", ദ ഡിസ്ക്രീറ്റ് ചാം ഓഫ് ദ ബൂർഷ്വാസി ആൻഡ് ദ ഇൻഡ്യൻ എമർജൻസി" എന്നീ പരമ്പരകൾ അദ്ദേഹത്തിന്റെ രാഷ്ട്രീയാഭിമുഖ്യം കൊണ്ട് പ്രശസ്തമാണ്.[3]പു​രോ​ഗ​മ​ന പ്ര​സ്ഥാ​നങ്ങ​ളു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന വി​വാ​ൻ സു​ന്ദ​രം 1968 മേ​യ് മാസ​ത്തി​ൽ ഫ്രാ​ൻ​സി​ൽ ന​ട​ന്ന വി​ദ്യാ​ർ​ഥി പ്ര​​ക്ഷോ​ഭ​ത്തി​ൽ പ​​ങ്കെ​ടു​ത്തു. 1970 വ​രെ ല​ണ്ട​നി​ൽ ക​മ്യൂ​ൺ ജീ​വി​തം ന​യി​ച്ചു. ’71ൽ ​ഇ​ന്ത്യ​യി​ൽ തി​രി​ച്ചെത്തി​യ ഇ​ദ്ദേ​ഹം അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത​ട​ക്കം പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ പ​​​ങ്കെ​ടു​ത്തു.[4]


മുംബൈ വർഗീയകലാപവുമായി ബന്ധപ്പെട്ട മെമ്മോറിയൽ, കൊൽക്കത്ത വിക്ടോറിയ മെമ്മോറിയലുമായി ബന്ധപ്പെട്ട ഹിസ്റ്ററി പ്രൊജക്റ്റ്, ഉംറാവു സിങ് ഷേർഗില്ലിന്റെ ഫൊട്ടോഗ്രഫുകൾ അടിസ്ഥാനമാക്കിയുള്ള ‘അമൃത’, ‘ദ് ഷേർഗിൽ ആർക്കൈവ്’ തുടങ്ങിയ സൃഷ്ടികൾ ഏറെ ശ്രദ്ധ നേടി.

അമൃത ഷേർഗിൽ: എ സെൽഫ്‌ പോട്രയറ്റ്‌ ഇൻ ലെറ്റേഴ്‌സ്‌ ആൻഡ്‌ റൈറ്റിങ്‌സ്‌ എന്ന പുസ്‌തകം 2010ൽ പുറത്തിറക്കി. സഹോദരി നവീന സുന്ദരവുമായി ചേർന്ന്‌ ഷേർഗിൽ സുന്ദരം ആർട്സ് ഫൗണ്ടേഷന്‌ 2016ൽ തുടക്കം കുറിച്ചു.

2023 ഫെബ്രുവരിയിൽ ആരംഭിച്ച ഷാർജ ബിനാലെയുടെ 30–ാം എഡിഷനിലേക്കു പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ട 30 കലാകാരൻമാരിലൊരാളാണ്. ഷാർജ ബിനാലയിലേക്ക്‌ കമീഷൻ ചെയ്‌ത ലോകത്തെ 30 കലാകാരന്മാരിൽ ഒരാളാണ്. അദ്യ കൊച്ചി മുസീരിസ് ബിനാലെയിൽ ‘ബ്ലാക്ക് ഗോൾഡ്' ഇൻസ്റ്റലേഷൻ പ്രദർശിപ്പിച്ചു.പ്രശസ്‌ത കലാചരിത്രകാരിയും നിരൂപകയുമായ ഗീത കപൂറാണ്‌ ഭാര്യ. [5]

പ്രദർശനങ്ങൾ തിരുത്തുക

വിദേശം തിരുത്തുക

ഭാരതത്തിൽ തിരുത്തുക

കൊച്ചി-മുസിരിസ് ബിനലെയിൽ തിരുത്തുക

 
കൊച്ചി-മുസിരിസ് ബിനാലെയിൽ വിവാൻ സുന്ദരം രൂപം നൽകിയ ബ്ലാക്ക് ഗോഡ് എന്ന ഇൻസ്റ്റലേഷൻ കാണുന്നവർ

ഇന്ത്യയിൽ നടന്ന ആദ്യ ബിനലെ, കൊച്ചി-മുസിരിസ് ബിനലെയിൽ വിവാൻ 'ബ്ലാക്ക് ഗോൾഡ് ' എന്ന ഇൻസ്റ്റലേഷൻ പ്രദർശിപ്പിച്ചിരുന്നു. മുസിരിസിൽ നിന്നു ഖനനം ചെയ്തെടുത്ത, നൂറ്റാണ്ടുകൾ പഴക്കമുള്ള മൺപാത്രങ്ങളുടെ അവശിഷ്ടങ്ങളാണ് ഇൻസ്റ്റലേഷന് ഉപയോഗിച്ചിരിക്കുന്നത്. ആ ചെറു കഷണങ്ങൾ പലവിധത്തിൽ കൂട്ടിച്ചേർത്തും നിരത്തിവെച്ചും കെട്ടിയുയർത്തിയും ഒരു നഗരരൂപത്തിന്റെ പുനഃസൃഷ്ടിയാണ് വിവാൻ സുന്ദരം നടത്തിയിരിക്കുന്നത്. മുസിരിസിന്റെ ശക്തമായ വാണിജ്യബന്ധങ്ങൾ സൂചിപ്പിക്കാൻ കുരുമുളകും ഉപയോഗിച്ചിരിക്കുന്നു. ഈ സൃഷ്ടിയുടെ വിവിധ ഘട്ടങ്ങളത്രയും ചിത്രീകരിച്ച് ഒരു വീഡിയോ ഇൻസ്റ്റലേഷനും ബിനാലെയിൽ തയ്യാറാക്കിയിട്ടുണ്ട്.[6] 13 മിനിട്ടുള്ള ഈ വിഡിയോയിൽ ശബ്ദമില്ല.

ബിനാലെയുടെ സാമ്പത്തിക പ്രതിസന്ധിയിൽ 40 ലക്ഷം രൂപ നൽകിയിരുന്നു.

2023 ലെ ബിനാലെയിൽ തിരുത്തുക

 
ഫോർട്ട്കൊച്ചി ആസ്പിൻവാൾ ഹൗസിൽ 2023 ലെ ബിനാലെയിൽ വിവാൻ സുന്ദരം പ്രദർശിപ്പിച്ച ‘മെക്‌സിക്കൻ യാത്ര’, ‘മാച്ചുപ്പിച്ചുവിന്റെ ഉയരങ്ങൾ’ എന്നീ ഡ്രോയിങ് പരമ്പരകളിലുൾപ്പെട്ട ആവിഷ്‌കാരങ്ങൾ കാണുന്നവർ

‘മെക്‌സിക്കൻ യാത്ര’(1978), ‘മാച്ചുപ്പിച്ചുവിന്റെ ഉയരങ്ങൾ’ ’(1972)എന്നീ ഡ്രോയിങ് പരമ്പരകളിലുൾപ്പെട്ട ആവിഷ്‌കാരങ്ങൾ ഫോർട്ട്കൊച്ചി ആസ്പിൻവാൾ ഹൗസിൽ പ്രദർശിപ്പിച്ചിരുന്നു. മെക്സിക്കൻ നഗരമായ കാൻകുണിൽനിന്നു തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയിലേക്കു വിവാൻ സുന്ദരം നടത്തിയ സഞ്ചാരമാണു ‘മെക്‌സിക്കൻ യാത്ര’യുടെ സൃഷ്ടിക്ക് ആധാരം. മായൻ ക്ഷേത്രങ്ങളിലെ വാസ്‌തു രൂപങ്ങൾ, ചുവർ ശിൽപങ്ങൾ, ഇന്ദ്രിയാനുഭൂതി തരുന്ന ശിൽപ പ്രതലങ്ങൾ, മൊസേക്കുകൾ എന്നിവയിലൂടെ കടന്നുപോയ കലാകാരൻ മെക്‌സിക്കോയുടെ ഭൂതകാലത്തിനൊപ്പം അതിന്റെ അവശേഷിപ്പുകളും പ്രകൃതിയുടെ കാഴ്ചകളായി അവതരിപ്പിച്ചിരിക്കുന്നു.

 
ഫോർട്ട്കൊച്ചി ആസ്പിൻവാൾ ഹൗസിൽ 2023 ലെ ബിനാലെയിലെ ആവിഷ്‌കാരങ്ങൾ കാണുന്നവർ

25 വരകളുടെ പരമ്പരയിൽ നിന്നുള്ള സൃഷ്ടികളാണു 'മാച്ചുപ്പിച്ചുവിന്റെ ഉയരങ്ങൾ' അവതരിപ്പിക്കുന്നത്. വിഖ്യാത ചിലിയൻ കവി പാബ്ലോ നെരൂദയുടെ 1944ലെ കവിതയുടെ പ്രചോദനത്തിലാണു തന്റെ സൃഷ്ടികൾക്കു വിവാൻ അതേ പേരു നൽകിയത്.

അവലംബം തിരുത്തുക

  1. http://malayalam.yahoo.com/%E0%B4%AA%E0%B4%B4%E0%B4%AE%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%81-%E0%B4%AA%E0%B5%81%E0%B4%A4%E0%B5%81%E0%B4%AE%E0%B4%AF%E0%B5%87%E0%B4%95%E0%B4%BF-%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%A8%E0%B5%8D-%E0%B4%B8%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%B0%E0%B4%82-220519232.html[പ്രവർത്തിക്കാത്ത കണ്ണി]
  2. "Vivan Sundaram's Re-take of 'Amrita'" (PDF). IIAS (International Institute for Asian Studies). Retrieved 2012-09-09.
  3. മാതൃഭൂമി ആഴ്ചപ്പതിപ്പ് 2012 ഡിസംബർ 16 - 22
  4. https://www.madhyamam.com/culture/art/artist-vivan-sundaram-passed-away-1144586
  5. https://www.deshabhimani.com/news/national/vivan-sundaram/1082937
  6. http://www.madhyamam.com/news/204952/121218

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വിവാൻ_സുന്ദരം&oldid=4023394" എന്ന താളിൽനിന്ന് ശേഖരിച്ചത്