വില്ല്യം അലക്സാണ്ടർ അറ്റാവേ (നവംബർ 19, 1911 – ജൂൺ 17, 1986) ഒരു ആഫ്രിക്കൻ‌-അമേരിക്കൻ സാഹിത്യകാരനായിരുന്നു. അദ്ദേഹം നോവലിസ്റ്റ്, ചെറുകഥാകൃത്ത്, പ്രബന്ധകാരൻ, ഗാനരചയിതാവ്, നാടകകൃത്ത്, തിരക്കഥാകൃത്ത്, എന്നിങ്ങനെ വിവിധനിലകളിൽ പ്രശസ്തനായിരുന്നു.

William Attaway
പ്രമാണം:William Attaway.jpg
ജനനംWilliam Alexander Attaway
(1911-11-19)നവംബർ 19, 1911
Greenville, Mississippi
United States
മരണംജൂൺ 17, 1986(1986-06-17) (പ്രായം 74)
Los Angeles, California,
United States
തൊഴിൽNovelist, short story writer, essayist
Period1935–1967
GenreProletarian literature
ശ്രദ്ധേയമായ രചന(കൾ)Blood on the Forge, "Banana Boat Song"

ജീവിതരേഖ തിരുത്തുക

1911 നവംബർ 19 ന് മിസിസിപ്പിയിലെ ഗ്രീൻവില്ലെയിൽ ഒരു ഡോക്ടറും നാഷണൽ നീഗ്രോ ഇൻഷുറൻസ് അസോസിയേഷൻ സ്ഥാപകനുമായ ഡബ്ലിയൂ. എ. അറ്റാവേയുടെയും ഒരു സ്കൂൾ അദ്ധ്യാപികയായ ഫ്ലോറൻസ് പാരി അറ്റാവേയുടെയും മകനായിട്ടാണ് വില്ല്യം അറ്റാവേ ജനിച്ചത്. വില്ല്യം അറ്റാവേയ്ക്ക് 6 വയസു പ്രായമുള്ളപ്പോൾ കുടുംബം ഇല്ലിനോയിസിലെ ചിക്കാഗോയിലേയ്ക്കു മാറി.

വില്ല്യം അറ്റാവേയുടെ അവസാനകാലത്ത് അദ്ദേഹം കാലിഫോർണിയിലെ ലോസ് ആഞ്ചലസിൽ തിരക്കഥകളും മറ്റും എഴുതി ജീവിച്ചിരുന്നു. 1986 ജൂൺ 17 ന് ഹൃദയസ്തംഭനത്താൽ അന്തരിച്ചു.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=വില്ല്യം_അറ്റാവേ&oldid=2990909" എന്ന താളിൽനിന്ന് ശേഖരിച്ചത്