ഒരു അമേരിക്കൻ ഗൈനക്കോളജിസ്റ്റായിരുന്നു വില്ലാർഡ് മൈറോൺ അലൻ (നവംബർ 5, 1904 - ഓഗസ്റ്റ് 15, 1993). അദ്ദേഹം ന്യൂയോർക്കിലെ റോച്ചസ്റ്ററിനടുത്തുള്ള ഫാർമിംഗ്ടണിൽ 1904-ൽ ജനിച്ചു. ന്യൂയോർക്കിലെ ജനീവയിലുള്ള ഹോബാർട്ട് കോളേജിൽ (ഇപ്പോൾ ഹോബാർട്ട്, വില്യം സ്മിത്ത് കോളേജുകൾ) ബിരുദ വിദ്യാർത്ഥിയായിരിക്കെ അലൻ ഓർഗാനിക് കെമിസ്ട്രി പഠിച്ചിരുന്നു. അദ്ദേഹത്തിന്റെ മെഡിക്കൽ സ്കൂൾ ഗവേഷണത്തിന് ഇത് ഉപയോഗപ്രദമായി. 1926-ൽ ഹോബാർട്ടിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം 1940-ൽ റോച്ചസ്റ്റർ സർവകലാശാലയിൽ വൈദ്യശാസ്ത്രപരമായ കണ്ടുപിടുത്തങ്ങൾക്ക് ഓണററി ഡി.എസ്.സി. ബിരുദം നേടി.

വില്ലാർഡ് മൈറോൺ അലൻ (1935)

റോച്ചസ്റ്റർ സർവ്വകലാശാലയിൽ മെഡിസിൻ പഠിച്ച അലൻ തന്റെ അനാട്ടമി പ്രൊഫസറായ ജോർജ്ജ് ഡബ്ല്യു. കോർണറുടെ ഭ്രൂണശാസ്ത്ര ലബോറട്ടറിയിൽ അസിസ്റ്റന്റായി പ്രവർത്തിച്ചു. 1930-ൽ പ്രോജസ്റ്ററോണിന്റെ യഥാർത്ഥ നാമമായ പ്രോജസ്റ്റിൻ്റെ കണ്ടുപിടിത്തവും, (പ്രോജസ്റ്റിൻ എന്ന കൃത്രിമ പ്രോജസ്റ്റോജനുമായി തെറ്റിദ്ധരിക്കേണ്ടതില്ല), 1933-ൽ പ്രൊജസ്റ്ററോണിന്റെ ആദ്യത്തെ ഐസൊലേഷനും അദ്ദേഹം നടത്തി. 1932 ൽ അദ്ദേഹം ഓണഴ്സ് ബിരുദം നേടി. 1935 -ൽ അലന് ബയോളജിക്കൽ കെമിസ്ട്രിയിൽ ആദ്യത്തെ എലി ലില്ലി അവാർഡ് ലഭിച്ചു. റോച്ചസ്റ്ററിലെ നിരവധി വർഷത്തെ അധ്യാപനത്തിന് ശേഷം, സെന്റ് ലൂയിസിലെ വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിൽ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിന്റെ പ്രൊഫസറും ചെയർമാനുമായി അലൻ നിയമിതനായി. സ്ത്രീകളുടെ പ്രത്യുത്പാദന അവയവങ്ങളുടെ ഹിസ്റ്റോളജി, ഫിസിയോളജി എന്നിവയെക്കുറിച്ചുള്ള യഥാർത്ഥ പേപ്പറുകൾ അദ്ദേഹം സംഭാവന ചെയ്തു, ഇത് അദ്ദേഹത്തിന് നിരവധി ദേശീയ അന്തർദേശീയ അവാർഡുകൾ നേടിക്കൊടുത്തു. റോച്ചസ്റ്ററിലെ മെഡിക്കൽ സ്കൂളിൽ നിന്ന് ആ യൂണിവേഴ്സിറ്റിയുടെ ബോർഡ് ഓഫ് ട്രസ്റ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ബിരുദധാരിയാണ് അദ്ദേഹം.

1940-ൽ അലൻ വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ ചേരുമ്പോൾ ഒരു ക്ലിനിക്കൽ ഡിപ്പാർട്ട്മെന്റിന്റെ ഏറ്റവും പ്രായം കുറഞ്ഞ ചെയർമാനായിരുന്നു അദ്ദേഹം. ബാൾട്ടിമോറിലെ യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് സ്കൂൾ ഓഫ് മെഡിസിനിൽ അഡ്മിഷൻ ഡീൻ സ്ഥാനം സ്വീകരിക്കുന്നതിനായി വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്ന് വിരമിക്കുന്നതുവരെ മുപ്പത് വർഷം ചെയർമാനായി അദ്ദേഹം സേവനമനുഷ്ഠിച്ചു.

പ്രോജസ്റ്ററോൺ ഹോർമോൺ സഹ-കണ്ടുപിടുത്തക്കാരൻ ആണ് അദ്ദേഹം. [1]

പ്രൊജസ്ട്രോണിനായി ഗണ്യമായ ഇടം നീക്കിവച്ചിട്ടുണ്ട്, എന്നാൽ അതിന്റെ കണ്ടുപിടുത്തക്കാരനായ വില്ലാർഡ് എം. അലനെക്കുറിച്ച് വളരെക്കുറച്ചേ എഴുതിയിട്ടുള്ളൂ.

അലൻ പ്രോജസ്റ്റിൻ (പിന്നീട് അദ്ദേഹം പ്രൊജസ്റ്ററോൺ എന്ന് നാമകരണം ചെയ്തു) വേർതിരിച്ച ദിവസം അദ്ദേഹത്തിന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ദിവസമായിരുന്നു.

"... ഉയർന്ന വാക്വം വാറ്റിയെടുക്കൽ വഴി ലഭിച്ച മെഴുക് പദാർത്ഥത്തിൽ നിന്ന് ഹോർമോൺ വേർപെടുത്തുന്നത് ശ്രമകരവും ആവേശകരവുമായ അനുഭവമായിരുന്നു. എന്നിരുന്നാലും, 1933 മെയ് മാസം മഹത്തായ ഒരു മാസമായിരുന്നു. മെയ് 5 ന് എനിക്ക് ക്രിസ്റ്റലിൻ കോർപ്പസ് ല്യൂട്ടിയം ഹോർമോൺ ഉണ്ടായിരുന്നു. മെയ് 18 ന് എന്റെ മകൾ ലൂസിലി ജനിച്ചു. എന്റെ സുഹൃത്തുക്കൾ എനിക്ക് ഇരട്ട അഭിനന്ദനങ്ങൾ നൽകി, ഞാൻ ലോകത്തിന്റെ നെറുകയിൽ ഇരിക്കുകയായിരുന്നു..." അദ്ദേഹം എഴുതി. [2]

അവലംബം തിരുത്തുക

  1. W.M. Allen, "Physiology of the corpus luteum, V: the preparation and some chemical properties of progestin, a hormone of the corpus luteum which produces progestational proliferation", Am J Physiol 92 (1930), pp. 174 – 188.
  2. W. M. Allen, "My life with progesterone", Am J Obstetrics & Gynecology, 193 (4) 2005, pp. 1575–1577.
"https://ml.wikipedia.org/w/index.php?title=വില്ലാർഡ്_മൈറോൺ_അലൻ&oldid=3910175" എന്ന താളിൽനിന്ന് ശേഖരിച്ചത്