വില്യം വേഡ്സ്‌വർത്ത് (ജനനം: 1770 ഏപ്രിൽ 7 - മരണം: 1850 ഏപ്രിൽ 23) ഇംഗ്ലീഷ് സാഹിത്യത്തിൽ കാൽപനിക യുഗത്തിനു തുടക്കംകുറിച്ച മഹാനായ കവിയാണ്. കോളറിജുമായിച്ചേർന്ന് 1798 -ൽ പ്രസിദ്ധീകരിച്ച ലിറിക്കൽ ബാലഡ്സ് എന്ന കൃതിയാണ് കാൽപ്പനിക യുഗത്തിനു നാന്ദികുറിച്ചത്. ദ് പ്രല്യൂഡ് എന്ന കവിത വേഡ്‌സ്‌വർത്തിന്റെ ഏറ്റവും മികച്ച കൃതിയായി വിലയിരുത്തപ്പെടുന്നു.

വില്യം വേഡ്സ്‌വർത്ത്
ബെഞ്ചമിൻ റോബർട്ട് രചിച്ച വേഡ്സ്‌വർ‍ത്തിന്റെ ഛായാചിത്രം (ലണ്ടനിലെ ദേശീയ ഛായാചിത്ര ഗാലറിയിലുള്ള ചിത്രം.)
ബെഞ്ചമിൻ റോബർട്ട് രചിച്ച വേഡ്സ്‌വർ‍ത്തിന്റെ ഛായാചിത്രം (ലണ്ടനിലെ ദേശീയ ഛായാചിത്ര ഗാലറിയിലുള്ള ചിത്രം.)
ജനനം(1770-04-07)7 ഏപ്രിൽ 1770
വേഡ്സ്വർത്ത് ഹൗസ്, കോക്കർമൗത്ത്, ഇംഗ്ലണ്ട്
മരണം23 ഏപ്രിൽ 1850(1850-04-23) (പ്രായം 80)
ക്യുംബർലാൻഡ്, ഇംഗ്ലണ്ട്
തൊഴിൽകവി, സാഹിത്യകാരൻ
പഠിച്ച വിദ്യാലയംകേംബ്രിഡ്ജ് സർവകലാശാല
സാഹിത്യ പ്രസ്ഥാനംകാല്പനികത്വം
ശ്രദ്ധേയമായ രചന(കൾ)ലിറിക്കൽ ബാലഡ്‌സ്‌, Poems in Two Volumes, The Excursion
വില്യം വേഡ്സ്‌വർത്തിന്റെ ഒരു രേഖാചിത്രം

ജീവിത രേഖ തിരുത്തുക

ഇംഗ്ലണ്ടിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തുള്ള കോക്കർമൗത്ത് എന്ന പ്രകൃതിരമണീയമായ സ്ഥലത്താണ് വേഡ്സ്‌വർത്ത് ജനിച്ചത്. അഞ്ചു മക്കളിൽ രണ്ടാമനായ വില്യമിന് എട്ടു വയസ്സുള്ളപ്പോൾ അമ്മയും 13 വയസ്സുള്ളപ്പോൾ അച്ഛനും മരിച്ചു. മാതാപിതാക്കളുടെ മരണം മൂലം ചെറുപ്പത്തിൽ തന്നെയുണ്ടായ ഏകാന്തതാബോധം വേഡ്സ്‌വർത്തിലെ എഴുത്തുകാരനെ തട്ടിയുണർത്തി. ദീർഘകാലം അക്ഷരങ്ങൾ കൊണ്ട് ജീവിതത്തെ സമ്പന്നമാക്കിയാണ് അദ്ദേഹം മാതാപിതാക്കളുടെ മരണം മൂലമുണ്ടായ നഷ്ടം നികത്തിയത്.

1787 -ൽ കേംബ്രിജിലെ സെന്റ് ജോൺസ് കോളജിൽ ചേർന്നു. 1790ൽ ഫ്രഞ്ച് വിപ്ലവത്തിന്റെ നാളുകളിൽ ഫ്രാൻസ്‌ സന്ദർശിച്ച വേഡ്സ്‌വർത്ത് അവിടത്തെ ജനങ്ങളുടെ ജനാധിപത്യാഭിലാഷത്തോട് അനുഭാവം പ്രകടിപ്പിച്ചു. തൊട്ടടുത്ത വർഷം അദ്ദേഹം സാധാരണ വിജയത്തോടെ ബിരുദം നേടി. തുടർന്ന് പിൽക്കാല ജീവിതത്തെ മാറ്റിമറിച്ച യൂറോപ്യൻ പര്യടനം ആരംഭിച്ചു. ഇതിനിടയിൽ അനറ്റ്വലോൺ എന്ന ഫ്രഞ്ച് യുവതിയെ വിവാഹം കഴിച്ചു. പക്ഷേ ബ്രിട്ടനും ഫ്രാൻസും തമ്മിലുള്ള ശത്രുത ഇവരുടെ വിവാഹജീവിതത്തിനു തടസ്സമായി. കരോളിൻ എന്ന മകളുണ്ടായി അധികമാകും മുൻപ് ഭാര്യയേയും പുത്രിയേയും തനിച്ചാക്കി അദ്ദേഹത്തിന് ഇംഗ്ലണ്ടിലേക്ക് മടങ്ങേണ്ടിവന്നു. 1793 -ൽ അദ്ദേഹം തന്റെ പ്രഥമ കവിതാ സമാഹാരം പുറത്തിറക്കി. An Evening Walk and Descriptive Sketches എന്ന ഈ കവിതാ സമാഹാരത്തിനു പ്രതിഫലമായി ലഭിച്ച 900 പൗണ്ടാണ് വേഡ്സ്‌വർത്തിന്റെ കാവ്യജീവിതത്തിന് അടിത്തറയായത്.
സാമുവൽ ടെയ്ലർ കോളറിജിനെ കണ്ടുമുട്ടിയതോടെയാണ് വേഡ്സ്‌വർത്തിന്റെ സാഹിത്യ ജീവിതത്തിൽ ദിശാബോധം വന്നത്. 1797 -ൽ സഹോദരി ഡൊറോത്തിയോടൊപ്പം സോമർസെറ്റിലേക്കു താമസം മാറ്റിയതോടെ കോളറിജുമായുള്ള സമ്പർക്കം ഏറി. 1798ലാണ് ഇരുവരും ചേർന്ന് ലിറിക്കൽ ബാലഡ്സ് പുറത്തിറക്കിയത്. 1802ൽ ഇതിന്റെ രണ്ടാം പതിപ്പിൽ വേഡ്സ്‌വർത്ത് എഴുതിച്ചേർത്ത മുഖവുര ഇംഗ്ലീഷ് സാഹിത്യത്തിൽ കാൽപ്പനിക പ്രസ്ഥാനത്തിന് വിത്തുപാകി. ഈ ആമുഖ ലേഖനത്തിൽ വേഡ്സ്വർത്ത് കവിതയ്ക്ക് നൽകിയ നിർവചനം "the spontaneous overflow of powerful feelings from emotions recollected in tranquility" എന്നാണ്.

അവലംബം തിരുത്തുക