അമേരിക്കൻ ഐക്യനാടുകളിലെ കാൻസസിൽ നിന്നുള്ള ഒരു യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രതിനിധിയും, ഒരു ഫിസിഷ്യനും, ദി ടോപേക്ക ക്യാപിറ്റൽ-ജേണലിന്റെ കോളമിസ്റ്റുമായിരുന്നു വില്യം റോബർട്ട് റോയ് (ഫെബ്രുവരി 23, 1926 - മെയ് 26, 2014), ബിൽ റോയ് എന്നും അറിയപ്പെടുന്നു.[1] 1974, 1978 സെനറ്റ് തെരഞ്ഞെടുപ്പുകളിൽ കാൻസസിലെ യു.എസ്. സെനറ്റർക്കുള്ള ഡെമോക്രാറ്റിക് നോമിനിയായിരുന്നു അദ്ദേഹം. പക്ഷേ രണ്ട് മത്സരങ്ങളിലും അദ്ദേഹം പരാജയപ്പെട്ടു.

വില്യം ആർ. റോയ്
Member of the U.S. House of Representatives
from Kansas's 2nd district
ഓഫീസിൽ
January 3, 1971 – January 3, 1975
മുൻഗാമിChester L. Mize
പിൻഗാമിMartha Keys
വ്യക്തിഗത വിവരങ്ങൾ
ജനനം
വില്യം റോബർട്ട് റോയ്

(1926-02-23)ഫെബ്രുവരി 23, 1926
Bloomington, Illinois
മരണംമേയ് 26, 2014(2014-05-26) (പ്രായം 88)
Topeka, Kansas
രാഷ്ട്രീയ കക്ഷിDemocratic
പങ്കാളിJane Twining Osterhoudt
കുട്ടികൾ6, incl. Bill Roy Jr.
അൽമ മേറ്റർIllinois Wesleyan University (BS)
Northwestern University (MD)
Washburn University (JD)
ജോലിPhysician, politician, newspaper columnist

ആദ്യകാല ജീവിതവും കരിയറും തിരുത്തുക

ഇല്ലിനോയിയിലെ ബ്ലൂമിംഗ്ടണിൽ ജനിച്ച റോയ് അടുത്തുള്ള ലെക്സിംഗ്ടണിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുകയും 1945-ൽ ഇല്ലിനോയി വെസ്ലിയൻ സർവകലാശാലയിൽ നിന്ന് ബി.എസ്. നേടിയതിനേത്തുടർന്ന് 1948-ൽ ഷിക്കാഗോയിലെ നോർത്ത് വെസ്‌റ്റേൺ യൂണിവേഴ്‌സിറ്റി മെഡിക്കൽ സ്‌കൂളിൽ നിന്ന് ബി.എം. നേടുകയം ചെയ്തു. 1949-ൽ നോർത്ത് വെസ്‌റ്റേണിൽ നിന്ന് എം.ഡി.യും 1970-ൽ കീൻസസിലെ ടോപേക്കയിലുള്ള വാഷ്‌ബേൺ യൂണിവേഴ്‌സിറ്റി ലോ സ്‌കൂളിൽ നിന്ന് ജെ.ഡി.യും നേടി. ഡിട്രോയിറ്റ് റിസീവിംഗ് ഹോസ്പിറ്റലിൽ ഒബ്‌സ്റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി റെസിഡൻസി ചെയ്തു. 1953 മുതൽ 1955 വരെ യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സിൽ സേവനമനുഷ്ഠിച്ചു. കൂടാതെ ടോപേക്കയിലെ ഫോർബ്സ് എയർഫോഴ്സ് ബേസിൽ സൈനിക ഡോക്ടറായിരുന്ന[2] അദ്ദേഹത്തെ ക്യാപ്റ്റൻ പദവിയിൽ നിന്ന് പുറത്താക്കി. 1955 മുതൽ 1970 വരെ അദ്ദേഹം ടോപേക്കയിൽ വൈദ്യശാസ്ത്രം പരിശീലിച്ചു.

അവലംബം തിരുത്തുക

  This article incorporates public domain material from the Biographical Directory of the United States Congress website http://bioguide.congress.gov.

  1. Roy, Bill (2006-11-11). "In Kansas, being there is what matters". The Topeka Capital-Journal. Topeka, Kansas: Morris Communications. Retrieved 2008-11-01.
  2. Roy, Bill (2007-02-17). "No issue has affected politics like this one". The Topeka Capital-Journal. Topeka, Kansas: Morris Communications. Retrieved 2008-11-01.

External links തിരുത്തുക

പാർട്ടിയുടെ ഗണതന്ത്ര കാര്യാലയങ്ങൾ
മുൻഗാമി
William I. Robinson
Democratic nominee for U.S. Senator from Kansas
(Class 3)

1974
പിൻഗാമി
John Simpson
മുൻഗാമി
Arch Tetzlaff
Democratic nominee for U.S. Senator from Kansas
(Class 2)

1978
പിൻഗാമി
James R. Maher
മുൻഗാമി
James R. Maher
Democratic nominee for U.S. Senator from Kansas
(Class 2)
Withdrew

1990
പിൻഗാമി
Dick Williams
United States House of Representatives
മുൻഗാമി Member of the U.S. House of Representatives
from Kansas's 2-ആം congressional district

1971–1975
പിൻഗാമി
"https://ml.wikipedia.org/w/index.php?title=വില്യം_റോബർട്ട്_റോയ്&oldid=3866163" എന്ന താളിൽനിന്ന് ശേഖരിച്ചത്