കർഷകർ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് 'വിത്തുകൂട്ടി'[1]. ഗ്രാമ്യഭാഷയിൽ ഇത് വിത്തൂട്ടി എന്നും അറിയപ്പെടുന്നു.

വിത്തുകൂട്ടി ഉപയോഗിച്ച് ധാന്യം നിരത്തി ഉണക്കുന്ന കർഷകത്തൊഴിലാളികൾ

ഉപയോഗം തിരുത്തുക

നിരന്നുകിടക്കുന്ന നെല്ല് പോലുള്ള ധാന്യം വലിച്ചുകൂട്ടാനും കൂനയായിക്കിടക്കുന്ന ധാന്യം വെയിലത്ത് ഉണക്കുന്നതിന് നിരത്തിയിടുന്നതിനും വിത്തുകൂട്ടി ഉപയോഗിക്കുന്നു.

നിർമ്മാണം തിരുത്തുക

മരം കൊണ്ടാണ് ഇത് നിർമ്മിക്കപ്പെടുന്നത്. ഒരടിയോളം വീതിയുള്ള മൂന്നടിയോളം നീളമുള്ള ഒരു പലകയും പലകയെ വലിച്ചു നീക്കുന്നതിനുള്ള നീളമുള്ള കൈപ്പിടിയുമാണ് ഇതിന്റെ ഭാഗങ്ങൾ. ഒന്നിൽക്കൂടുതൽ പേർ ചേർന്ന് വലിക്കുന്ന വിത്തുകൂട്ടിക്ക് ആറടിയോളം നീളം കാണുന്നുണ്ട്.

അവലംബം തിരുത്തുക

  1. [1] Archived 2017-10-19 at the Wayback Machine.|വിസ്മൃതിയിലായ കേരളത്തിന്റെ കാർഷിക ഉപകരണങ്ങൾ
"https://ml.wikipedia.org/w/index.php?title=വിത്തുകൂട്ടി&oldid=3808486" എന്ന താളിൽനിന്ന് ശേഖരിച്ചത്