വിജേന്ദർ കുമാർ

ഇന്ത്യയുടെ ഒരു ബോക്സിങ് കായികതാരം

ഇന്ത്യയുടെ ഒരു ബോക്സിങ് കായികതാരമാണ് വിജേന്ദർ കുമാർ (ജനനം: ഒക്ടോബർ 29, 1985). ബെയ്ജിങ് ഒളിമ്പിക്‌സിൽ 75 കിലോഗ്രാം മിഡിൽവെയ്റ്റ് വിഭാഗത്തിൽ ഇദ്ദേഹം വെങ്കലമെഡൽ കരസ്ഥമാക്കി.[2] ഒളിമ്പിക്സ് ബോക്സിങ്ങിൽ ഇന്ത്യയ്ക്കുവേണ്ടി മെഡൽ നേടുന്ന ആദ്യ കായികതാരമാണ് വിജേന്ദർ.[3]

വിജേന്ദർ കുമാർ
ജനനം (1985-10-29) ഒക്ടോബർ 29, 1985  (38 വയസ്സ്)[1]
തൊഴിൽകായികതാരം (ബോക്സിങ്)
ഉയരം182 cm (6 ft 0 in)
വിജേന്ദർ കുമാർ
Medal record
Representing  ഇന്ത്യ
Men's Boxing
Olympic Games
Bronze medal – third place Beijing 2008 Middleweight
Commonwealth Games
Silver medal – second place 2006 Melbourne Welterweight
Asian Games
Bronze medal – third place Doha 2006 Middleweight

ക്യൂബയുടെ എമലോ കൊറിയ ബെയൂക്സിനോടാണ് വിജേന്ദർ സെമിയിൽ പരാജയപ്പെട്ടത്. നേരത്തെ ഇക്വഡോറിന്റെ കാർലോസ് ഗോംഗോറയെ ക്വാർട്ടറിൽ തോല്പിച്ച് സെമിയിൽ കടന്നതിനാൽ ഇദ്ദേഹം ഇന്ത്യയ്ക്ക് ഒരു മെഡൽ ഉറപ്പാക്കിക്കഴിഞ്ഞു.[4]

ഷൂട്ടിങ്ങിൽ അഭിനവ് ബിന്ദ്രയും (സ്വർണ്ണം) ഗുസ്തിയിൽ സുശീൽ കുമാറും (വെങ്കലം) ബെയ്ജിങ് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്കുവേണ്ടി മെഡൽ നേടിയിരുന്നു. വിജേന്ദറിന്റെ വെങ്കലമെഡൽ കൂടിയായതോടെ ഇന്ത്യയ്ക്ക് 2008 ഒളിമ്പിക്സിൽ 3 മെഡലുകളായി.[5]

അവലംബം തിരുത്തുക

  1. "Athlete Biography: Vijendar Kumar". The Official Website of the Beijing 2008 Olympic Games. Archived from the original on 2008-12-16. Retrieved ഓഗസ്റ്റ് 20. {{cite web}}: Check date values in: |accessdate= (help) 2008
  2. "Vijender loses in semis; settles for bronze". Times of India. Archived from the original on 2008-08-23. Retrieved ഓഗസ്റ്റ് 24. {{cite web}}: Check date values in: |accessdate= (help) 2008
  3. "Vijender Kumar secures India's first boxing medal". Reuters India. Archived from the original on 2008-09-03. Retrieved ഓഗസ്റ്റ് 24. {{cite web}}: Check date values in: |accessdate= (help) 2008
  4. "India's Vijender dumps Gongora to enssure another medal". Times of India. Archived from the original on 2008-08-23. Retrieved ഓഗസ്റ്റ് 20. {{cite web}}: Check date values in: |accessdate= (help) 2008
  5. "Overall Medal Standings". The official website of the BEIJING 2008 Olympic Games. Archived from the original on 2008-09-13. Retrieved ഓഗസ്റ്റ് 24. {{cite web}}: Check date values in: |accessdate= (help) 2008


"https://ml.wikipedia.org/w/index.php?title=വിജേന്ദർ_കുമാർ&oldid=3998214" എന്ന താളിൽനിന്ന് ശേഖരിച്ചത്