വിക്കിഫങ്ഷൻസ്

വിക്കിമീഡിയ പദ്ധതി; പുനരുപയോഗിക്കാവുന്ന കോഡുകൾക്കായുള്ള ഒരു തുറന്ന ലൈബ്രറി

വിക്കിമീഡിയ ഫൗണ്ടേഷനു കീഴിലുള്ള സോഴ്‌സ് കോഡിന്റെ നിർമ്മാണം, പരിഷ്‌ക്കരണം, പുനരുപയോഗം എന്നിവ പ്രാപ്‌തമാക്കുന്നതിനായി സഹകരണത്തോടെ എല്ലാവർക്കും തിരുത്താവുന്ന കമ്പ്യൂട്ടർ ഫങ്ഷൻസിന്റെ കാറ്റലോഗാണ് വിക്കിഫങ്ഷസ്. ഘടനാപരമായ ഡാറ്റ ഉപയോഗിച്ച് വിക്കിപീഡിയയുടെ ഭാഷാ-സ്വതന്ത്ര പതിപ്പ് സൃഷ്ടിക്കുന്നതിനുള്ള വിക്കിഡാറ്റയുടെ വിപുലീകരണമായ അബ്‌സ്‌ട്രാക്റ്റ് വിക്കിപീഡിയയുമായി ഇതിന് അടുത്ത ബന്ധമുള്ളതാണ്.[1][2] വിക്കിലാംബ്ഡ എന്ന താത്കാലിക നാമാത്തോട് തുടങ്ങിയ ഈ പദ്ധതിക്ക് ഒരു പേരിടൽ മത്സരത്തിനുശേഷം 2020 ഡിസംബർ 22-ന് വിക്കിഫങ്ഷൻസ് എന്ന നാമം പ്രഖ്യാപിച്ചു. 2012-ൽ വിക്കിഡാറ്റയ്ക്ക് ശേഷം ആരംഭിക്കുന്ന ആദ്യത്തെ വിക്കിമീഡിയ പദ്ധതി ആണ് വിക്കിഫങ്ഷൻസ്. മൂന്ന് വർഷത്തെ വികസനത്തിന് ശേഷം, 2023 ജൂലൈ 26ന് വിക്കിഫങ്ഷസ് ഔദ്യോഗികമായി ആരംഭിച്ചു.

വിക്കിഫങ്ഷൻസ്
വിക്കിഫങ്ഷൻസ് ലോഗോ
വിഭാഗം
ഉടമസ്ഥൻ(ർ)വിക്കിമീഡിയ ഫൗണ്ടേഷൻ
സൃഷ്ടാവ്(ക്കൾ)ഡെന്നി വ്‍രാന്തിച്ച്
യുആർഎൽwikifunctions.org
വാണിജ്യപരംഅല്ല
ആരംഭിച്ചത്ജൂലൈ 26, 2023; 8 മാസങ്ങൾക്ക് മുമ്പ് (2023-07-26)

അവലംബം തിരുത്തുക

  1. ഹാരിസൺ, സ്റ്റീഫൻ (1 സെപ്റ്റംബർ 2021). "Wikipedia Is Trying to Transcend the Limits of Human Language". സ്ലേറ്റ് (in ഇംഗ്ലീഷ്). Archived from the original on 1 സെപ്റ്റംബർ 2021. Retrieved 1 സെപ്റ്റംബർ 2021.
  2. Couto, Luis; Teixera Lopes, Carla (15 September 2021). "Equal opportunities in the access to quality online health information? A multi-lingual study on Wikipedia". 17th International Symposium on Open Collaboration. OpenSym 2021. New York, NY, USA: Association for Computing Machinery: 12. doi:10.1145/3479986.3480000. ISBN 978-1-4503-8500-8.

പുറം കണ്ണികകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വിക്കിഫങ്ഷൻസ്&oldid=3951259" എന്ന താളിൽനിന്ന് ശേഖരിച്ചത്