കണ്ടുതിരുത്തൽ സൗകര്യം തിരുത്തുക

കണ്ടുതിരുത്തൽ സൗകര്യത്തെ മറന്നോ? അതും ചേർക്കണ്ടേ? ബീറ്റയാണെങ്കിലും.... --♥Aswini (സംവാദം) 14:54, 10 ഒക്ടോബർ 2013 (UTC)Reply

  യു.എൽ.എസ് വിശദമായി ചേർക്കണം. അതിന് പ്രാധാന്യം കൊടുത്തിട്ട് മറ്റുള്ളവയുടെ പേരുകൾ മാത്രം പരിചയപ്പെടുത്തിയാൽ പോരേ ? കൈപ്പുസ്തകം പരമാവധി ലളിതവും ആറ്റിക്കുറിക്കിയതും ആവുന്നതാണ് നല്ലതെന്ന് തോന്നുന്നു --Adv.tksujith (സംവാദം) 18:38, 10 ഒക്ടോബർ 2013 (UTC)Reply

ഒന്നും മറന്നിട്ടില്ല. ആകപ്പാടെയുള്ള ഒരു തിരുത്തെഴുത്തിനുള്ള അവസരമാണിതു്. അതിനാൽ എല്ലാവരും പരമാവധി സഹകരിക്കുക. ഓരോരോ സെക്ഷനുകൾ സ്വന്തം പേരിൽ ഏറ്റെടുത്തു് മെച്ചപ്പെടുത്തുക! മുപ്പതു ദിവസം അവധിയുണ്ടു്. (ഇതിന്റെ തർജ്ജമ ചെയ്ത കോപ്പികൾ പിന്നീട് അന്താരാഷ്ട്ര എഡിഷനുകളായി പ്രത്യക്ഷപ്പെടുന്നതാണു്.) വിശ്വപ്രഭViswaPrabhaസംവാദം 19:07, 10 ഒക്ടോബർ 2013 (UTC) Reply

വിക്കിപാഠശാല തിരുത്തുക

കൈപ്പുസ്തകത്തിന്റെ വികസനം വിക്കിപാഠശാലയിലേക്ക് മാറ്റുന്നതാണ് നല്ലതെന്ന് തോന്നുന്നു. അങ്ങനെയാകുമ്പോൾ ഉപവിഭാഗങ്ങൾ പ്രത്യേക താളുകളാക്കി മാറ്റുകയും ചെയ്യാം. വിക്കിപീഡിയ കൈപ്പുസ്തകം കാണുക. --അൽഫാസ് ☻☺☻ 08:33, 5 നവംബർ 2013 (UTC)Reply

ഘടനാ മാനകങ്ങൾ തിരുത്തുക

വിക്കിപീഡിയയിലെ സാങ്കേതിക-ഘടനാ മാനകങ്ങൾ എന്തൊക്കെ? എന്ന തലക്കെട്ടിനടിയിൽ കൊടുത്തിരിക്കുന്ന ആദ്യ വരി ഒന്നു പരിശോധിക്കൂ... ഒരു വാക്ക് മാത്രമാണ് നൽകിയിട്ടുള്ളത്, അതിനു ശേഷം എണ്ണമിടാത്ത ലിസ്റ്റും. --പ്രശാന്ത് ആർ (സംവാദം) 06:10, 16 ഡിസംബർ 2013 (UTC)Reply

"കൈപ്പുസ്തകം/രണ്ടാം പതിപ്പ്" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.