വിക്കിപീഡിയ സംവാദം:ഇൻക്യുബേറ്റർ

തലക്കെട്ട് തിരുത്തുക

ഇതിനു പറ്റിയ ഒരു മലയാളം വാക്ക് കിട്ടിയാൽ നന്നായിരുന്നു.--ഷിജു അലക്സ് (സംവാദം) 04:25, 26 ജനുവരി 2013 (UTC)Reply

പേരു്: അമ്മത്തൊട്ടിൽ വിശ്വപ്രഭViswaPrabhaസംവാദം 06:12, 26 ജനുവരി 2013 (UTC) Reply

അമ്മമാർ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന സ്ഥലം എന്ന രിതിയിൽ നെഗറ്റിവ് കൊണോട്ടേഷൻ ഉള്ള വാക്കല്ലേ അത്? -- റസിമാൻ ടി വി 06:32, 26 ജനുവരി 2013 (UTC)Reply
ഏതെങ്കിലും ഓടയിൽ കിടന്നു ചത്തുപോകുമായിരുന്ന കുഞ്ഞുങ്ങൾക്കു് പുതുജീവൻ ലഭിച്ചേക്കും എന്ന പ്രത്യാശയുടെ പോസിറ്റീവ് കൊണൊട്ടേഷൻ ഉള്ള വാക്കുമല്ലേ അതു്? :) വിശ്വപ്രഭViswaPrabhaസംവാദം 06:40, 26 ജനുവരി 2013 (UTC)Reply
(: -- റസിമാൻ ടി വി 06:41, 26 ജനുവരി 2013 (UTC)Reply
ശരിയ്ക്കും നാമൊക്കെ (മലയാളികളും വിക്കിപീഡിയന്മാരും) കോരിയെടുത്തുപുന്നാരിക്കേണ്ട ഒരു തനിമലയാളം വാക്കാണു് അമ്മത്തൊട്ടിൽ. അമ്മയുടെ തൊട്ടിൽ അല്ല, അമ്മയായി മാറുന്ന തൊട്ടിൽ എന്ന അർത്ഥത്തിലാണു് ആ വാക്കും ആശയവും രൂപം കൊണ്ടതു്. വിക്കിപീഡിയയ്ക്കകത്തു് ഒരു നെയിംസ്പേസായി അതുപയോഗിക്കാൻ പറ്റിയ ഏറ്റവും യോജിച്ച സ്ഥാനവും ഇതുതന്നെയാണു്. കൂട്ടത്തിൽ യഥാർത്ഥ അമ്മത്തൊട്ടിലിനെക്കുറിച്ച് മലയാളം വിക്കിപീഡിയയിൽ ഒരു ലേഖനവും ആവശ്യമാണു്. വിശ്വപ്രഭViswaPrabhaസംവാദം 07:20, 26 ജനുവരി 2013 (UTC)Reply

ലേഖനത്തൊട്ടിൽ എന്നോ തൊട്ടിൽ എന്ന മാത്രമോ ആയാലോ?--ഷിജു അലക്സ് (സംവാദം) 08:39, 26 ജനുവരി 2013 (UTC)Reply

തൊട്ടിലിന്   --Vssun (സംവാദം) 08:42, 26 ജനുവരി 2013 (UTC)Reply

കാലയളവ് തിരുത്തുക

  1. എത്ര നാൾ ഇവിടെ സൂക്ഷിക്കാൻ സാധിക്കും?
  2. കാലാവധി ഉണ്ടെങ്കിൽ ഇവിടെ നിന്ന് നീക്കം ചെയ്യാൻ വേറെ ചർച്ച ആവശ്യമുണ്ടോ?--റോജി പാലാ (സംവാദം) 05:31, 26 ജനുവരി 2013 (UTC)Reply
ഇംഗ്ലീഷ് വിക്കിയിൽ കാലാവധി ഇല്ല, ഇവിടെയും വേണ്ടെന്നാണ് കരുതുന്നത്. അതുകൊണ്ടാണ് "വിക്കിപീഡിയ നയങ്ങളനുസരിക്കുന്ന രീതിയിൽ തിരുത്തിയെഴുതപ്പെടുന്നതു വരെ ലേഖനം ഇൻക്യുബേറ്ററിൽ തുടരുന്നതാണ്." എന്ന് ചേർത്തത് -- റസിമാൻ ടി വി 05:37, 26 ജനുവരി 2013 (UTC)Reply
ഒഴിവാക്കാൻ സാധ്യതയുള്ള ലേഖനങ്ങളിലെ ഒട്ടുമിക്ക ലേഖനങ്ങളും ഇവിടേക്കു വരില്ലേ?--റോജി പാലാ (സംവാദം) 05:45, 26 ജനുവരി 2013 (UTC)Reply
ഇല്ല. ഉദാഹരണമായി, ശ്രദ്ധേയതയില്ല എന്ന് വ്യക്തമാക്കിയ ലേഖനങ്ങൾ ഇങ്ങോട്ട് നീക്കാൻ പാടില്ല - ശ്രദ്ധേയതയുണ്ടെന്ന് കമ്മ്യൂണിറ്റിക്ക് തോന്നുന്നതും എന്നാൽ വിവരങ്ങൾക്ക് തെളിയിക്കാൻ അവലംബങ്ങൾ ലഭ്യമല്ലാത്തതുമായ ലേഖനങ്ങളേ ഇൻക്യുബേറ്റ് ചെയ്യാൻ പാടുള്ളൂ. അതുപോലെ പുതിയ ഉപയോക്താക്കൾ എഴുതിയതും കാര്യമായി വൃത്തിയാക്കിയാൽ മാത്രം ലേഖനനിലവാരത്തിലെത്തുന്നതുമായ ലേഖനങ്ങൾ പെട്ടെന്ന് മായ്ക്കാതെ ഇങ്ങോട്ട് നീക്കാം. ഒരു ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ടാൽ മായ്ക്കുന്നതിനെക്കാൾ ഇൻക്യുബേറ്റ് ചെയ്യുന്നത് ഗുണകരമാവുമെന്ന് തോന്നുന്ന അവസരങ്ങളിൽ മാത്രം ഇൻക്യുബേറ്റ് ചെയ്യുക -- റസിമാൻ ടി വി 05:54, 26 ജനുവരി 2013 (UTC)Reply

ഒഴിവാക്കാൻ സാധ്യതയുള്ള ലേഖനങ്ങളിലെ ചർച്ചയിൽ ഇങ്ങോട്ടു മാറ്റാം എന്നു തീരുമാനമാക്കിയശേഷം മതിയാകും അല്ലേ?--റോജി പാലാ (സംവാദം) 06:04, 26 ജനുവരി 2013 (UTC)Reply

അതെ. എന്നാൽ പുതുമുഖലേഖനങ്ങളുടെ കാര്യത്തിൽ എ.എഫ്.ഡി.ക്ക് പോകാതെ ഇൻക്യുബേറ്റ് ചെയ്യുന്നത് ശരിയെന്ന് തോന്നുന്ന അവസരത്തിൽ അങ്ങനെ ചെയ്യണം. പ്രത്യേകിച്ച് കാര്യമായി വൃത്തിയാക്കേണ്ട ലേഖനങ്ങൾ. അവ SD ഇടാതെ ഇൻക്യുബേറ്റ് ചെയ്ത് ഉപയോക്താക്കളെ പങ്കെടുപ്പിച്ചുകൊണ്ടു തന്നെ വികസിപ്പിച്ചെടുക്കുന്നത് ഒരുപക്ഷെ അവരെ കൂടുതൽ കോണ്ട്രിബ്യൂട്ട് ചെയ്യാൻ പ്രേരിപ്പിച്ചേക്കും -- റസിമാൻ ടി വി 06:14, 26 ജനുവരി 2013 (UTC)Reply

ലേഖനസൃഷ്ടി തിരുത്തുക

ഇൻക്യുബേറ്ററിലേക്ക് നേരിട്ട് ലേഖനം സൃഷ്ടിക്കാനുള്ള ഒരു വഴിയും ഉണ്ടാക്കിയിട്ടിട്ടുണ്ട്. ലേഖനം സൃഷ്ടിക്കാനാഗ്രഹിക്കുന്ന, എന്നാൽ അതിന് മടിക്കുന്ന പുതുമുഖങ്ങളെ ഇങ്ങോട്ട് തിരിച്ചുവിടാവുന്നതാണ് -- റസിമാൻ ടി വി 06:33, 26 ജനുവരി 2013 (UTC)Reply

അതിനായി സ്വാഗത ഫലകത്തിൽ ആവശ്യമെങ്കിൽ ഒരു കണ്ണി നൽകൂ--റോജി പാലാ (സംവാദം) 06:40, 26 ജനുവരി 2013 (UTC)Reply
നേരിട്ട് ഇൻക്യുബേറ്ററിലേക്ക് ലേഖനങ്ങൾ സൃഷ്ടിക്കാൻ പൊതുവിൽ ആവശ്യപ്പെടുന്നത് കമ്മ്യൂണിറ്റിയുടെ ജോലി കൂട്ടിയേക്കാം എന്നൊരു പ്രശ്നമുയർന്നുവരാം. അതിനാൽ സമവായമായ ശേഷം നീക്കുന്നതാവും നല്ലത്. -- റസിമാൻ ടി വി 06:45, 26 ജനുവരി 2013 (UTC)Reply
"ഇൻക്യുബേറ്റർ" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.