വിക്കിപീഡിയ:വിക്കിപദ്ധതി/പ്രധാന താൾ പരിപാലനം

മലയാളം വിക്കിപീഡിയയുടെ കവാടമാണ് പ്രധാന താൾ. സൈറ്റിലേക്ക് ആദ്യമായി എത്തുന്ന മിക്കവരും ഈ താൾ വഴിയാണ് പ്രവേശിക്കുന്നത്. താളിലെ വിവരങ്ങൾ സമയബന്ധിതമായി പുതുക്കുകയും ചുവന്നകണ്ണികളും ശൂന്യമായ ഭാഗങ്ങളും ഇല്ലെന്ന് വരുത്തുകയും ചെയ്യുന്നത് അതിനാൽ പ്രധാനമാണ്.

പ്രധാന താളിലെ ഓരോ വിഭാഗവും പരിപാലിക്കാൻ താല്പര്യമുള്ള ഉപയോക്താക്കളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള വിക്കിപദ്ധതിയാണിത്. ഓരോ വിഭാഗവും കുറച്ചുപേർക്ക് ഏറ്റെടുക്കുകയും ജോലികൾ തമ്മിൽ വിഭജിക്കുകയും ചെയ്യാവുന്നതാണ്. ആർക്കെങ്കിലും തിരക്കുകളുണ്ടാവുകയോ അകന്നുനിൽക്കേണ്ടി വരുകയോ ചെയ്യുകയാണെങ്കിലും മറ്റുള്ളവർക്ക് ജോലി തുടർന്നുകൊണ്ടുപോകാം.

പ്രധാന താളിലെ വിഭാഗങ്ങൾ ഈ പദ്ധതിയിലുൾപ്പെട്ടവരേ തിരുത്താവൂ എന്ന് ഇതിനർത്ഥമില്ല. ഇവ വിക്കിപീഡിയയിലെ മറ്റേതു താളും പോലെ എല്ലാ ഉപയോക്താക്കൾക്കും സ്വതന്ത്രമായി തിരുത്താം. സ്ഥിരമായി ഉത്തരവാദിത്തം ഏറ്റെടുക്കുന്ന കുറച്ചുപേർ എന്നേ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ

പുതിയ ലേഖനങ്ങളിൽ നിന്ന് തിരുത്തുക

മലയാളം വിക്കിപീഡിയയിൽ ദിവസവും പത്തിലേറെ പുതിയ ലേഖനങ്ങൾ പിറവിയെടുക്കുന്നു. ഇവയിൽ നല്ല കുറച്ച് ലേഖനങ്ങൾ ആഴ്ച തോറും പ്രധാന താളിൽ പ്രദർശിപ്പിക്കുന്നതു വഴി അവയുടെ ദർശനീയത കൂട്ടാം. പുതിയ ലേഖനങ്ങളെഴുതുന്നവർക്ക് അവയിൽ ആവശ്യത്തിന് വിവരങ്ങൾ ചേർക്കാൻ പ്രചോദനവുമാവും. ഈ വിഭാഗത്തെ ഇംഗ്ലീഷ് വിക്കിപീഡിയയിലെ ഡിഡ് യു നോ പോലെയാക്കി മാറ്റാൻ സാധിച്ചാൽ അത്രയും നല്ലത്.

നടപടിക്രമം തിരുത്തുക

  • ആവശ്യത്തിന് വിവരങ്ങളുള്ള ലേഖനങ്ങൾ മാത്രമാണ് വിഭാഗത്തിൽ ചേർക്കേണ്ടത്, ഒറ്റവരി ലേഖനങ്ങൾ ഉൾപ്പെടുത്താൻ പാടില്ല
  • കഴിഞ്ഞ ഒന്നോ രണ്ടോ ആഴ്ചയിൽ നിർമ്മിക്കപ്പെട്ട പുതിയ ലേഖനങ്ങളിൽ കാമ്പുള്ളവ നോക്കി അവയെക്കുറിച്ച് ഒരു വാക്യം വിത്തുപുരയിൽ ചേർക്കുക. വായനക്കാരിൽ ജിജ്ഞാസ ജനിപ്പിക്കുന്ന വാക്യങ്ങളാകുന്നതാണ് ഉത്തമം.
  • ലേഖനങ്ങൾ ഇപ്രകാരം തിരഞ്ഞെടുക്കുമ്പോൾ വൈവിധ്യമാർന്ന വിഷയങ്ങളിലുള്ളവയാണെന്ന് ഉറപ്പുവരുത്തുക. പ്രധാന താളിലെ എല്ലാ പുതിയ ലേഖനങ്ങളും ഒരു വിഷയത്തെക്കുറിച്ചാകുന്നത് അഭികാമ്യമല്ല!
  • ഓരോ ആഴ്ചയും വിത്തുപുരയിലുള്ള ഏറ്റവും നല്ല ലേഖനങ്ങൾ പ്രധാന താളിലേക്ക് മാറ്റുക. ആദ്യം നിർമ്മിച്ച ലേഖനങ്ങൾക്കാണ് മുൻഗണന കൊടുക്കേണ്ടത്. പ്രധാന താളിൽ കഴിഞ്ഞ ആഴ്ച ചേർത്ത അഞ്ച് ലേഖനങ്ങൾ നിലനിർത്തി പുതിയ അഞ്ചെണ്ണം ചേർക്കുകയോ എല്ലാ പത്ത് ലേഖനങ്ങളും മാറ്റുകയോ ആകാം.
  • പ്രധാന താളിൽ ചേർക്കുന്നതിനു മുമ്പ് ലേഖനം ചെറുതായൊന്ന് വൃത്തിയാക്കാൻ ശ്രമിക്കുക
  • വിത്തുപുരയിൽ ലേഖനങ്ങൾ ചേർക്കുമ്പോൾ ഉപോൽബലകമായ ചിത്രങ്ങൾ കൂടിയുണ്ടെങ്കിൽ നന്ന്. സ്വതന്ത്രചിത്രങ്ങളേ ഇങ്ങനെ ചേർക്കാവൂ, ന്യായോപയോഗചിത്രങ്ങൾ പാടില്ല. പ്രധാന താളിലേക്ക് മാറ്റുന്ന ലേഖനങ്ങളിൽ അഞ്ചിൽ രണ്ടെണ്ണത്തിന്റെ കൂടെ ചിത്രങ്ങളുണ്ടായിരിക്കണം.
  • വിത്തുപുരയിൽ നിന്ന് പഴയ ലേഖനങ്ങളും പ്രധാന താളിലേക്ക് മാറ്റിയ ലേഖനങ്ങളും നീക്കുക.
  • പ്രധാന താളിലേക്ക് ലേഖനങ്ങൾ ചേർക്കുമ്പോൾ അവയുടെ രചയിതാക്കൾക്ക് ആശംസയറിയിക്കുക, എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക. ഓരോ ഉപയോക്താവും ഈ വിഭാഗത്തിലേക്ക് എത്ര ലേഖനങ്ങൾ സൃഷ്ടിച്ചു എന്ന് ഉപയോക്തൃതാളിൽ ഒരു പെട്ടിയായി കാണിക്കാൻ ഒരു ഫലകമുണ്ടാക്കാവുന്നതാണ്.

പങ്കെടുക്കുന്നവർ തിരുത്തുക

"പുതിയ ലേഖനങ്ങളിൽ നിന്ന്" വിഭാഗം സ്ഥിരമായി പരിപാലിക്കാനാഗ്രഹിക്കുന്നവർ ഇവിടെ പേര് നൽകുക. തുടരാനാഗ്രഹിക്കുന്നില്ലെങ്കിൽ പേർ നീക്കാൻ ശ്രദ്ധിക്കുമല്ലോ

  1. --Meenakshi nandhini (സംവാദം) 10:18, 4 ഡിസംബർ 2018 (UTC)[മറുപടി]
  2. --Malikaveedu (സംവാദം) 13:21, 4 ഡിസംബർ 2018 (UTC)[മറുപടി]

തിരഞ്ഞെടുത്ത ചിത്രം തിരുത്തുക

നടപടിക്രമം തിരുത്തുക

ആഴ്ചയിലൊരിക്കലാണ് ചിത്രം മാറ്റേണ്ടത്. കൂടാതെ പുതിയ ചിത്രങ്ങൾ കണ്ടെത്തി സമർപ്പിക്കുകയും വേണം.

പങ്കെടുക്കുന്നവർ തിരുത്തുക

"തിരഞ്ഞെടുത്ത ചിത്രം" എന്ന വിഭാഗം സ്ഥിരമായി പരിപാലിക്കാനാഗ്രഹിക്കുന്നവർ ഇവിടെ പേര് നൽകുക. തുടരാനാഗ്രഹിക്കുന്നില്ലെങ്കിൽ പേർ നീക്കാൻ ശ്രദ്ധിക്കുമല്ലോ.

തിരഞ്ഞെടുത്ത ലേഖനം തിരുത്തുക

നടപടിക്രമം തിരുത്തുക

മാസത്തിലൊരിക്കലാണ് ലേഖനം മാറ്റേണ്ടത്. കൂടാതെ പുതിയ ലേഖനങ്ങൾ കണ്ടെത്തി സമർപ്പിക്കുകയും സംശോധനം ചെയ്യുകയും വേണം.

പങ്കെടുക്കുന്നവർ തിരുത്തുക

"തിരഞ്ഞെടുത്ത ലേഖനം" എന്ന വിഭാഗം സ്ഥിരമായി പരിപാലിക്കാനാഗ്രഹിക്കുന്നവർ ഇവിടെ പേര് നൽകുക. തുടരാനാഗ്രഹിക്കുന്നില്ലെങ്കിൽ പേർ നീക്കാൻ ശ്രദ്ധിക്കുമല്ലോ.

വിക്കി വാർത്തകൾ തിരുത്തുക

നടപടിക്രമം തിരുത്തുക

മലയാളം വിക്കിസംരഭങ്ങളുമായി ബന്ധപ്പെട്ട വാർത്തകളാണ് ഇവിടെ നൽകേണ്ടത്. വാർത്തകളും സംഭവങ്ങളും വരുന്ന മുറയ്ക്ക് ഇത് പുതുക്കുക

പങ്കെടുക്കുന്നവർ തിരുത്തുക

"വിക്കി വാർത്തകൾ" എന്ന വിഭാഗം സ്ഥിരമായി പരിപാലിക്കാനാഗ്രഹിക്കുന്നവർ ഇവിടെ പേര് നൽകുക. തുടരാനാഗ്രഹിക്കുന്നില്ലെങ്കിൽ പേർ നീക്കാൻ ശ്രദ്ധിക്കുമല്ലോ.