വിക്കിഫേസ് പ്ലസ് തിരുത്തുക

 
വിക്കിപീഡിയയ്ക്കായി തൃശ്ശൂരിൽ ഒത്തുകൂടിയ ഓൺലൈൻ കൂട്ടായ്മ

ഡിസംബർ 15-ആം തീയതി ശനിയാഴ്ച്ച ഉച്ച തിരിഞ്ഞ് 3.30 മുതൽ 5.30 വരെ തൃശ്ശൂർ തേക്കിൻകാടു മൈതാനത്തുള്ള നെഹ്രു പാർക്കിൽ വെച്ച് 10°31′36.5″N 76°12′57.71″E / 10.526806°N 76.2160306°E / 10.526806; 76.2160306 നടന്നു. സജീവവിക്കിപീഡിയരും ബ്ലോഗർമാരും എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുമടക്കം 28 പേർ പങ്കെടുത്തു.

 
പിറന്നാൾ കേക്ക്

ബാനറുകളോ, പോസ്റ്ററുകളോ, പൂർവ്വ നിശ്ചിതമായ കാര്യപരിപാടികളോ ഇല്ലാതെ തികച്ചും അനൗപചാരികമായി ഒരു "ആൾക്കൂട്ടം" ആയിരുന്നു വിക്കി ഫേസ് പ്ലസ്സ്. ഫേസ് ബുക്ക്, ഗൂഗിൾ പ്ലസ്സ് എന്നിവയിലൂടെ മലയാളം വിക്കിപീഡിയയെപ്പറ്റി കേട്ടറിവോ കണ്ടറിവോ അതിൽ കൂടുതൽ അനുഭവപരിചയമോ ഉള്ള ആളുകളാണ് അവിടെ വന്നുചേർന്നത്. കൂടുതൽ വിവരങ്ങൾ ഇവിടെയുംഅനുബന്ധമായ ഫേസ് ബുക്ക്, ഗൂഗിൾ പ്ലസ് ലിങ്കുകളിലും ലഭ്യമാണു്.

ഈ പരിപാടിയിൽ പങ്കെടുക്കാനുദ്ദേശിക്കുന്നവർക്കു് വിക്കിഫേസ് പ്ലസ് താളിൽ തങ്ങളുടെ ഉപയോക്തൃനാമം ചേർക്കാവുന്നതാണു്.

വിക്കി@ടെൿ തിരുത്തുക

ജനുവരി 28 ന് തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ് അങ്കണത്തിൽ വിക്കി-പഠനശിബിരത്തോട് ചേർന്ന് നടത്തുവാനുദ്ദേശിയ്ക്കുന്ന പരിപാടിയാണ് വിക്കി@ടെൿ. വിക്കിപീഡിയ ഉപയോഗിക്കുന്നവരും,മാറ്റങ്ങൾ വരുത്തുന്നവരും,ഇതേക്കുറിച്ച് കൂടുതൽ അറിയുവാൻ താത്പര്യപ്പെടുന്നവരും ആയ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും വേണ്ടിയാണ് പരിപാടി സംഘടിപ്പിയ്ക്കുന്നത്. കൂടുതൽ വിവരങ്ങൾ വിക്കി@ടെൿ താളിലും വിക്കി@ടെക് ഫേസ്ബുക്ക് ഇവന്റ് പേജിലും ലഭ്യമാണു്.

ഈ പരിപാടിയിൽ പങ്കെടുക്കാനുദ്ദേശിക്കുന്നവർക്കു് വിക്കി@ടെൿ താളിൽ തങ്ങളുടെ ഉപയോക്തൃനാമം ചേർക്കാവുന്നതാണു്.