വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കനകരാഘവൻ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി
കനകരാഘവൻ തിരുത്തുക
- കനകരാഘവൻ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ആത്മകഥ. ഉടൻ മായ്ക്കുക. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 05:19, 17 ജൂൺ 2014 (UTC)[മറുപടി]
ആ ഒരു കാരണം മാത്രമാണോ ബാധകമെന്നറിയാൻ താല്പര്യം--Roshan (സംവാദം) 09:46, 17 ജൂൺ 2014 (UTC)[മറുപടി]
- ഉ:Roshan വിക്കിപീഡിയ:ആത്മകഥ - ഇവിടെ ചേർക്കാവുന്നതല്ലെന്നാണ് എന്റെ മതം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 10:48, 17 ജൂൺ 2014 (UTC)[മറുപടി]
ശ്രദ്ധേയതയില്ല എന്നാണ് ആദ്യം കാരണം കണ്ടത്. ഇപ്പോൾ ഇവിടെ കണ്ട കാരണം ആത്മകഥ എന്നതാണ്. അദ്ദേഹത്തെക്കുറിച്ച് പുറത്ത് കാര്യമായ പരാമർശമുണ്ടെങ്കിൽ ശ്രദ്ധേയനാണ് എന്നതല്ലേ മതം.--Roshan (സംവാദം) 12:12, 17 ജൂൺ 2014 (UTC)[മറുപടി]
- ഉ:Roshan ആ താളിൽ മായ്ക്കൽ ഫലകം ചാർത്തിയത് ഞാനല്ല (ഒഴിവു കഴിവ് പറഞ്ഞതല്ല. സത്യത്തിൽ ഞാനല്ല.) അതു കഴിഞ്ഞ് ആരോ ഒരു ഐപി അതിൽ കണ്ണികൾ ചേർത്തു. ആദ്യത്തെ മായ്ക്കൽ ശ്രദ്ധേയതാ ഫലകവും ഞാനും തമ്മിൽ അത്ര അടുപ്പം പോരാ, ഞാൻ ആ മായ്ക്കൽ നിർദ്ദേശത്തെ ഇങ്ങോട്ടു പറിച്ചുനടാനായി കാരണം കൊടുത്തു എന്നേയുള്ളൂ. അദ്ദേഹം ശ്രദ്ധേയനാണോ എന്നതല്ല ഞാൻ എടുത്തുന്നയിച്ച കാര്യം. ഇതേ പേരിലെ ഉപയോക്താവ് ആത്മകഥയായി ചേർത്തതാണിത്. അതിന്റെ സാധുതയെ ഉന്നയിച്ചു എന്നേയുള്ളൂ. ശ്രദ്ധേയത തെളിയിക്കപ്പെട്ടാലും ആത്മകഥ എന്നതും ഈ താളിനുള്ള അടുത്ത കടമ്പയാണ്. കണ്ണികളുള്ളതിനാൽ ആത്മകഥയെ ഞാൻ ഉന്നയിച്ചു. എന്തായാലും ശ്രദ്ധേയതയും തെളിയിക്കപ്പെടേണ്ടതാണ്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 12:23, 17 ജൂൺ 2014 (UTC)[മറുപടി]
ശ്രദ്ധേയത തെളിഞ്ഞാൽ ആത്മകഥ പ്രശ്നമല്ല.--Roshan (സംവാദം) 13:04, 17 ജൂൺ 2014 (UTC)[മറുപടി]
ഇതൊരു കുഴഞ്ഞുമറിഞ്ഞ വിഷയമാണല്ലോ?
WP:ARTIST പാലിക്കുന്നുണ്ട് എന്ന് ലേഖനത്തിലെ അവലംബങ്ങളിൽ നിന്ന് കാണാവുന്നതാണ്. പക്ഷേ WP:GNG, WP:BASIC എന്നിവ ഇതുവരെ പാലിക്കുന്നില്ല. ഒന്നിലധികം സ്വതന്ത്ര സ്രോതസ്സുകളിൽ ഇദ്ദേഹത്തെപ്പറ്റിയുള്ള കാര്യമായ പ്രസ്താവന ലേഖനത്തിൽ ചേർത്തിരിക്കുന്ന അവലംബങ്ങളിലോ അല്ലാതെ നടത്തിയ തിരച്ചിലിലോ കണ്ടെത്താൻ സാധിച്ചില്ല. WP:ARTIST പാലിക്കുന്നതിനാൽ കാര്യമായ പ്രസ്താവനയുള്ള സ്വതന്ത്ര അവലംബങ്ങൾ കൂട്ടിച്ചേർക്കുവാനായി വേണമെങ്കിൽ കാത്തിരിക്കാവുന്നതാണ്(WP:RAPID).
പക്ഷേ അടുത്ത പ്രശ്നം വിക്കിപീഡിയ:ആത്മകഥ ആണ്. ഇത് ആത്മകഥകളെ പൂർണ്ണമായി നിരാകരിക്കുന്ന നയമല്ല. ഈ നയം ലംഘിച്ചുകൊണ്ടാണ് ലേഖനം സൃഷ്ടിക്കപ്പെട്ടത് എന്ന് അനുമാനിക്കാവുന്നതിനാൽ ഈ ലേഖനം WP:GNG, WP:BASIC എന്നിവ പാലിക്കുവാനായി കാത്തിരിക്കേണ്ടതുണ്ടെന്ന് വ്യക്തിപരമായി എനിക്ക് അഭിപ്രായമില്ല. --അജയ് (സംവാദം) 10:01, 19 ജൂൺ 2014 (UTC)[മറുപടി]
ബാലസാഹിത്യ കൃതികളുടെ എണ്ണവും മറ്റും സംബന്ധിച്ചുള്ള അവലംബമില്ലാത്ത പ്രസ്താവന (അവസാന വാക്യം) സ്വതന്തമായ കാഴ്ച്ചപ്പാടിൽ നിന്നുകൊണ്ടാണോ ലേഖനമെഴുതിയത് എന്ന സംശയം ജനിപ്പിക്കുന്നുണ്ട്. --അജയ് (സംവാദം) 10:04, 19 ജൂൺ 2014 (UTC)[മറുപടി]
തീരുമാനം: അവലംബങ്ങൾ അടിസ്ഥാനപരമായ ശ്രദ്ധേയത തെളിയിക്കുന്നതിനാൽ നിലനിർത്തുന്നു. -- :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 07:17, 2 സെപ്റ്റംബർ 2014 (UTC)[മറുപടി] |
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.