കേരളത്തിലെ ആദ്യത്തെ ആദിവാസി സമരമാണ്‌ വള്ളി സമരം[1] തിരുനെല്ലിയിൽ നക്സലൈറ്റായ വർഗീസാണ്‌ ഇതിനു നേതൃത്വം കൊടുത്തത്. സമരത്തിൽ ആദിവാസികൾ ജയിച്ചുവെങ്കിലും വർഗീസ് കൊല്ലപ്പെട്ടു.

പേരിനു പിന്നിൽ തിരുത്തുക

ആദിവാസികളെ വനമേഖലയിൽ ജോലിക്ക് നിയോഗിച്ചാൽ അവർക്ക് കൂലിയായി കൊടുത്തിരുന്നതിനെ വള്ളി എന്നാണ്‌ വിളിച്ചിരുന്നത്. [2] ഭക്ഷ്യധാന്യമോ മറ്റു ഉപയോഗസാധനങ്ങളോ ആണ്‌ കൂലിയായി കൊടുത്തിരുന്നത്. ധാന്യമാണ്‌ കൊടുക്കുന്നതെങ്കിൽ അതിനുപയോഗ്ഗിക്കുന്ന അളവു പാത്രം (നാഴി/എടങ്ങഴി) സാധാരണ അളവിലും കൂറഞ്ഞവയായിരുന്നു. ഇതിനെതിരെയായിരുന്നു സംഘടിതമായ ഈ സമരം. അങ്ങനെയാണ്‌ വള്ളി സമരം എന്ന പേരു വരാൻ കാരണം.

ചരിത്രം തിരുത്തുക

ചരിത്രാതീതകാലം മുതൽക്കേ കാട്ടിൽ ജീവിച്ചിരുന്നവരാണ്‌ ആദിവാസികൾ. അവർക്ക് എഴുത്തും വായനയും വശമില്ലാത്തതിനാലും ലിഖിതവിദ്യ അറിയാത്തതിനാലും മറ്റു കാരണങ്ങളാലും ജീവിച്ചുപോന്ന ഭൂമിയുടെ കൈവശരേഖകൾ ഒന്നുമില്ല. അവർ നിയമപരമായി കുടിയേറ്റക്കാർ എന്നാണറിയപ്പെടുന്നത്. ഇത് കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെല്ലായിടത്തും ഇതാണ്‌ സ്ഥിതി. 1864-ൽ ബ്രിട്ടീഷുകാർ കാടായ കാടെല്ലാം ഏറ്റെടുത്തശേഷം വനം വകുപ്പുണ്ടാക്കി ഏല്പിച്ചു. അന്ന് അവരുടെ അനുവാദമില്ലാതെ കാട്ടിൽ താമസിച്ചിരുന്നവരെല്ലാം കുടിയേറ്റക്കാരായിത്തീർന്നു. ഇതേ അഭിപ്രായം തന്നെയാണ്‌ ഇന്ത്യാ ഗവർണ്മെന്റിനും സംസ്ഥാന സർക്കാരുകൾക്കും. ആദിവാസികൾ നായാടിയും ഭക്ഷ്യസാധനങ്ങൾ ശേഖരിച്ചും, കൃഷി ചെയ്തും വിവിധ ജീവിതമാർഗ്ഗങ്ങൾ സ്വീകരിച്ചിരുന്നവരാണ്‌.

കുറിപ്പുകൾ തിരുത്തുക

അവലംബം തിരുത്തുക

  1. ആദിവാസി സമരത്തിന്റെ അർത്ഥാന്തരങ്ങൾ-മുത്തങ്ങ സമരത്തിന്റെ പശ്ചാത്തലത്തിൽ ഒരപ്രഗ്രഥനം- എഡീറ്റർ പ്രൊഫ: എം.കെ. പ്രകാശ്- ശാസ്ത്രസാഹിത്യ പരിഷത്ത്
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-06-07. Retrieved 2008-05-22.


"https://ml.wikipedia.org/w/index.php?title=വള്ളിസമരം&oldid=3657027" എന്ന താളിൽനിന്ന് ശേഖരിച്ചത്