വയലിൻ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

സിബി മലയിലിന്റെ സംവിധാനത്തിൽ ആസിഫ് അലി, നിത്യ മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2011 ജൂലൈ 1-നു് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വയലിൻ. വിജയരാഘവൻ, ജഗതി ശ്രീകുമാർ, ശ്രീജിത്ത് രവി, ചെമ്പിൽ അശോകൻ, റീന ബഷീർ, ലക്ഷ്മി രാമകൃഷ്ണൻ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. സംഗീതം കാരണം അടുത്ത രണ്ടു യൗവനങ്ങളുടെ കഥയാണ് ഈ ചിത്രം പറയുന്നത്. സംഗീതപ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ സംഗീതസംവിധാനം ബിജി ബാലും, ഒരു ഗാനം ബോളിബുഡ് സംഗീതസംവിധായകനായ ആനന്ദ് രാജ് ആനന്ദും നിർവ്വഹിച്ചിരിക്കുന്നു. ഗാനരചന റഫീക്ക് അഹമ്മദും, ഛായാഗ്രഹണം മനോജ് പിള്ളയും നിർവ്വഹിച്ചിരിക്കുന്നു. പ്രധാനമായും ഫോർട്ട് കൊച്ചിയിൽ വെച്ച് ചിത്രീകരിച്ച ഈ ചിത്രം 2011 ജൂലൈ 1-നു് പുറത്തിറങ്ങി[1].

വയലിൻ
സംവിധാനംസിബി മലയിൽ
നിർമ്മാണംഎ.ഒ.പി.ഒ.എൽ. എന്റർടെയിന്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്
അഭിനേതാക്കൾ
സംഗീതംബിജിബാൽ
ആനന്ദ് രാജ് ആനന്ദ്
ഗാനരചനറഫീക്ക് അഹമ്മദ്
ഛായാഗ്രഹണംമനോജ് പിള്ള
ചിത്രസംയോജനംബിജിത്ത് ബാല
റിലീസിങ് തീയതി2011
രാജ്യം ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം2 മണിക്കൂർ 20 മിനിട്ട്

അഭിനേതാക്കൾ തിരുത്തുക

അവലംബം തിരുത്തുക

  1. "Music of life". Chennai, India: The Hindu. 2011 January 21. Archived from the original on 2012-11-08. Retrieved 2011 January 24. {{cite news}}: Check date values in: |accessdate= and |date= (help); Italic or bold markup not allowed in: |publisher= (help)

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വയലിൻ_(ചലച്ചിത്രം)&oldid=3644446" എന്ന താളിൽനിന്ന് ശേഖരിച്ചത്