സീറോ മലബാർ സഭയിലെ വൈദികരെ പരിശീലിപ്പിക്കുന്നതിനു വേണ്ടി കോട്ടയം ജില്ലയിലെ വടവാതൂർ കുന്നിൽ സ്ഥിതി ചെയ്യുന്നതാണ് സെന്റ് തോമസ് അപ്പോസ്‌തോലിക് സെമിനാരി അഥവാ വടവാതൂർ സെമിനാരി. റോമിലെ പൗരസ്ത്യ സഭകൾക്ക് വേണ്ടിയുള്ള കാര്യാലയമാണ് 1962 ഏപ്രിൽ 26-നാണു ഉദ്ഘാടനം ചെയ്യപ്പെട്ട ഈ സെമിനാരി സ്ഥാപിച്ചത്. തുടർന്ന് 1962 ജൂലൈ 3-ന് സെമിനാരി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. പ്രധാനമായും സിറോ-മലബാർ സഭയുടെ കേരളത്തിലെ രൂപതകളിലെ വൈദികവിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനും രൂപീകരണത്തിനും വേണ്ടിയുള്ളതാണെങ്കിലും സിറോ-മലങ്കര, ലാറ്റിൻ രൂപതകളിലെ വിദ്യാർത്ഥികളും മറ്റു സന്ന്യാസ സഭകളിൽപെട്ട  വൈദികാർത്ഥികളും ഇവിടെ പരിശീലനം നേടുന്നു. സീറോ മലബാർ സിനഡ് നിയമിക്കുന്ന മെത്രാന്മാരുടെ കമ്മീഷനാണു സെമിനാരിയുടെ മേൽനോട്ടം വഹിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=വടവാതൂർ_സെമിനാരി&oldid=3463474" എന്ന താളിൽനിന്ന് ശേഖരിച്ചത്