വട

ഉഴുന്നുകൊണ്ടുണ്ടാക്കുന്ന പലഹാരം

ഒരു എരിവുള്ള തെന്നിന്ത്യൻ ഭക്ഷണപദാർഥമാണ് വട. (IAST: vaḍa, തമിഴ്: வடை, തെലുഗ്: వడ, തുളു: ವಡೆ, കന്നഡ: ವಡೆ). വടൈ എന്നും ഇത് അറിയപ്പെടുന്നു.

വട
മസാല വട
ഉത്ഭവ വിവരണം
മറ്റ് പേരുകൾ: വടൈ
ഉത്ഭവ രാജ്യം: തെക്കേ ഇന്ത്യ
പ്രദേശം / സംസ്ഥാനം: ആന്ധ്രപ്രദേശ്, കർണാടക, കേരളം, തമിഴ് നാട്
വിഭവത്തിന്റെ വിവരണം
പ്രധാന ഘടകങ്ങൾ: പരിപ്പ്, പയർ or ഉരുളക്കിഴങ്ങ്
തൈര് വട

വിവരണം തിരുത്തുക

വട സാധാരണ രീതിയിൽ വൃത്താകൃതിയിലാണ് തയ്യാറാക്കുന്നത്. സാധാരണ രീതിയിൽ 5 മുതൽ 8 സെ.മി വരെ വ്യാസത്തിലാണ് ലഭ്യമായത്. ഇതിന്റെ പ്രധാന ഘടകങ്ങൾ പരിപ്പ്, പയർ, ഉഴുന്ന്, ഉരുളക്കിഴങ്ങ് എന്നിവയാണ്. തെക്കെ ഇന്ത്യയിലെ ഒരു തനതായ ഭക്ഷണമായി വട കണക്കാക്കപ്പെടുന്നു.[1] ഇത് സാധാരണ രീതിയിൽ വീടുകളിൽ ഉണ്ടാക്കാറുണ്ടെങ്കിലും ഒരു ഹോട്ടൽ ഭക്ഷണമായിട്ടാണ് പൊതുവെ ലഭ്യമായിട്ടുള്ളത്. തമിഴ്നാട്ടിൽ പ്രാതൽ ഭക്ഷണമായിട്ടാണ് ഇത് പ്രധാനമായും കഴിക്കുന്നത്. കേരളത്തിൽ വൈകുന്നേരത്തെ ചായയോടൊപ്പം ഇടഭക്ഷണമായും കഴിക്കുന്നു.

തരങ്ങൾ തിരുത്തുക

 
ഉഴുന്നു വട

വടകളിൽ തന്നെ പല തരം വടകൾ ലഭ്യമാണ്.

  • ഉഴുന്നു വട (തമിഴ്: உளுந்து வடை). ഉദിന വട (കന്നട: ವಡೆ) - ഇത് ഉണ്ടാക്കുന്നത് ഉഴുന്ന് ഉപയോഗിച്ചാണ്. വൃത്താകൃതിയിൽ നടുക്ക് ഒരു തുളയുള്ള ആകൃതിയിലാണ് ഇത് കാണപ്പെടുന്നത്. ഇതാണ് തെന്നിന്ത്യയിൽ ധാരാളമായി കാണുന്നതും. [2]. തമിഴ് നാട്ടിൽ ഇതിനെ മേദു വടൈ എന്നും പറയുന്നു. (Tamil மெது வடை, or "soft vadai").
  • പരിപ്പ് വട - പരുപ്പു വടൈ (Tamil: பருப்பு வடை). ഇതിന്റെ പ്രധാന ഘടകം തുവര പരിപ്പാണ്. ഇത് പരിപൂർണ്ണ വൃത്താകൃതിയിലാണ് ഉണ്ടാക്കുന്നത്. തമിഴ് നാട്ടിൽ ഇതിന്റെ ആമൈ വടൈ (Tamil ஆமை வடை, or "turtle-vadai") എന്നും അറിയപ്പെടുന്നു. [3] കേരളത്തിലെ ഹോട്ടലുകളിലും തെരുവു തട്ടുകടകളിലും ലഭ്യമുള്ള ഒരു പലഹാരമാണ് ഇത്.
  • മുളകുവട - ഉഴുന്നുവടയുടെ ഒരു വകഭേദമാണിത്. മൈദയും മുളകും സവാളയുമാണ് പ്രധാന ചേരുവകൾ
  • സോയാവട,ഉള്ളിപ്പക്കാവട,മുട്ടവട,കപ്പവട,ചെറുപയർ വട,കോഴി വട എന്നിവയാണ് വടയുടെ മറ്റ് വകഭേദങ്ങൾ


അവലംബം തിരുത്തുക

  1. "The Hindu : Sci Tech / Speaking Of Science : Changes in the Indian menu over the ages". Archived from the original on 2010-08-26. Retrieved 2009-10-21.
  2. "Uzhunnu Vada Recipe". Archived from the original on 2012-02-20. Retrieved 2009-10-21.
  3. "Parippu Vada (Dal Vada) Recipe". Archived from the original on 2012-03-04. Retrieved 2009-10-21.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 
Wikibooks
വിക്കി കുക്ക് ബുക്കിൽ ഈ ലേഖനം ഉണ്ട്
"https://ml.wikipedia.org/w/index.php?title=വട&oldid=3790240" എന്ന താളിൽനിന്ന് ശേഖരിച്ചത്