വജ്രം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

പ്രമോദ് പപ്പന്റെ സംവിധാനത്തിൽ മമ്മൂട്ടി, ബാബു ആന്റണി , സുരേഷ് കൃഷ്ണ, നന്ദിനി, വസുന്ധര ദാസ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2004-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് വജ്രം. സീലൈൻ മൂവീസിന്റെ ബാനറിൽ കോണ്ടിനന്റൽ സിനിമ നിർമ്മിച്ച ഈ ചിത്രം സീലൈൻ റിലീസ് ആണ് വിതരണം ചെയ്തത്. ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് ഡെന്നീസ് ജോസഫ് ആണ്.

വജ്രം
സംവിധാനംപ്രമോദ് പപ്പൻ
നിർമ്മാണംകോണ്ടിനന്റൽ സിനിമ
കഥഡെന്നീസ് ജോസഫ്
തിരക്കഥഡെന്നീസ് ജോസഫ്
അഭിനേതാക്കൾമമ്മൂട്ടി
ബാബു ആന്റണി
സുരേഷ് കൃഷ്ണ
നന്ദിനി
വസുന്ധര ദാസ്
സംഗീതംഔസേപ്പച്ചൻ
ഗാനരചനഷിബു ചക്രവർത്തി
ഛായാഗ്രഹണംമധു നീലകണ്ഠൻ
ടോണി
ചിത്രസംയോജനംഅനിൽ സിൽ‌-നിയ
സ്റ്റുഡിയോസീലൈൻ മൂവീസ്
വിതരണംസീലൈൻ റിലീസ്
റിലീസിങ് തീയതി2004 ഏപ്രിൽ 10
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

അഭിനേതാവ് കഥാപാത്രം
മമ്മൂട്ടി ദേവരാജൻ
ബാബു ആന്റണി പോൾസൺ വില്ലംസ്
സുരേഷ് കൃഷ്ണ രഘു
രാജൻ. പി. ദേവ് ഫാദർ വർഗീസ്
കലാശാല ബാബു ശങ്കരൻ
വി.കെ. ശ്രീരാമൻ ശങ്കർ
മനോജ്‌ കെ. ജയൻ ഡ്രാക്കുള
മാസ്റ്റർ മിഥുൻ അപ്പു
വിജയ് മേനോൻ ഡോ. നിസാർ
ഭീമൻ രഘു പൂവാലൻ
ടിനി ടോം ഡോ. ജോൺ
ശിവജി തൊരപ്പൻ അവറാൻ
അരവിന്ദർ
ഹരിശ്രീ അശോകൻ
അതുൽ കുൽക്കർണി
സത്താർ
നന്ദിനി നന്ദു
വസുന്ധര ദാസ് ജെമിനി

സംഗീതം തിരുത്തുക

ഷിബു ചക്രവർത്തി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഔസേപ്പച്ചൻ ആണ്. പശ്ചാത്തലസംഗീതം എസ്.പി. വെങ്കിടേഷ് ഒരുക്കിയിരിക്കുന്നു. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. തീം സോങ്ങ് – വസുന്ധര ദാസ്
  2. പ്രിയതമേ – അഫ്‌സൽ, സുജാത മോഹൻ, കോറസ്
  3. പൂക്കുന്നിതാമുല്ല – പി. ജയചന്ദ്രൻ, ഔസേപ്പച്ചൻ, കോറസ് (കവിത: കുമാരനാശാൻ)
  4. മാടത്തക്കിളി – കെ.ജെ. യേശുദാസ്, മാസ്റ്റർ വൈശാഖ് (കവിത: വൈലോപ്പിള്ളി ശ്രീധരമേനോൻ)
  5. ഞാൻ നടക്കും – വിജയ് യേശുദാസ്, ജ്യോത്സ്ന
  6. വർണ്ണമയിൽ – ഫഹദ്, സുജാത മോഹൻ
  7. മാടത്തക്കിളി – കെ.ജെ. യേശുദാസ് (കവിത – വൈലോപ്പിള്ളി ശ്രീധരമേനോൻ)
  8. പൂവല്ല പൂവല്ല – ഇൻസ്ട്രമെന്റൽ

അണിയറ പ്രവർത്തകർ തിരുത്തുക

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം മധു നീലകണ്ഠൻ, ടോണി
ചിത്രസം‌യോജനം അനിൽ സിൽ‌-നിയ
ചമയം ജയചന്ദ്രൻ
വസ്ത്രാലങ്കാരം വേലായുധൻ കീഴില്ലം
സംഘട്ടനം മാഫിയ ശശി
നിശ്ചല ഛായാഗ്രഹണം ഷജിൽ ഒബ്‌സ്ക്യൂറ
നിർമ്മാണ നിയന്ത്രണം രാജൻ കുന്ദംകുളം

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=വജ്രം_(ചലച്ചിത്രം)&oldid=3734391" എന്ന താളിൽനിന്ന് ശേഖരിച്ചത്