വജ്ദാൻ അലി സിറാജ് അബ്ദുൾറഹിം ശഹർഹാനി

സൗദി അറേബ്യയുടെ ആദ്യ രണ്ട് വനിതാ ഒളിമ്പ്യൻ താരങ്ങളിൽ ഒരാളാണ് വജ്ദാൻ അലി സിറാജ് അബ്ദുൾറഹിം ശഹർഹാനി.

വജ്ദാൻ അലി സിറാജ് അബ്ദുൾറഹിം ശഹർഹാനി
വ്യക്തിവിവരങ്ങൾ
ദേശീയത സൗദി അറേബ്യ
ജനനം (1996-02-01) 1 ഫെബ്രുവരി 1996  (28 വയസ്സ്)[1]
മക്ക , സൗദി അറേബ്യ [1][2]
ഭാരം80 kg (176 lb) (2012)[1]
Sport
രാജ്യംസൗദി അറേബ്യ
കായികയിനംജൂഡോ
Event(s)+78 kg

2012 ലണ്ടൻ ഒളിമ്പിക്സിൽ വനിതകളുടെ ജൂഡോയിൽ 78 കിലോ വിഭാഗത്തിൽ ആണ് വജ്ദാൻ മത്സരിച്ചത്.

ഒളിമ്പിക്സ് യോഗ്യത തിരുത്തുക

ഒളിമ്പിക്സിൽ സൗദി വനിതകൾ മത്സരിക്കുന്നതിൽ സൗദി അറേബ്യൻ ഒളിംപിക് കമ്മിറ്റി താല്പര്യം എടുത്തിരുന്നില്ല .സൌദി അറേബ്യയിലെ സ്ത്രീ മത്സരങ്ങൾക്കു ഒളിമ്പിക് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതില്ലെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി(ഐ ഒ സി )തീരുമാനിച്ചു. ഈ മാനദണ്ഡ പ്രകാരം ജൂഡോയിൽ ബ്ലൂ ബെൽറ്റ് മാത്രം നേടിയിട്ടുണ്ടായിരുന്ന വജ്ദാൻ ഒളിമ്പിക്സ് യോഗ്യതാ സമ്പ്രദായത്തെ നേരിടാതെ, ഒളിമ്പിക്സിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെടുകയായിരുന്നു.ആദ്യ അന്താരഷ്ട്രാ മത്സരം ലണ്ടൻ ഒളിമ്പിക്സ് ആയിരുന്നു.ജൂഡോ റഫറിയായിരുന്ന പിതാവിന്റെ ശിക്ഷണത്തിൽ ആണ് ജൂഡോ അഭ്യസിച്ചത് .

അവലംബം തിരുത്തുക

  1. 1.0 1.1 1.2 "Wojdan Shaherkani". London Organising Committee. Archived from the original on 2013-04-02. Retrieved 1 August 2012.
  2. Wojdan Shaherkani Archived 2020-04-18 at the Wayback Machine.. sports-reference.com