ജപ്പാനിലെ ടോക്കിയോയിൽ നിന്നുള്ള ഒരു കായികതാരമാണ് വകാക്കോ സുചിദ (土 田 和 歌子, സുചിദ വകാക്കോ) (ജനനം: ഒക്ടോബർ 15, 1974). അവർ വനിതാ വീൽചെയർ മാരത്തോൺ മത്സരിയും ഐസ് സ്ലെഡ് റേസറുമാണ്. ജപ്പാനിൽ നിന്നുള്ള ആദ്യത്തെ പ്രൊഫഷണൽ വീൽചെയർ അത്‌ലറ്റും [1] സമ്മർ, വിന്റർ പാരാലിമ്പിക്സിൽ സ്വർണം നേടിയ ആദ്യത്തെ ജാപ്പനീസ് അത്‌ലറ്റും ആയിരുന്നു. [2]അവർക്ക് പാരപ്ലെജിയ ബാധിച്ചിട്ടുണ്ട്.

Wakako Tsuchida
Tsuchida (front) at the 2014 London Marathon.
വ്യക്തിവിവരങ്ങൾ
ദേശീയതJapanese
ജനനം (1974-10-15) 15 ഒക്ടോബർ 1974  (49 വയസ്സ്)
Sport
രാജ്യം ജപ്പാൻ
കായികയിനംParalympic athletics

കരിയർ തിരുത്തുക

2007, 2008, 2009, 2010, 2011 വർഷങ്ങളിൽ ബോസ്റ്റൺ മാരത്തോണിലെ വനിതാ വീൽചെയർ വിഭാഗത്തിൽ അഞ്ച് തവണ വിജയിച്ചു. ഹോണോലുലു മാരത്തോൺ 2003 ലും 2005 ലും രണ്ടുതവണയും, ഓയിത്ത മാരത്തോൺ 1999, 2001, 2002, 2003 വർഷങ്ങളിൽ നാല് തവണയും, [2], 2010-ലെ ലണ്ടൻ മാരത്തോൺ 1:52:33 സമയം ഫിനിഷ് ചെയ്തു.[3]2012-ലെ ബോസ്റ്റൺ മാരത്തണിൽ അവർ മത്സരിച്ചു വിജയിയായ ഷെർലി റെയ്‌ലിക്ക് പിന്നിൽ ഒരു സെക്കൻഡ് വ്യത്യാസത്തിൽ രണ്ടാമത് എത്തി.[4]

2000-ലെ സമ്മർ പാരാലിമ്പിക്‌സിൽ അവർ മാരത്തോണിൽ വെങ്കല മെഡലും 2004-ലെ ഗെയിംസിൽ 5000 മീറ്ററിൽ സ്വർണ്ണവും മാരത്തോണിൽ ഒരു വെള്ളിയും നേടി.[5] അവരുടെ വ്യക്തിഗത മികച്ച സമയം ആയ 1:38:32 സമയം 2001-ലെ ഓയിത്ത മാരത്തണിൽ അവർ നേടി[2]

1994 ലും 1998 ലും വിന്റർ പാരാലിമ്പിക്‌സിൽ ഐസ് സ്ലെഡ്ജ് റേസിംഗിൽ പങ്കെടുത്ത അവർ യഥാക്രമം രണ്ട് സ്വർണവും രണ്ട് വെള്ളിയും നേടി.[5]സ്ലെഡ്ജ് റേസിംഗിന്റെ ഐപിസി വേൾഡ് ചാമ്പ്യൻഷിപ്പിലും അവർ മെഡലുകൾ നേടിയിട്ടുണ്ട്.[2]

അവലംബം തിരുത്തുക

  1. "Wheelchair Division Champions Return To Defend Titles". Boston Athletic Association. 2003-04-18. Archived from the original on 2006-10-15. Retrieved 2008-10-23.
  2. 2.0 2.1 2.2 2.3 "Wakako Tsuchida". The Boston Globe. Retrieved 2008-10-23.
  3. Davies, Gareth A (25 April 2010). "London Marathon 2010: heartache for David Weir as Josh Cassidy takes wheelchair title". The Daily Telegraph. Telegraph Media Group. Retrieved 27 April 2010.[പ്രവർത്തിക്കാത്ത കണ്ണി]
  4. Shirley Reilly wins Boston Marathon’s women’s wheelchair. Boston Herald (2012-04-16). Retrieved on 2012-05-13.
  5. 5.0 5.1 Wakako Tsuchida's profile on paralympic.org
"https://ml.wikipedia.org/w/index.php?title=വകാക്കോ_സുചിദ&oldid=3790232" എന്ന താളിൽനിന്ന് ശേഖരിച്ചത്