ഒരു അന്താരാഷ്ട്ര ഹോട്ടൽ ശൃംഖലയാണ് ലെ മെറിഡിയൻ. സ്റ്റാർവുഡ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് വേൾഡ്‌വൈഡ് ആണ് ഈ ഹോട്ടൽ ശൃംഖലയുടെ ഉടമസ്ഥർ. അൻപതിലേറെ രാജ്യങ്ങളിലായി 120 ലധികം ഹോട്ടലുകൾ ശൃംഖലയിലുണ്ട്. കേരളത്തിൽ ലെ മെറിഡിയന്റെ ഒരു ഹോട്ടലുള്ളത് കൊച്ചിയിലാണ്.

2012 മദ്ധ്യത്തിൽ കേരളത്തിലെമ്പാടും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ തിരച്ചിലുകൾക്കിടയിൽ കൊച്ചി ലെ മെറിഡിയനിൽ നിന്നും പഴകിയ ഭക്ഷണം കണ്ടെടുത്തിരുന്നു[1][2].

അവലംബം തിരുത്തുക

  1. "വൻകിട ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു". ഇൻഡ്യാവിഷൻ. 20 ജൂലൈ 2012. Retrieved 18 സെപ്റ്റംബർ 2012.[പ്രവർത്തിക്കാത്ത കണ്ണി]
  2. "കൊച്ചിയിലെ വൻകിട ഹോട്ടലുകളിൽ റെയ്ഡ്". മാതൃഭൂമി. Retrieved 18 സെപ്റ്റംബർ 2012.[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ലെ_മെറിഡിയൻ&oldid=3643975" എന്ന താളിൽനിന്ന് ശേഖരിച്ചത്