ലെറ്റി കോട്ടിൻ പോഗ്രെബിൻ

അമേരിക്കൻ എഴുത്തുകാരി, പത്രപ്രവർത്തക, പ്രഭാഷക, സാമൂഹ്യനീതി പ്രവർത്തക

ഒരു അമേരിക്കൻ എഴുത്തുകാരിയും പത്രപ്രവർത്തകയും പ്രഭാഷകയും സാമൂഹിക പ്രവർത്തകയുമാണ് ലോറെറ്റ [1] "ലെറ്റി" കോട്ടിൻ പോഗ്രെബിൻ (ജനനം: ജൂൺ 9, 1939).[2] പതിനൊന്ന് പുസ്തകങ്ങളുടെ രചയിതാവായ അവർ മിസ് മാസികയുടെ സ്ഥാപക എഡിറ്ററാണ് [3] കൂടാതെ ടിവി സ്പെഷ്യൽ ഫ്രീ ടു ബീ ... യു ആന്റ് മി (അതുപോലെ തന്നെ ഇതുമായി ബന്ധപ്പെട്ട ആൽബത്തിനും പുസ്തകത്തിനും) എഡിറ്റോറിയൽ കൺസൾട്ടന്റായിരുന്നു. അതിനായി അവർ എമ്മി അവാർഡ് നേടി. [4][5]

Letty Cottin Pogrebin
Letty Cottin Pogrebin at the JWA Making Trouble/Making History luncheon on March 18, 2012.
ജനനം
Loretta Cottin

(1939-06-09) ജൂൺ 9, 1939  (85 വയസ്സ്)
Queens, New York, New York, US
ദേശീയതAmerican
തൊഴിൽWriter, journalist
പ്രസ്ഥാനംFeminism
ജീവിതപങ്കാളി(കൾ)Bert Pogrebin
കുട്ടികൾ3 including Abigail Pogrebin and Robin Pogrebin
വെബ്സൈറ്റ്http://www.lettycottinpogrebin.com

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

ക്യൂൻസിലെ ഒരു കൺസർവേറ്റീവ് ജൂത കുടുംബത്തിലാണ് സൈഗ്രലിന്റെയും (ഹാൽപെർന്റെയും) ജേക്കബ് കോട്ടിന്റെയും മകളായി പോഗ്രെബിൻ ജനിച്ചത്. [6] അവരുടെ പിതാവ് ജൂത സമൂഹത്തിൽ സജീവമായിരുന്ന അഭിഭാഷകനും അമ്മ ഡിസൈനറുമായിരുന്നു. [6] സെൻട്രൽ ക്വീൻസിലെ യെശിവയിലും ജമൈക്ക ജൂത സെന്റർ ഹീബ്രു ഹൈസ്കൂളിലും പഠിച്ചു. [6]ന്യൂയോർക്ക് സിറ്റിയിലെ ക്വീൻസിലെ ജമൈക്കയിലെ ജമൈക്ക ഹൈസ്കൂളിൽ നിന്ന് ബിരുദം നേടിയ ശേഷം[7] 1959 ൽ ഇംഗ്ലീഷ്, അമേരിക്കൻ സാഹിത്യത്തിൽ [5] ബ്രാൻഡീസ് സർവകലാശാലയിൽ നിന്ന് ബിരുദം നേടി. [6]

അവർ മിസ് മാഗസിന്റെ[8] സ്ഥാപക എഡിറ്ററും മിസ് ഫൗണ്ടേഷൻ ഫോർ വിമൻ, നാഷണൽ വിമൻസ് പൊളിറ്റിക്കൽ കോക്കസ് എന്നിവയുടെ സഹസ്ഥാപകയുമായിരുന്നു.[5]

1960 മുതൽ 1970 വരെ, പ്രസിദ്ധീകരണ കമ്പനിയായ ബെർണാഡ് ഗീസ് അസോസിയേറ്റ്സിന്റെ പബ്ലിസിറ്റി ഡയറക്ടറായും പിന്നീട് അവരുടെ വൈസ് പ്രസിഡന്റായും അവർ ജോലി ചെയ്തു. [9]1970 മുതൽ 1980 വരെ അവർ ലേഡീസ് ഹോം ജേണലിനായി "ദ വർക്കിംഗ് വുമൺ" എന്ന കോളം എഴുതി. [5]

1976-ൽ, എസ്തർ എം. ബ്രോണറുടെ ന്യൂയോർക്ക് സിറ്റിയിലെ അപ്പാർട്ട്‌മെന്റിൽ ആദ്യമായി സംഘടിപ്പിച്ചതും നയിച്ചതുമായ ഫെമിനിസ്റ്റ് പെസഹാ സെഡറിൽ പങ്കെടുത്ത 13 സ്ത്രീകളിൽ പോഗ്രെബിനും ഉൾപ്പെടുന്നു.[10]

1979-ൽ, സൂപ്പർസിസ്റ്റേഴ്സ് ട്രേഡിംഗ് കാർഡ് സെറ്റ് നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തു; കാർഡുകളിലൊന്നിൽ പോഗ്രെബിന്റെ പേരും ചിത്രവും ഉണ്ടായിരുന്നു.[11]


2009-ൽ സ്തനാർബുദം ബാധിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് ഒരു ഗൈഡ്, ഹൗ ടു ബി എ ഫ്രണ്ട് ടു എ ഫ്രണ്ട് ടു എ ഫ്രണ്ട് ഹുസ് സിക്ക് എന്ന ഗ്രന്ഥം അവൾ രചിച്ചു.[8]

2013-ൽ മേക്കേഴ്‌സ്: വിമൻ ഹൂ മേക്ക് അമേരിക്ക എന്ന ഡോക്യുമെന്ററി സിനിമയിൽ അവർ (മറ്റുള്ളവരിൽ) അഭിനയിച്ചു.[12]

ഹഡാസ്സയുടെ ആജീവനാന്ത അംഗമാണ് പോഗ്രെബിൻ, 2013-ൽ ഹഡാസ്സയുടെ സതേൺ ന്യൂജേഴ്‌സി റീജിയനിൽ നിന്ന് ആ വർഷത്തെ മർട്ടിൽ റീത്ത് അവാർഡ് ലഭിച്ചു.[13]

ഹാർവാർഡ് ഡിവിനിറ്റി സ്‌കൂളിലെ വിമൻ ഇൻ റിലീജിയൻ പ്രോഗ്രാമിന്റെ ഡയറക്ടർ കൗൺസിൽ, എജ്യുക്കേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ഫോർ മിസ് ഫൗണ്ടേഷൻ, ബ്രാൻഡീസ് യൂണിവേഴ്‌സിറ്റിയിലെ വിമൻസ്, ജെൻഡർ, സെക്‌സ്വാലിറ്റി സ്റ്റഡീസ് പ്രോഗ്രാം എന്നിവയുടെ ബോർഡ് അംഗമാണ് അവർ (മറ്റ് സംഘടനകൾക്കിടയിൽ).[14]

  1. "'A Shtetl in Manhattan'". Forward.com. Retrieved 5 May 2015.
  2. "Letty Cottin Pogrebin". Psychologytoday.com. Archived from the original on 17 December 2014. Retrieved 30 November 2014.
  3. "Home". lettycottinpogrebin.com. Letty Cottin Pogrebin. Retrieved 2018-12-14.
  4. "Pogrebin, Letty Cottin". Jewishvirtuallibrary.org. Retrieved 30 November 2014.
  5. 5.0 5.1 5.2 5.3 "Profile: Letty Cottin Pogrebin". HadassahMagazine.org. Archived from the original on 2014-05-13. Retrieved 2018-12-14.
  6. 6.0 6.1 6.2 6.3 Schneider, Susan Weidman. "Letty Cottin Pogrebin b. 1939". Jewish Women's Archive.
  7. Vescey, George (April 17, 1992). "Sports of The Times; St. John's Must Hire Noo Yawker". The New York Times.
  8. 8.0 8.1 "Hand in Hand through the 'Land of the Sick'". harvard.edu. Retrieved 30 November 2014.
  9. "Pogrebin, Letty Cottin". www.jewishvirtuallibrary.org. Retrieved 2018-12-14.
  10. "This Week in History – E.M. Broner publishes "The Telling"". jwa.org. Jewish Women's Archive. 1 March 1993. Retrieved 18 October 2011.
  11. Wulf, Steve (2015-03-23). "Supersisters: Original Roster". ESPN. Retrieved 2015-06-04.
  12. "The Making of American Feminism". The Jewish Daily Forward. 26 February 2013. Archived from the original on 2014-05-12. Retrieved 30 November 2014.
  13. "Author describes return to Judaism". New Jersey Jewish News - NJJN. Retrieved 30 November 2014.
  14. "MAKERS: Women Who Make America". The Hewitt Times. Retrieved 30 November 2014.

കൂടുതൽ വായനയ്ക്ക്

തിരുത്തുക

പുറംകണ്ണികൾ

തിരുത്തുക