ലൂയിസ് ലൗലി (ജനനം: നെല്ലി ലൂയിസ് കാർബസ്സെ;[2] 28 ഫെബ്രുവരി 1895 - 18 മാർച്ച് 1980) സ്വിസ്-ഇറ്റാലിയൻ വംശജയായ ഒരു ഓസ്‌ട്രേലിയൻ ചലച്ചിത്ര നടിയായിരുന്നു. 1914-ൽ അമേരിക്കൻ ഐക്യനാടുകളിലെ യൂണിവേഴ്സൽ പിക്‌ചേഴ്‌സുമായി കരാർ ഒപ്പുവെച്ച് ഹോളിവുഡിൽ വിജയകരമായ ഒരു കരിയർ നയിച്ച ആദ്യ ഓസ്‌ട്രേലിയൻ നടിയെന്ന ബഹുമതി ചലച്ചിത്ര ചരിത്രകാരൻമാരിൽനിന്ന് അവർക്ക് ലഭിച്ചു. 1925-ൽ അഭിനയത്തിൽ നിന്ന് വിരമിക്കുന്നതിന് മുമ്പ് ലവ്ലി 50 അമേരിക്കൻ സിനിമകളിലും പത്ത് ഓസ്‌ട്രേലിയൻ സിനിമകളിലും പ്രത്യക്ഷപ്പെട്ടിരുന്നു.

ലൂയിസ് ലൗലി
ലൂയിസ്, c. 1920 ൽ
ജനനം
നെല്ലി ലൂയിസ് കാർബസ്സെ

(1895-02-28)28 ഫെബ്രുവരി 1895
മരണം18 മാർച്ച് 1980(1980-03-18) (പ്രായം 85)
തറൂണ, ടാസ്മാനിയ, ഓസ്‌ട്രേലിയ[1]
മറ്റ് പേരുകൾലൂയിസ് കാർബസ്സെ
ലൂയിസ് വെൽച്ച്
സജീവ കാലം1904–1925
ജീവിതപങ്കാളി(കൾ)
വിൽട്ടൺ വെൽച്ച്
(m. 1912; div. 1928)
ബെർട്ട് കോവൻ
(m. 1930)

ആദ്യകാല ജീവിതം തിരുത്തുക

ഇറ്റാലിയൻ സംഗീതജ്ഞനും സംഗീതസംവിധായകനുമായിരുന്ന ഫെറൂസിയോ കാർലോ ആൽബെർട്ടിയുടെയും സ്വിസ് മാതാവായിരുന്ന എലീസ് ലൂയിസ് ജീൻ ഡി ഗ്രുനിംഗൻ ലേമാന്റെയും മകളായി സിഡ്‌നിയിലെ പാഡിംഗ്ടണിലാണ് നെല്ലി ലൂയിസ് കാർബാസെ എന്ന പേരിൽ ലൂയിസ് ലവ്‌ലി ജനിച്ചത്. 1891-ൽ സാറാ ബെർൺഹാർഡിനോടൊപ്പം ഓസ്‌ട്രേലിയയിൽ എത്തിയ ലൂയിസിൻറെ മാതാവ്, ബെർൺഹാർഡ് ഓസ്‌ട്രേലിയ വിട്ടശേഷവും സിഡ്‌നിയിൽ തുടരാൻ തീരുമാനിച്ചു.[3] ലൂയിസ് ലവ്‌ലി തന്റെ ഒമ്പതാമത്തെ വയസ്സിൽ ലൂയിസ് കാർബാസ് എന്ന പേരിൽ പ്രശസ്ത ക്ലാസിക് കൃതിയായ അങ്കിൾ ടോംസ് ക്യാബിന്റെ ഒരു നാടകാവതരണത്തിൽ ഇവ എന്ന കഥാപാത്രമായി തന്റെ പ്രൊഫഷണൽ അരങ്ങേറ്റം നടത്തി.[4]

അവലംബം തിരുത്തുക

  1. "(1895 - 1980) (Louise Nellie Feruccio, Louise Carbasse; Louise Cowen) Actress and Film Entrepreneur". Department of Communities Tasmania. Archived from the original on 2022-03-18. Retrieved 12 April 2022.
  2. Vieth & Moran 2005, പുറം. 181.
  3. Louise Lovely, Table Talk, (Thursday, 16 October 1924), p.49.
  4. "Louise Nellie Lovely". Australian Dictionary of Biography. Retrieved 27 June 2017.
"https://ml.wikipedia.org/w/index.php?title=ലൂയിസ്_ലൗലി&oldid=3979086" എന്ന താളിൽനിന്ന് ശേഖരിച്ചത്