ഗൾഫിലും ഇന്ത്യയിലുമായി നിരവധി ശാഖകളുള്ള, അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ചില്ലറ വ്യാപാര ശൃംഖലയാണ് ലുലു ഹൈപ്പർ മാർക്കറ്റ്. പ്രവാസി മലയാളിയായ എം.എ. യൂസഫലി സ്ഥാപിച്ച "എംകെ"(EMKE) ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണിത്. യൂസഫലി തന്നെയാണിതിന്റെ മാനേജിംഗ് ഡൈറക്ടറും. ഗൾഫിലും ഇന്ത്യയിലുമായി 164 ലുലു ഹൈപർമാർക്കറ്റുകളാണുള്ളത്. ഇവ താഴേ കൊടുക്കുന്ന രാജ്യങ്ങളിൽ പലയിടങ്ങളിലായി നില കൊള്ളുന്നു:

ലുലു ഹൈപ്പർമാറ്റർക്കറ്റ്
വ്യവസായംറീട്ടെയിലിങ്
സ്ഥാപിതംജനുവരി 12 2006
ആസ്ഥാനം
അബു ദാബി
,
യുണൈറ്റഡ് അറബ് എമിരേറ്റ്സ്
സേവന മേഖല(കൾ)യുഎഇ, ഒമാൻ, ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ, ബഹ്റൈൻ,യെമൻ, ഈജിപ്റ്റ്
പ്രധാന വ്യക്തി
എം.എ.യൂസഫലി
(മാനേജിങ് ഡയറക്റ്റർ) എം.എ.അഷറഫലി
(എക്സിക്യൂട്ടീവ് ഡയറക്റ്റർ)
ഉത്പന്നങ്ങൾഹൈപ്പർമാർക്കറ്റ്,സൂപ്പർമാറ്റർക്കറ്റ്,ഡിപ്പാർറ്റ്മെന്റ് സ്റ്റോർ
വെബ്സൈറ്റ്www.luluhypermarket.com

എഷ്യയിലേത്തന്നെ വലിയ ചില്ലറ വ്യാപാര ശൃംഖലകളിലൊന്നാണ് ലുലു. എല്ലാ ലുലു ഹൈപർമാർക്കറ്റുകളിലുമായി, വിവിധ രാജ്യങ്ങളിൽ നിന്നും വന്ന 57,000-ത്തോളം പേർ ജോലിയെടുക്കുന്നു.

ഇതു കൂടി കാണുക തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

  • ഔദ്യോഗിക വെബ്‌സൈറ്റ്
  • "യൂസഫലിയുടെ വെബ്സൈറ്റ്".
  • ലുലു ഹൈപ്പർമാർക്കറ്റ്.കോം
"https://ml.wikipedia.org/w/index.php?title=ലുലു_ഹൈപ്പർമാർക്കറ്റ്&oldid=4012834" എന്ന താളിൽനിന്ന് ശേഖരിച്ചത്