ലെബനീസ് വാർത്ത അവതാരകയും ടോക് ഷോ അവതരിക്കുന്ന ആളുമാണ് ലീന സഹർ ദീൻ (English: Lina Zahr Eddine (അറബി: لينا زهر الدين) (ജനനം: 1975)

Lina Zahreddine
പ്രമാണം:Lina zahr eddine.jpg
Lina
പേര്Lina Zahreddine
ജനനം(1975-07-00)ജൂലൈ , 1975
Beirut Lebanon
സ്വദേശംLebanese Lebanon
വെബ്സൈറ്റ്www.almayadeen.net

ആദ്യകാല ജീവിതം തിരുത്തുക

1975 ജൂലൈ 12ന് ലെബനീസ് ആഭ്യന്തര യുദ്ധം ആരംഭിക്കുന്ന കാലത്താണ് ലീനയുടെ ജനനം. ലെബനാനിലെ ബെയ്‌റൂത്തിൽ ജനിച്ചു.ബെയ്‌റൂത്തിലെ സെന്റ് ജോസഫ് സ്‌കൂളിൽ പ്രാഥമിക പഠനം. ബെയ്‌റൂത്തിലെ തന്നെ അമേരിക്കൻ സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടി.

ഔദ്യോഗിക ജീവിതം തിരുത്തുക

2002ൽ ഖത്തറിലെ ദോഹ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽജസീറ വാർത്താ ചാനലിൽ ജോലി ആരംഭിച്ചു. 2012ൽ അൽ മയാദീൻ എന്ന ലെബനാനിലെ അറബ് ടെലിവിഷൻ ചാനലിൽ ജോലി നോക്കി.[1]

അവലംബം തിരുത്തുക

  1. "Al Mayadeen TV: New Kid on the Block". Al Akhbar. 4 June 2012. Retrieved 11 June 2012.
"https://ml.wikipedia.org/w/index.php?title=ലീന_സഹറുദ്ദീൻ&oldid=2785542" എന്ന താളിൽനിന്ന് ശേഖരിച്ചത്